Health

ശരീരഭാരം കുറയ്ക്കാന്‍ ഐസ്‌ക്രീം ഡയറ്റും!  

ഐസ്‌ക്രീം പ്രേമികള്‍ക്കുള്ള സന്തോഷവാര്‍ത്തയാണ് ഈ പുതിയ ഡയറ്റ്

Author : സമകാലിക മലയാളം ഡെസ്ക്

ശരീരഭാരം കുറയ്ക്കണമെങ്കില്‍ ഐസ്‌ക്രീമും ചോക്ലേറ്റുമൊക്കെ വേണ്ടെന്നുവെച്ചോ എന്ന സ്ഥിരം പല്ലവി ഇനി വേണ്ട. ഐസ്‌ക്രീം പ്രേമികള്‍ക്കുള്ള സന്തോഷവാര്‍ത്തയാണ് ഈ പുതിയ ഡയറ്റ്. ദിവസവും ഐസ്‌ക്രീം കഴിച്ചും ശരീരഭാരം നിയന്ത്രിക്കാന്‍ സഹായിക്കുന്നതാണ് ഇത്.  

ഹോളി മക്‌കോര്‍ഡ് എന്ന പുസ്തകത്തില്‍ നിന്നാണ് ഐസ്‌ക്രീം ഡയറ്റ് എന്ന ആശയം ജനിക്കുന്നത്. പതിവ് ഭക്ഷണക്രമത്തിനൊപ്പം ഐസ്‌ക്രീമും ചേര്‍ക്കുന്നത് ആരോഗ്യകരവും സമീകൃതവുമായ ഭക്ഷണക്രമം പാലിക്കാന്‍ സഹായിക്കുന്നതാണെന്നാണ് പറയപ്പെടുന്നത്‌. 

കൊഴുപ്പ് കത്തിച്ചുകളയാന്‍ തക്ക യാതൊരു ഗുണഗണങ്ങളുമില്ലാത്ത ഐസ്‌ക്രീം തികച്ചും വ്യത്യസ്തമായ രീതിയിലാണ് ശരീരഭാരം കുറയ്ക്കാന്‍ സഹായകരമാകുന്നത്. ഭക്ഷണത്തോടൊപ്പം ഐസ്‌ക്രീം കഴിക്കുന്നത് പെട്ടെന്ന് വയര്‍ നിറഞ്ഞെന്ന തോന്നലിന് കാരണമാകുമെന്നും ഇതുമൂലം കഴിക്കുന്ന ഭക്ഷണത്തിന്റെ അളവ് കുറഞ്ഞിരിക്കുമെന്നുമാണ് ഐസ്‌ക്രീം ഡയറ്റിന്റെ പ്രത്യേകത.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

​Jantar Mantar Protest: രാഹുൽ​ഗാന്ധിയെ പൊലീസ് വിട്ടയച്ചു; പ്രതിഷേധാ​ഗ്നിയിൽ ഡൽഹി

'പ്രതിഷേധത്തിനു പിന്നിൽ വ്യക്തമായ അജണ്ട'; കേന്ദ്ര സർവകലാശാലയിലെ വിദ്യാർഥി സമരത്തെ വിമർശിച്ച് ഗവർണർ

ഡല്‍ഹി സീമാപുരിയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് രണ്ടുപേര്‍ക്ക് ദാരുണാന്ത്യം

'30 കോടിയുടെ ഓണം ബമ്പർ വിജയി താനാണ്, പക്ഷേ ഒരു പ്രശ്നമുണ്ട്...'; അവകാശ വാദവുമായി തമിഴ്നാട് സ്വദേശി

കള്ളാടി മണ്ണിടിച്ചിൽ: മൂന്ന് മാസം കഴിഞ്ഞിട്ടും വാടകസഹായമില്ലാതെ ഒമ്പത് കുടുംബങ്ങൾ