Health

ശീതള പാനീയങ്ങളും സോഡയും കുടിക്കാറുണ്ടോ?  സ്ഥിരമായ ഉപയോഗം വൃക്കകളെ തകരാറിലാക്കുമെന്ന് പഠന റിപ്പോര്‍ട്ട്

സ്ഥിരമായി സോഡയും മറ്റ് ശീതളപാനീയങ്ങളും കുടിക്കുന്നവര്‍ സ്വന്തം ആരോഗ്യം അപകടത്തിലാക്കുകയാണെന്ന് മെഡിക്കല്‍ സംഘത്തിന്റെ പഠന റിപ്പോര്‍ട്ട്. പഞ്ചസാര അമിതമായ അളവില്‍ ശരീരത്തിലേക്കെത്തുന്നത് മൂലം വൃക്ക പണിമ

സമകാലിക മലയാളം ഡെസ്ക്

വാഷിങ്ടണ്‍: സ്ഥിരമായി സോഡയും മറ്റ് ശീതളപാനീയങ്ങളും കുടിക്കുന്നവര്‍ സ്വന്തം ആരോഗ്യം അപകടത്തിലാക്കുകയാണെന്ന് മെഡിക്കല്‍ സംഘത്തിന്റെ പഠന റിപ്പോര്‍ട്ട്. പഞ്ചസാര അമിതമായ അളവില്‍ ശരീരത്തിലേക്കെത്തുന്നത് മൂലം വൃക്ക പണിമുടക്കുമെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. 

എട്ട് വര്‍ഷമെടുത്താണ് ഗവേഷണ സംഘം ഈ റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചിരിക്കുന്നത്. 2000ത്തില്‍ 3003 പേരിലാണ് പഠനം ആരംഭിച്ചത്. ഇവരുടെ ഭക്ഷണശീലങ്ങളെ അടിസ്ഥാനമാക്കിയുള്ള ചോദ്യാവലിയും നല്‍കിയിരുന്നു 2013 എത്തിയപ്പോഴേക്കും ഇവരില്‍ ആറ് ശതമാനം പേര്‍ക്ക് (185) ഗുരുതരമായ വൃക്കരോഗം സ്ഥിരീകരിച്ചു. 61 ശതമാനം ആളുകളും വൃക്കരോഗം ബാധിക്കാന്‍ സാധ്യത വളരെ കൂടുതലുള്ള നിലയിലുമാണെന്നും റിപ്പോര്‍ട്ട് പറയുന്നു. 

വെള്ളം കൂടിച്ചേര്‍ന്നുള്ള പാനീയങ്ങളാണ് വൃക്കരോഗം രൂക്ഷമാക്കുന്നതില്‍ പ്രധാനപങ്ക് വഹിക്കുന്നതെന്ന കണ്ടെത്തല്‍ ഞെട്ടിക്കുന്നതാണെന്ന് ഗവേഷകര്‍ പറയുന്നു. ഇക്കാര്യത്തില്‍ വിശദമായ പഠനങ്ങള്‍ ആവശ്യമായി വരുമെന്ന് ജോണ്‍ ഹോപ്കിന്‍സ് ബ്ലൂബെര്‍ഗ് സ്‌കൂളിലെ ഡോക്ടര്‍മാര്‍ പറയുന്നു. ഫ്‌ളേവറുകള്‍ ചേര്‍ത്ത് സോഡ കഴിക്കുന്നത് കുറയ്ക്കുന്നതാണ് ആരോഗ്യസംരക്ഷണത്തിന് നല്ലതെന്ന കണ്ടെത്തലും റിപ്പോര്‍ട്ട് മുന്നോട്ട് വയ്ക്കുന്നുണ്ട്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

തിരുവന്തപുരം പിടിക്കാന്‍ കോണ്‍ഗ്രസ്; ശബരീനാഥന്‍ അടക്കം പ്രമുഖര്‍ സ്ഥാനാര്‍ഥിയാകും

ജന്‍ സുരാജ് പ്രവര്‍ത്തകന്റെ കൊലപാതകം, ബിഹാറില്‍ ജെഡിയു സ്ഥാനാര്‍ഥി അറസ്റ്റില്‍

ചരിത്രത്തിന് അരികെ, കന്നിക്കീരിടം തേടി ഇന്ത്യ; വനിതാ ക്രിക്കറ്റ് ലോകകപ്പ് ഫൈനല്‍ ഇന്ന്

കെയ്ന്‍ വില്യംസണ്‍ ടി20 ക്രിക്കറ്റില്‍ നിന്ന് വിരമിച്ചു

സഹായിക്കാനെന്ന വ്യാജേന നടിയെ കടന്നുപിടിച്ചു, കൊച്ചുവേളി റെയില്‍വേ സ്റ്റേഷനിലെ പോര്‍ട്ടര്‍ അറസ്റ്റില്‍

SCROLL FOR NEXT