സ്‌കിന്‍ ക്യാന്‍സര്‍ തടയാന്‍ സഹായിക്കുന്ന ഏറ്റവും ചെറിയ ഉപകരണം അവതരിപ്പിച്ച് ശാസ്ത്രജ്ഞര്‍. ത്വക്കില്‍ അമിതമായി അള്‍ട്രാവയലറ്റ് രശ്മികള്‍ ഏല്‍ക്കുകയാണെങ്കില്‍ മുന്നറിയിപ്പ് നല്‍കുന്ന ഉപകരണമാണ് ശാസ്ത്ര സംഘം വികസിപ്പിച്ചിട്ടുള്ളത്.
ദിവസേന എത്രമാത്രം ഹാനീകരമായ സുര്യരശ്മികള്‍ ശരീരത്തില്‍ പതിക്കുന്നുണ്ടെന്നത് നിലവില്‍ അവ്യക്തമാണ്. എന്നാല്‍ ഈ ചെറിയ വാട്ടര്‍പ്രൂഫ് ഉപകരണം ഇതേക്കുറിച്ചുള്ള ശരിയായ വിവരം ശേകരിക്കും. വയര്‍ലെസ് സംവിധാനം ഉപയോഗിച്ച് ഫോണുമായി ഘടിപ്പിക്കാവുന്നതാണ് ഇത്.
ഒരു ക്രെഡിറ്റ് കാര്‍ഡിനേക്കാള്‍ കട്ടി കുറഞ്ഞ ഈ ഉപകരണം ഉപയോഗിച്ച് സ്‌കിന്‍ ക്യാന്‍സറിന് പുറമെ മറ്റ് ത്വക് രോഗങ്ങളും മഞ്ഞപ്പിത്തം സൂര്യാഘാതം തുടങ്ങിയവയുടെ സാധ്യതയെക്കുറിച്ചും അറിയാം. സണ്‍ഗ്ലാസിലോ, നഖത്തിലൊ, തലയില്‍ അണിയുന്ന തൊപ്പിയിലെ എവിടെ വേണമെങ്കിലും ഘടിപ്പിക്കാവുന്ന തരത്തിലാണ് ഈ ഉപകരണം ഡിസൈന്‍ ചെയ്തിട്ടുള്ളത്.
ബാറ്ററി ഫ്രീ ഉപകരണമായതിനാല്‍ തന്നെ ആവര്‍ത്തിച്ച് ചാര്‍ച്ച് ചെയ്യേണ്ട ആവശ്യവുമില്ല. അള്‍ട്രാവയലറ്റ് രശ്മികള്‍ വഴിയുണ്ടാകുന്ന ആരോഗ്യപ്രശ്‌നങ്ങളെക്കുറിച്ച് ബോധ്യമുള്ളവര്‍ ഇത്തരത്തിലുള്ള ഉപകരണങ്ങളുടെ സഹായത്തോടെ കൂടുതല്‍ ആരോഗ്യകരമായ ജീവിതം നയിക്കാന്‍ തുടങ്ങുമെന്നാണ് ശാല്ത്രസംഘം പ്രതീക്ഷ പങ്കുവയ്ക്കുന്നത്. സയന്‍സ് ട്രാന്‍സലേഷന്‍ മെഡിസിന്‍ എന്ന ജേര്‍ണലിലാണ് ഇതേക്കുറിച്ചുള്ള വിവരങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുള്ളത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates