Home

മുഖ്യപ്രതി സുനി പിടിയില്‍

അറസ്റ്റ് കോടതി മുറിയില്‍നിന്ന് നാടകീയമായി

Author : സമകാലിക മലയാളം ഡെസ്ക്

കൊച്ചി: നടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച കേസില്‍ പിടിയിലായ മുഖ്യപ്രതി പെരുമ്പാവൂര്‍ സ്വദേശി സുനിയെ പൊലീസ് ആലുവയില്‍ ചോദ്യം ചെയ്യുന്നു. ആലുവ പൊലീസ് ക്ലബില്‍ ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിലാണ് ചോദ്യം ചെയ്യല്‍. സുനിക്കൊപ്പം പിടിയിലായ കൂട്ടുപ്രതി കണ്ണൂര്‍ സ്വദേശി വിജേഷിനെയും ചോദ്യംചെയ്തുവരികയാണ്.
രാവിലെ എറാണാകുളം സിജെഎം കോടതിയില്‍നിന്ന് നാടകീയമായാണ് പ്രതികളെ പൊലീസ് പിടികൂടിയത്. കോടതിയില്‍ കീഴടങ്ങാന്‍ എത്തിയ പ്രതികളെ പ്രതിക്കൂട്ടില്‍നിന്ന് ബലപ്രയോഗത്തിലൂടെയാണ് പൊലീസ് സംഘം കസ്റ്റഡിയില്‍ എടുത്തത്. കോടതി ഉച്ചഭക്ഷണത്തിനു പിരിഞ്ഞ സമയത്തായിരുന്നു പ്രതികള്‍ എത്തിയത്. 
ബൈക്കില്‍ കോടതിക്കു സമീപം എത്തി മതില്‍ ചാടിക്കടന്നാണ് പ്രതികള്‍ കോടതിമുറിയിലേക്കു പ്രവേശിച്ചത്. പ്രതികളുടെ അഭിഭാഷനെ രഹസ്യമായി നിരീക്ഷിച്ച പൊലീസ് ഇവര്‍ കീഴടങ്ങാന്‍ എത്തുമെന്ന സൂചന ലഭിച്ചതിനെത്തുടര്‍ന്ന് വലിയ സന്നാഹങ്ങളുമായി കോടതി പരിസരത്ത് നിലയുറപ്പിച്ചിരുന്നു. 
പ്രതികളെ പിടികൂടിയ പൊലീസ് സംഘത്തെ മുഖ്യമന്ത്രി പിണറായി വിജയന്‍ അഭിനന്ദിച്ചു. ഇതുമായി ബന്ധപ്പെട്ട് പ്രതിപക്ഷം ഉയര്‍ത്തിയ വിമര്‍ശനങ്ങള്‍ ആരുടെ താത്പര്യങ്ങള്‍ സംരക്ഷിക്കാനാണെന്ന് ഇപ്പോള്‍ വ്യക്തമായിരിക്കുകയാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. പ്രതികളെ കോടതിയില്‍ കയറി പിടിക്കേണ്ടി വന്നത് പൊലീസിനു നാണക്കേടാണെന്ന് പ്രതിപക്ഷ നേതാവ് കുറ്റപ്പെടുത്തി. കുറ്റാന്വേഷണത്തില്‍ ഗുരുതരമായ വീഴ്ച സംഭവിച്ചിട്ടുണ്ട്. പ്രതികള്‍ കൊച്ചിയില്‍ തന്നെയുണ്ടായിരുന്നുവെന്നത് പൊലീസിന്റെ ജാഗ്രതക്കുറവിനു തെളിവാണെന്നും ചെന്നിത്തല ആരോപിച്ചു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കാഫിര്‍ സ്‌ക്രീന്‍ ഷോട്ട് കേസില്‍ ഡിവൈഎഫ്‌ഐ നേതാവ് അറസ്റ്റില്‍

ഒരു മണിക്കൂര്‍ കൊണ്ട് ചാര്‍ജ് ചെയ്യാം, 7,540 mAh ബാറ്ററി; റെഡ്മി ടര്‍ബോ 5 വിപണിയില്‍

ചിത്രങ്ങള്‍ എഡിറ്റ് ചെയ്യാം, ട്രാന്‍സിഷന്‍ എഫക്ട്സ് നല്‍കാം; ഫെയ്‌സ്ബുക്കില്‍ കൂടുതല്‍ എഐ ഫീച്ചേഴ്സ് പരീക്ഷിക്കാന്‍ മെറ്റ

സവര്‍ക്കര്‍ നല്‍കിയത് 10 മാപ്പപേക്ഷകള്‍, അതിലെ ഭാഷ ബ്രിട്ടീഷുകാരോടുള്ള കൂറിനെ സൂചിപ്പിക്കുന്നില്ല: ചെറുമകന്‍ സാത്യകി

അവധിക്കാലം ആഘോഷിക്കാനെത്തി; ഒമ്പത് വയസ്സുകാരിയെ വെടിവെച്ചു കൊന്ന് പാക് പൊലീസ്; അന്വേഷണം ആവശ്യപ്പെട്ട് ഓസ്‌ട്രേലിയന്‍ പ്രധാനമന്ത്രി

SCROLL FOR NEXT