Life

മുടിയഴകീ!! ഇന്‍സ്റ്റഗ്രാമില്‍  വൈറലായി ഒരു കുഞ്ഞു സുന്ദരി

ഒരു ലക്ഷത്തിലധികം ആരാധകരാണ് കുഞ്ഞ് ചാങ്കോയുടെ മുടിക്ക് പിന്നാലെ ഇന്‍സ്റ്റഗ്രാമില്‍ കൂടിയിരിക്കുന്നത്

Author : സമകാലിക മലയാളം ഡെസ്ക്

ഇന്‍സ്റ്റഗ്രാമിന്റെ ഹൃദയം കീഴടക്കിയിരിക്കുകയാണ് ഏഴുമാസം മാത്രം പ്രായമുള്ള ബേബി ചാങ്കോയും അവളുടെ സുന്ദരന്‍ തലമുടിയും.തലനിറച്ചും മുടിയാണ് ജപ്പാനില്‍ നിന്നുള്ള ഈ കുഞ്ഞ് സുന്ദരിക്ക്. ഒരു ലക്ഷത്തിലധികം ആരാധകരാണ് കുഞ്ഞ് ചാങ്കോയുടെ മുടിക്ക് പിന്നാലെ ഇന്‍സ്റ്റഗ്രാമില്‍ കൂടിയിരിക്കുന്നത്.

ജനിച്ചപ്പോള്‍ മുതലേ തലനിറയെ മുടിയായിരുന്നുവെന്നാണ് ചാങ്കോയുടെ മാതാപിതാക്കള്‍ പറയുന്നത്.

മെയ് മാസമാണ് ചാങ്കോയുടെ അമ്മ അവള്‍ക്കായി ഇന്‍സ്റ്റഗ്രാമില്‍ അക്കൗണ്ട് തുറന്നത്.സീക്രട്ട് എന്താണെന്ന് അവര്‍ക്കു പോലും അറിയില്ല. പക്ഷേ കുഞ്ഞ് ചാങ്കോയുടെ മുടിയൊക്കെ സുന്ദരമായി വച്ച് ഒാരോ ദിവസവും അവരിങ്ങനെ ഫോട്ടോസ് ഇടുന്നുണ്ട്. ഹെയര്‍ ഡയറിയെന്നാണ് അവരതിന് നല്‍കിയ പേര്.

 ഇതാദ്യമായല്ല തലനിറയെ മുടിയുമായി കുട്ടികള്‍ ജനിക്കുന്നത്. ജനിതക ഘടനയില്‍ വരുന്ന സവിശേഷതകളാണ് ഇത്തരം പ്രത്യേകതകള്‍ക്ക് കാരണമെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

വിഖ്യാത നടന്‍ നാനാ പടേക്കര്‍ അന്തരിച്ചു

ആദ്യ ട്രക്കില്‍ കൊണ്ടുപോയത് ഒരു ടണ്‍ മൊബൈല്‍ ഫോണുകള്‍; മിതമായ നിരക്ക്; കെഎസ്ആര്‍ടിസി കാര്‍ഗോ സര്‍വീസ് തുടങ്ങി

'ഗസ്റ്റ്ഹൗസ് ശരണം....' ഔദ്യോഗിക വസതി ലഭിക്കാതെ മന്ത്രി ഒ ജെ ജനീഷ്; താമസവും സന്ദര്‍ശകരെ കാണുന്നതും ഗസ്റ്റ്ഹൗസില്‍

രാഷ്ട്രപതിയെ കാണാന്‍ ഇന്ത്യാ സഖ്യം; പ്രതിഷേധാഗ്നിയില്‍ ഡല്‍ഹി; സുരക്ഷയ്ക്കായി 23,000 കേന്ദ്ര സേനാംഗങ്ങളെ വിന്യസിച്ചു

നവരാത്രിക്ക് ഒരുങ്ങി മൂകാംബിക; തിരക്ക് മുന്നില്‍ കണ്ട് കൂടുതല്‍ സൗകര്യങ്ങള്‍