വെളുത്തുള്ളി തൊണ്ടുകളയുക എന്നത് പലര്‍ക്കും ബുദ്ധിമുട്ടേറിയ കാര്യമാണ്. വെളുത്തുള്ളിയുടെ ഓരോ അല്ലികളും പൊളിച്ചെടുത്ത് തൊലി കളയണം. എന്നാല്‍ വെളുത്തുള്ളിയുടെ തൊലി കളയാന്‍ വളരെ എളുപ്പത്തില്‍ ഒരു മാര്‍ഗമുണ്ട്. മുഴുവന്‍ വെളുത്തുള്ളിയുടെ തൊലി സെക്കന്‍ഡുകള്‍ക്കുള്ളില്‍ കളയാന്‍ ഇതിലൂടെ സാധിയ്ക്കും. സോഷ്യല്‍ മീഡിയയില്‍ വൈറലായിക്കൊണ്ടിരിക്കുകയാണ് ഇതിന്റെ വീഡിയോ.
ഒരു കത്തിവെച്ച് വെളുത്തുള്ളി കുത്തിയെടുക്കുന്നതാണ് വീഡിയോയില്‍ കാണുന്നത്. വെളുത്തുള്ളി അല്ലികളായി പൊളിച്ചെടുക്കാതെതന്നെ വളരെ എളുപ്പത്തില്‍ ഇത് ചെയ്യാനാവും. വെളുത്തുള്ളി നന്നാക്കാനുള്ള പുതിയ മാര്‍ഗം കണ്ടതോടെ സോഷ്യല്‍ മീഡിയ ആവേശത്തിലാണ്. ഇത് നേരത്തെ അറിഞ്ഞിരുന്നെങ്കില്‍ ഒരുപാട് സമയം ലാഭിക്കാമായിരുന്നു എന്നാണ് ചിലരുടെ കമന്റ്. വീഡിയോ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചതിന് പിന്നാവെ 21 മില്യണ്‍ ആളുകളാണ് വീഡിയോ കണ്ടത്. ഇതിന്റെ സൃഷ്ടാവിന് നന്ദി പറയുകയാണ് സോഷ്യല്‍ മീഡിയ.
As someone who makes a lot of Korean food, this is the best method for getting garlic peeled!
pic.twitter.com/14GGJDQhRj
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates