20 കാരി കീര്‍ത്തനയുടെ ആത്മഹത്യ: അന്വേഷണം ക്രൈംബ്രാഞ്ചിന്; ആണ്‍സുഹൃത്തിനെതിരെ വീട്ടുകാര്‍

പേരാവൂര്‍ ഡിവൈഎസ്പി നടത്തിയ അന്വേഷണത്തില്‍ കീര്‍ത്തനയുടെ കുടുംബം അതൃപ്തി അറിയിച്ചിരുന്നു
Keerthana
കീര്‍ത്തന
Edited By:
Updated on: 
1 min read

കണ്ണൂര്‍: തില്ലങ്കേരിയിലെ 20 കാരി കീര്‍ത്തനയുടെ ആത്മഹത്യയില്‍ അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറി. പേരാവൂര്‍ ഡിവൈഎസ്പി നടത്തിയ അന്വേഷണത്തില്‍ കീര്‍ത്തനയുടെ കുടുംബം അതൃപ്തി അറിയിച്ചിരുന്നു. മംഗലാപുരത്ത് ഫിസിയോ തെറാപ്പിനി വിദ്യാര്‍ത്ഥിനിയായിരുന്ന കീര്‍ത്തന ഏപ്രില്‍ 19 നാണ് കിടപ്പുമുറിയില്‍ ജീവനൊടുക്കാന്‍ ശ്രമിച്ചത്.

Keerthana
ഗ്ലാസില്‍ ഒളിപ്പിച്ച നിലയില്‍; കണ്ണൂര്‍ വനിതാ ജയിലില്‍ തടവുകാരില്‍ നിന്നും എംഡിഎംഎ പിടികൂടി

തുടര്‍ന്ന് ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ഏപ്രില്‍ 30 ന് കീര്‍ത്തന മരിച്ചു. ഈ സംഭവത്തിലാണ് ആറുമാസത്തിനുശേഷം അന്വേഷണം ക്രൈംബ്രാഞ്ചിന് കൈറുന്നത്. കീര്‍ത്തന മട്ടന്നൂരില്‍ പ്ലസ് ടുവിന് പഠിക്കുമ്പോള്‍ ഒപ്പമുണ്ടായിരുന്ന ആദിദേവുമായി സൗഹൃദത്തിലായി. പിന്നീട് ഈ സൗഹൃദം പ്രണയത്തിലായിരുന്നു. ഇതിനിടെ ആദിദേവും കീര്‍ത്തനയുമായുള്ള ബന്ധത്തില്‍ അസ്വാരസ്യങ്ങളുണ്ടായി.

ആദിദേവിന് മറ്റൊരു പെണ്‍കുട്ടിയുമായി ബന്ധമുണ്ടെന്നും, തന്നെ ഒഴിവാക്കാന്‍ ശ്രമിക്കുകയാണെന്നും, ആദിദേവ് ഇല്ലാതെ തനിക്ക് ജീവിക്കാന്‍ കഴിയില്ലെന്നും കാണിച്ച് അവസാനനാളുകളില്‍ സുഹൃത്തുക്കള്‍ക്ക് വാട്‌സ് ആപ്പ് സന്ദേശങ്ങള്‍ അയച്ചിരുന്നു. മംഗലാപുരത്ത് പഠിക്കാന്‍ പോയ കീര്‍ത്തന അവിടെ വെച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചിരുന്നു. തുടര്‍ന്ന് ചികിത്സയ്ക്ക് ശേഷം വീട്ടുകാര്‍ യുവതിയെ തില്ലങ്കേരിയിലെ വീട്ടിലേക്ക് കൂട്ടിക്കൊണ്ടുവന്നു.

തില്ലങ്കേരിയിലെ വീട്ടിലെത്തി രണ്ടു ദിവസത്തിന് ശേഷമാണ് കീര്‍ത്തന വീണ്ടും ആത്മഹത്യയ്ക്ക് ശ്രമിച്ചത്. ഒരാഴ്ചയ്ക്ക് ശേഷം മരിക്കുകയും ചെയ്തു. ആദിദേവിന്റെ പിതാവ് പൊലീസുകാരനായതിനാല്‍, കേസ് അട്ടിമറിക്കാന്‍ ശ്രമം നടക്കുന്നുവെന്നാണ് കീര്‍ത്തനയുടെ വീട്ടുകാര്‍ ആരോപിക്കുന്നത്. കേസില്‍ ആദിദേവിനെ ചോദ്യം ചെയ്യാനോ, മറ്റു നടപടികളിലേക്കോ പൊലീസ് തയ്യാറായിട്ടില്ലെന്നും കീര്‍ത്തനയുടെ കുടുംബം ആരോപിച്ചിരുന്നു. കേസ് മറ്റൊരു ഏജന്‍സിയെ ഏല്‍പ്പിക്കണമെന്ന് കുടുംബം ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയോട് ആവശ്യപ്പെട്ടിരുന്നു.

Keerthana
സിജെപി ആര്‍എസ്എസ് പദ്ധതിയെന്ന പരാമര്‍ശത്തില്‍ തിരുത്ത്; വാക്കുപിഴവെന്ന് സരിന്‍
Keerthana
തുലാവര്‍ഷം വരുന്നു, ഒപ്പം ചക്രവാതച്ചുഴിയും ന്യൂനമര്‍ദ്ദവും; കേരളത്തില്‍ മഴ ശക്തമാകും
Summary

Keerthana's suicide: Investigation handed over to Crime Branch

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com