Life

10 കോടിയുടെ ലോട്ടറിയടിച്ചു: കാണാതെപോയ ടിക്കറ്റ് 38 ദിവസത്തിന് ശേഷം ഫ്രിഡ്ജില്‍ നിന്ന് 

ഇതിനൊപ്പം ആളില്ലാത്ത ലോട്ടറി ടിക്കറ്റിനെ കുറിച്ച് പ്രധാന്യത്തോടെ ഓസ്‌ട്രേലിയന്‍ മാധ്യമങ്ങള്‍ വാര്‍ത്ത നല്‍കുകയും ചെയ്തു.

Author : സമകാലിക മലയാളം ഡെസ്ക്

ത്ത് കോടി രൂപ ലോട്ടറി അടിക്കുക എന്നാല്‍ ചെറിയ കാര്യമല്ല. ഇത്രയും തുകയുടെ ലോട്ടറിയടിച്ചും തുക വാങ്ങാന്‍ ആളു വന്നില്ലെങ്കിലോ. അതാണ് ഓസ്‌ട്രേലിയയില്‍ സംഭവിച്ചത്. ഒരു മാസത്തോളം നീണ്ട കാത്തിരിപ്പിനിടയിലും സമ്മാനം വാങ്ങാന്‍ ആരും എത്താത്തത് കുറച്ചൊന്നുമല്ല അധികൃതരെ ഞെട്ടിച്ചത്. 

ഇതിനൊപ്പം ആളില്ലാത്ത ലോട്ടറി ടിക്കറ്റിനെ കുറിച്ച് പ്രധാന്യത്തോടെ ഓസ്‌ട്രേലിയന്‍ മാധ്യമങ്ങള്‍ വാര്‍ത്ത നല്‍കുകയും ചെയ്തു. ഒടുവില്‍ നീണ്ട 38 ദിവസത്തെ കാത്തിരിപ്പ് യഥാര്‍ത്ഥ്യമായി. 38 ദിവസത്തിനു ശേഷം സമ്മാനം തേടി ഉടമയെത്തി. വടക്കന്‍ മേഖലയായ കാതറിന്‍ സ്വദേശിക്കാണ് സമ്മാനം അടിച്ചത്. 38 ദിവസത്തിനു ശേഷമാണ് ഉടമയ്ക്ക് ലോട്ടറി ടിക്കറ്റ് കണ്ടു കിട്ടുന്നത്. അതും ഫ്രിഡ്ജില്‍ നിന്നും. 

അതുകൊണ്ട് മാത്രമായിരുന്നു ഇദ്ദേഹം തനിക്കര്‍ഹമായ തുക വാങ്ങാന്‍ എത്താതിരുന്നത്. ദിവസങ്ങള്‍ക്ക് ശേഷം 
ഫ്രീസറിലുരുന്ന ലോട്ടറി ടിക്കറ്റ് ജേതാവിന്റെ ശ്രദ്ധയില്‍പ്പെടുകയായിരുന്നു. വീട്ടിലേയ്ക്കു വാങ്ങിയ ഭക്ഷണ സാധനത്തോടോപ്പം ലോട്ടറി ടിക്കറ്റ് അബന്ധത്തില്‍ അതിനൊപ്പം ഫ്രിഡ്ജില്‍ എത്തിയതാണ് വിനയായത്. 

നിനച്ചിരിക്കാതെ കയ്യില്‍ വന്ന ഭാഗ്യമാണ് ഇതെന്നും 38 ദിവസങ്ങള്‍ക്ക് ശേഷം ലോട്ടറി ടിക്കറ്റ് കണ്ടെത്താനായതില്‍ അതീവ സന്തോഷമുണ്ടെന്നും ജേതാവ് പ്രതികരിച്ചു. യഥാര്‍ത്ഥ ഉടയെ കണ്ടെത്താന്‍ സാധിച്ചതില്‍ സന്തോഷമുണ്ടെന്നും ലോട്ടറി വിറ്റ കാതറിന്‍ എക്‌സ്‌പോഷര്‍ ഫോട്ടോഗ്രാഫിക്‌സ് ഉടമ കെയ്തി സ്‌മെയില്‍ പ്രതികരിച്ചു. 38 ദിവസമായി ടിക്കറ്റിന് അവകാശവാദം ഉന്നയിച്ച് ആരും വരാത്തത് ആശങ്കപ്പെടുത്തിയെന്നും. യഥാര്‍ത്ഥ ഉടമയെ കണ്ടെത്തിേെയാ എന്ന് ആരാഞ്ഞ് നിരവധി പേര്‍ വരാരുണ്ടെന്നും കെയ്തി പറഞ്ഞു. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

വീണാ വിജയന്റെ ബാങ്ക് അക്കൗണ്ട് മരവിപ്പിച്ചു; റെയ്ഡിന് പിന്നാലെ നടപടി

Today's Rashi Phalam may 28| സാമ്പത്തിക പുരോഗതി നേടാനാകും, പുതിയ സംരംഭങ്ങൾ ആരംഭിക്കും

വീടിന്റെ പണി നടക്കുന്നു; രണ്ട് ലക്ഷം കൈക്കൂലി വാങ്ങുന്നതിനിടെ ഡിവൈഎസ്പി അറസ്റ്റില്‍

ആഭ്യന്തര-അന്താരാഷ്ട്ര യാത്രകളില്‍ 50 ശതമാനം വരെ ഡിസ്‌കൗണ്ട്; എയര്‍ ഇന്ത്യ എക്‌സ്പ്രസിന്റെ മെഗാ ഓഫര്‍

കൊട്ടിയൂര്‍ വൈശാഖ മഹോത്സവം: വാഹന നിയന്ത്രണം നാളെ മുതല്‍

SCROLL FOR NEXT