സാഹസിക വിഡിയോകൾക്ക് സോഷ്യൽ മീഡിയയിൽ ഒരു പ്രത്യേക ആരാധകവൃന്ദം തന്നെയുണ്ട്. ചെയ്യാൻ കഴിയില്ലെന്ന് തോന്നിക്കുന്ന പല കാര്യങ്ങളും കൺമുന്നിൽ ചെയ്തു വിജയിച്ചുകാണിക്കുന്ന പലരും സൂപ്പർ ഹീറോകളായി ഇവിടെ പരിണമിക്കാറുമുണ്ട്. അക്കൂട്ടത്തിലേക്ക് പുതിയ ആറ് പേർ കൂടി. ചൈനയിലെ ഷാങ്‌റോ ജിയാങ്‌സിയിലെ സാങ്കിംഗ് പർവ്വതനിരയിലെ മോൺസ്റ്റർ പൈത്തൺ കൊടുമുടി കയറി ആറംഗ സംഘമാണ് ഇവർ.
മൂന്ന് പുരുഷന്മാരും മൂന്ന് സ്ത്രീകളുമടങ്ങിയ സംഘമാണ് കുത്തനെയുള്ള കൊടുമുടി കീഴടക്കിയത്. സാഹസികത പക്ഷെ അഭിനന്ദനങ്ങൾ മാത്രമല്ല നിയമനടപടികളിലേക്കും ഇവരെ എത്തിച്ചു. ആറ് മില്ല്യൺ യുവാൻ ഏഴ് കോടിയിലധികം രൂപയാണ് ഇവർക്ക് കോടതി പിഴ വിധിച്ചത്. ഓരോരുത്തർക്കും പത്ത് ലക്ഷം യുവാൻ വീതമാണ് കോടതി പിഴ വിധിച്ചത്. തങ്ങൾക്കെതിരെ നടപടിയുണ്ടായിട്ടും തങ്ങളുടെ പ്രരകടനം ലോകത്തെ അറിയിക്കാൻ ഇവർ വിഡിയോ പുറത്തുവിടുകയായിരുന്നു. ആറംഗ സംഘം കൊടുമുടി കയറുന്ന വിഡിയോയാണ് ഇപ്പോൾ യൂട്യൂബിലും ട്വിറ്ററിലുമടക്കം വൈറലാകുന്നത്.
3 men & women climbed the Monster Python Peak, Sanqing Mountain, Shangrao Jiangxi, & were fined 6 million yuan by the Court. Their courage were most admirable despite being fined 1 million yuan each, they completed the impossible task & let the World know about their performance. pic.twitter.com/78T2O6tNLb
— abandraite
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates