പ്രതീകാത്മക ചിത്രം 
Life

വെറുതെ വെള്ളമൊഴിച്ച് കഴുകിയാൽ പോര, വാട്ടർ‌ ബോട്ടിൽ വൃത്തിയാക്കാൻ ഇതാ ചില വഴികൾ

സോപ്പ് ഉപയോ​ഗിച്ച് കഴുകുന്നതിന് പുറമേ വാട്ടർ ബോട്ടിൽ ശരിയായ രീതിയിൽ കഴുകാൻ ഇതാ ചില വഴികൾ

സമകാലിക മലയാളം ഡെസ്ക്


രീരത്തിൽ ജലാംശം നിലനിർത്താനായി ഇടയ്ക്കിടെ വെള്ളം കുടിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് അറിയാത്തവരായി ആരുമുണ്ടാകില്ല. പക്ഷെ, ഈ ശീലം എത്ര ശ്രമിച്ചിട്ടും കൂടെകൂട്ടാൻ പറ്റാത്തവർ ഒരു വാട്ടർ ബോട്ടിൽ കൈയിൽ കരുതിയാണ് വെള്ളം കുടിക്കുന്നതിനെക്കുറിച്ച് ഓർക്കുന്നത്. ചിലർ അളവ് രേഖപ്പെടുത്തിയ കുപ്പികൾ വരെ വാങ്ങി വെള്ളം കുടിക്കുന്നുണ്ടെന്ന് ഉറപ്പാക്കാറുണ്ട്. ഓരോ ദിവസത്തെയും ഉപയോ​ഗം കഴിയുമ്പോൾ വെള്ളമൊഴിച്ച് ഒന്ന് കഴുകിയെടുക്കുന്നതാണ് പലരുടെയും പതിവ്. പക്ഷെ, ദിവസങ്ങളോളം ഇങ്ങനെ വെള്ളം മാത്രം ഉപയോ​ഗിച്ച് വൃത്തിയാക്കിയാൽ രോ​ഗങ്ങളും കൂടെപ്പോരും. സോപ്പ് ഉപയോ​ഗിച്ച് കഴുകുന്നതിന് പുറമേ വാട്ടർ ബോട്ടിൽ ശരിയായ രീതിയിൽ കഴുകാൻ ഇതാ ചില വഴികൾ. 

 • ചെറുനാരങ്ങ ഉപയോ​ഗിച്ച് വെള്ളക്കുപ്പി കഴുകാം. കറയും അഴുക്കും ദുർഗന്ധവും നീക്കാൻ പേരുകേട്ട ചെറുനാരങ്ങ ഉപയോ​ഗിച്ച് വാട്ടർ ബോട്ടിൽ വൃത്തിയായി കഴുകിയെടുക്കാം. ചെറുനാരങ്ങാനീരും ഇളംചൂടുവെള്ളവും ചേർത്ത മിശ്രിതം കുപ്പിക്കുള്ളിലൊഴിച്ച് നന്നായി കുലുക്കി കഴുകാം. പിന്നാലെ സോപ്പ് ഉപയോ​ഗിച്ചും കഴുകണം. 

 • വിനാ​ഗിരിയും കുപ്പി കഴുകാൻ ഉപയോ​ഗിക്കാവുന്നതാണ്. പാത്രങ്ങളിലെ കറയും അഴുക്കും ദുർഗന്ധവുമെല്ലാം അകറ്റാൻ വിനാ​ഗിരിയും വല്ലതാണ്. വിനാഗിരിയും ചൂടുവെള്ളവും ചേർത്ത് കുപ്പിയിലൊഴിച്ചു 5- 10 മിനുറ്റ് ശേഷം നന്നായി കുലുക്കി കഴുകിയെടുക്കാം. ഇതിനുശേഷം കുപ്പി നന്നായി തുടച്ച് ഉണക്കിയെടുക്കണം. 

 • ബേക്കിംഗ് സോഡ ഉപയോ​ഗിക്കുന്നതാണ് മറ്റൊരു രീതി. മൂന്നോ നാലോ സ്പൂൺ വിനാഗിരി എടുത്ത് അതിലേക്കൽപം ഇളംചൂടുവെള്ളവും ഒരു ടേബിൾ സ്പൂണോളം ബേക്കിംഗ് സോഡയും ചേർത്ത് മിശ്രിതം തയ്യാറാക്കിയശേഷം അൽപനേരം കുപ്പിയിൽ ഒഴിച്ചുവയ്ക്കണം. പിന്നാലെ വെള്ളക്കുപ്പിയുടെ അകവും പുറവും നന്നായി കഴുകി തുടച്ചെടുക്കാം. 

പ്രത്യേകം ശ്രദ്ധിക്കണം - പ്ലാസ്റ്റിക് വെള്ളക്കുപ്പികൾ കഴുകുമ്പോൾ ചൂടുവെള്ളം ഒഴിവാക്കി ടാപ്പ് വാട്ടർ ഉപയോ​ഗിക്കാൻ മറക്കരുത്. അതുപോലെ എല്ലാ ആറ് മാസം കൂടുമ്പോഴും വെള്ളക്കുപ്പികൾ മാറ്റുകയും വേണം. 

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഇന്ത്യയുടെ ഭൂപടത്തില്‍ കേരളവുമുണ്ടെന്ന വസ്തുത ധനമന്ത്രി വിസ്മരിച്ചു'; ബജറ്റിനെതിരെ മുഖ്യമന്ത്രി

50MP കാമറ, 6,500mAh ബാറ്ററി; വിവോ വി70 സീരീസ് ലോഞ്ച് ഈ മാസം

കാട്ടുപോത്ത് വിരണ്ടോടി ബൈക്ക് ഷോറൂമിലേക്ക് പാഞ്ഞുകയറി; ചില്ലും ഫർണിച്ചറുകളും തകർത്തു (വിഡിയോ)

ഒരു ലക്ഷം രൂപയില്‍ താഴെ വില; ഡിയോ 125 എക്‌സ് എഡിഷന്‍, അറിയാം ഫീച്ചറുകള്‍

'എന്റെ പേരില്‍ അവാര്‍ഡോ സ്മാരകമോ പാടില്ല, ബസ് സ്റ്റോപ്പിന് പേരിടരുത്'; ശ്രീനിവാസന്‍ പറഞ്ഞത് വെളിപ്പെടുത്തി സത്യന്‍ അന്തിക്കാട്

SCROLL FOR NEXT