റെയില്‍വേ പ്രൊട്ടക്ഷന്‍ സ്‌പെഷ്യല്‍ ഫോഴ്‌സ് കോണ്‍സ്റ്റബിളായ റീന എന്ന ഉദ്യോഗസ്ഥയാണ് റെയില്‍വേ സ്റ്റേഷനില്‍ കുഞ്ഞിനെയും എടുത്ത് തിരക്ക് നിയന്ത്രിക്കുന്നത് 
Life

അമ്മയുടെ നെഞ്ചില്‍ ചേര്‍ന്ന് ഒന്നുമറിയാതെ ഉറങ്ങുകയാണ്, ഡല്‍ഹി റെയില്‍വെ സ്‌റ്റേഷനിലെ തിരക്ക് നിയന്ത്രിച്ച് ഉദ്യോഗസ്ഥ- വിഡിയോ

റെയില്‍വേ പ്രൊട്ടക്ഷന്‍ സ്‌പെഷ്യല്‍ ഫോഴ്‌സ് കോണ്‍സ്റ്റബിളായ റീന എന്ന ഉദ്യോഗസ്ഥയാണ് റെയില്‍വേ സ്റ്റേഷനില്‍ കുഞ്ഞിനെയും എടുത്ത് തിരക്ക് നിയന്ത്രിക്കുന്നത്

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: കുട്ടിക്ക് അമ്മയുടെ സാമീപ്യം എപ്പോഴും ആവശ്യമാണ്. ചെറിയ പ്രായത്തില്‍ പ്രത്യേകിച്ചും. കുഞ്ഞിനൊപ്പം സമയം ചെലവിടാന്‍ കഴിയാതെ ജോലിക്ക് പോകുന്ന അമ്മമാരുടെ സമ്മര്‍ദം വേറെയാണ്. മറ്റുചിലരാകട്ടെ ജോലിയും കുഞ്ഞിന്റെ പരിപാലനവും ഒരേപോലെ നടത്തിക്കൊണ്ടുപോകുന്നതിനായി ബുദ്ധിമുട്ടുന്നു. അങ്ങനെയുള്ള ഒരു അമ്മയുടെ ദൃശ്യമാണ് ഇപ്പോള്‍ സമൂഹ മാധ്യമങ്ങളിലൂടെ ശ്രദ്ധ നേടുന്നത്.

റെയില്‍വേ പ്രൊട്ടക്ഷന്‍ സ്‌പെഷ്യല്‍ ഫോഴ്‌സ് കോണ്‍സ്റ്റബിളായ റീന എന്ന ഉദ്യോഗസ്ഥയാണ് റെയില്‍വേ സ്റ്റേഷനില്‍ കുഞ്ഞിനെയും എടുത്ത് തിരക്ക് നിയന്ത്രിക്കുന്നത്. അമ്മയുടെ ബുദ്ധിമുട്ടുകള്‍ അറിയാതെ റീനയുടെ നെഞ്ചോട് ചേര്‍ന്ന് കിടന്നുറങ്ങുന്ന കുഞ്ഞിനേയും ചിത്രങ്ങളില്‍ കാണാം. ന്യൂഡല്‍ഹിയിലെ ഒരു റെയില്‍വേ സ്റ്റേഷനിലാണ് റീന ജോലി ചെയ്യുന്നത്. ബേബി ക്യാരിയര്‍ ശരീരത്തില്‍ ഘടിപ്പിച്ച് ഒരു വയസ്സ് മാത്രം പ്രായമുള്ള കുഞ്ഞിനെ അതിലിരുത്തി ഒരു കൈയില്‍ ബാറ്റണുമേന്തി യൂണിഫോമില്‍ സ്വന്തം ജോലി കൃത്യമായി നിറവേറ്റുകയാണ് റീന.

കുഞ്ഞ് ഒപ്പമുണ്ടെങ്കിലും അതീവ ജാഗ്രതയോടെയാണ് റീന തന്റെ തൊഴിലിനോടുള്ള ഉത്തരവാദിത്തം നിറവേറ്റുന്നത്. റെയില്‍വേ പ്രൊട്ടക്ഷന്‍ സ്‌പെഷ്യല്‍ ഫോഴ്‌സിന്റെ ഔദ്യോഗിക എക്‌സ് പേജിലൂടെയാണ് റീനയുടെ ദൃശ്യങ്ങള്‍ പുറത്തുവന്നിരിക്കുന്നത്. സേവനവും പരിപാലനവും എല്ലാം ഒരുമിച്ച് കൈകാര്യം ചെയ്യുന്ന റീന അമ്മയും പോരാളിയുമാണെന്ന അടിക്കുറിപ്പിനൊപ്പമാണ് ദൃശ്യങ്ങള്‍ പങ്കുവച്ചിരിക്കുന്നത്. മാതൃത്വവും തൊഴിലും ഒരേപോലെ കൈകാര്യം ചെയ്യാന്‍ കിണഞ്ഞു പരിശ്രമിക്കുന്ന അസംഖ്യം അമ്മമാരുടെ പ്രതിനിധിയാണ് റീന എന്നും പോസ്റ്റില്‍ പറയുന്നുണ്ട്.

അതേസമയം റീന അവധിയിലായിരുന്നു എന്നും ന്യൂഡല്‍ഹി റെയില്‍വേ സ്റ്റേഷനില്‍ തിക്കിലും തിരക്കിലും പെട്ട് 18 പേര്‍ മരണമടഞ്ഞ സംഭവത്തെ തുടര്‍ന്ന് തിരികെ അടിയന്തരമായി ജോലിയില്‍ പ്രവേശിക്കേണ്ട സാഹചര്യം വരികയായിരുന്നുവെന്നും ചില മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. സിആര്‍പിഎഫ് കോണ്‍സ്റ്റബിളായ റീനയുടെ ഭര്‍ത്താവ് നിലവില്‍ ജമ്മു കശ്മീരിലാണ് ജോലി ചെയ്യുന്നതെന്ന് റിപ്പോര്‍ട്ടുകളില്‍ പറയുന്നുണ്ട്. സഹായത്തിന് മറ്റു കുടുംബാംഗങ്ങള്‍ ഒപ്പം ഇല്ലാത്തതിനാല്‍ താല്‍ക്കാലികമായി കുഞ്ഞിന്റെ സുരക്ഷിതത്വം കണക്കിലെടുത്ത് ഒപ്പം കൂട്ടുകയല്ലാതെ മറ്റ് മാര്‍ഗം ഉണ്ടായിരുന്നില്ല. ജോലിക്ക് പോകുന്ന സമയത്ത് കുഞ്ഞിനെ പരിപാലിക്കാനായി ഒരാളെ കണ്ടെത്താന്‍ കഴിയുന്നതുവരെ ഇതേ രീതിയില്‍ ഡ്യൂട്ടിക്ക് എത്താനാണ് തീരുമാനം എന്നും റീന പറയുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

തൃക്കരിപ്പൂരില്‍ സന്ദീപ് വാര്യര്‍?, മത്സരിക്കാന്‍ ആളെയിറക്കേണ്ട!, എതിര്‍പ്പുമായി കാസര്‍കോട് ഡിസിസി

'വീടുകയറി വസ്തുത വിരുദ്ധമായ കാര്യങ്ങള്‍ പറയുന്നു, എല്‍ഡിഎഫിനെതിരെ ഗീബല്‍സീയന്‍ നുണപ്രചാരണം'

പാലാ സെ​ന്റ് തോമസ് കോളജിൽ 19 വകുപ്പുകളിൽ ഗസ്റ്റ് അധ്യാപകരുടെ ഒഴിവുകൾ, ഏപ്രിൽ 13 വരെ അപേക്ഷിക്കാം

ദിവസവും 200 രൂപ ഇടാമോ?, ലക്ഷങ്ങള്‍ സമ്പാദിക്കാം; വിശദാംശങ്ങള്‍

പാലക്കാട് തീപാറുമോ?, തൃക്കരിപ്പൂരിൽ സന്ദീപ് വാര്യർ?, എതിർപ്പുമായി കാസർകോട് ഡിസിസി; ഇന്നത്തെ അഞ്ചു പ്രധാന വാർത്തകൾ

SCROLL FOR NEXT