ആദിത്യ മദിരാജും അമിത്ഷായും/ ഇൻസ്റ്റ​ഗ്രാം 
Life

'യാനയ്‌ക്കൊപ്പമുള്ള ആദ്യ വിവാഹവാർഷികം'; ചിത്രങ്ങൾ പങ്കുവെച്ച് ആദിത്യയും അമിത്തും

വിവാഹവാർഷികം ആഘോഷിച്ച് ആദിത്യ മദിരാജും അമിത്ഷായും

Author : സമകാലിക മലയാളം ഡെസ്ക്

നാലാം വിവാഹവാർഷികം ആഘോഷിച്ച് സ്വവർഗദമ്പതികളായ ആദിത്യ മദിരാജും അമിത്ഷായും. ഇൻസ്റ്റ​ഗ്രാമിലൂടെ മകൾ യാനയ്‌ക്കൊപ്പം ഇരുവരും നിൽക്കുന്ന ചിത്രവും പങ്കുവെച്ചിട്ടുണ്ട്. കുഞ്ഞിനൊപ്പമുള്ള ആദ്യ വിവാഹവാർഷികമാണിത്. 

'സന്തോഷകരമായ വാർഷികം, സ്നേഹം. നാല് വർഷം മുമ്പ് ഞങ്ങൾക്ക് ഞങ്ങളുടെ മാതാപിതാക്കളിൽ നിന്ന് അനുഗ്രഹം ലഭിച്ചു. ഇന്ന് നമ്മൾ മാതാപിതാക്കളാണ്. എത്ര പ്രയാസമായ കാര്യങ്ങളും മറികടക്കാൻ സ്നേഹത്തിന് ശക്തിയുണ്ട്. നിങ്ങളോടൊപ്പമുള്ള ഈ യാത്രയ്ക്ക് ഞാൻ വളരെ നന്ദിയുള്ളവനാണ്. ആദിത്യ മദിരാജ് ഞാൻ നിന്നെ സ്നേഹിക്കുന്നു'- അമിത് ഷാ  കുറിച്ചു.

അമേരിക്കയിലെ ന്യൂജഴ്സിയിൽ വെച്ച് ഹിന്ദു ആചാരപ്രകാരമായിരുന്നു ആദിത്യയുടെ അമിതിന്റെയും വിവാഹം. ഒരു സുഹൃത്ത് വഴി പരിചയപ്പെട്ട ഇരുവരും പ്രണയത്തിലാവുകയായിരുന്നു. കുറച്ച് ദിവസങ്ങൾക്ക് മുമ്പാണ് കുഞ്ഞിനൊപ്പമുള്ള ചിത്രം ഇരുവരും പങ്കുവച്ചത്. സ്വവർഗ ദമ്പതിമാരായതിനാൽ അണ്ഡദാതാവായ സ്ത്രീയെ കണ്ടെത്താൻ ഒരുപാട് പ്രയാസപ്പെട്ടുവെന്നും വാടക ഗർഭപാത്രത്തിലൂടെയാണ് കുഞ്ഞുണ്ടാകുന്നതെന്നും പറഞ്ഞിരുന്നു. 

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

​Jantar Mantar Protest: രാഹുൽ​ഗാന്ധിയെ പൊലീസ് വിട്ടയച്ചു; പ്രതിഷേധാ​ഗ്നിയിൽ ഡൽഹി

'നാളെയും പ്രതിഷേധം'; മാര്‍ച്ച് തടയാം എന്നാല്‍ ജനങ്ങളുടെ ഇച്ഛാശക്തിയെ തടയാന്‍ കഴിയില്ല: രാഹുല്‍ഗാന്ധി

'പ്രതിഷേധത്തിനു പിന്നിൽ വ്യക്തമായ അജണ്ട'; കേന്ദ്ര സർവകലാശാലയിലെ വിദ്യാർഥി സമരത്തെ വിമർശിച്ച് ഗവർണർ

ഡല്‍ഹി സീമാപുരിയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് രണ്ടുപേര്‍ക്ക് ദാരുണാന്ത്യം

'30 കോടിയുടെ ഓണം ബമ്പർ വിജയി താനാണ്, പക്ഷേ ഒരു പ്രശ്നമുണ്ട്...'; അവകാശ വാദവുമായി തമിഴ്നാട് സ്വദേശി