Ahmedabads Biker Dadi 
Life

മുഖത്ത് കാറ്റടിച്ചാല്‍ എനിക്കിപ്പോഴും പതിനാറ്; സഹോദരിക്കൊപ്പം സ്‌കൂട്ടറില്‍ ചുറ്റുന്ന റൈഡര്‍ 87-കാരി

പണത്തിനായി കഷ്ടപ്പെടുന്ന അമ്മയെ കണ്ടാണ് സ്വന്തം കാലില്‍ നില്‍ക്കേണ്ടതിന്റെ ആവശ്യം തിരിച്ചറിഞ്ഞത്

സമകാലിക മലയാളം ഡെസ്ക്

പുത്തന്‍ സ്‌കൂട്ടറുകളില്‍ ചീറിപ്പായുന്ന റൈഡര്‍ യുവാക്കളെ എങ്ങും കാണാം, എന്നാല്‍ ഷോലെ സ്റ്റൈലില്‍ ഇന്നും യാത്ര നടത്തുന്ന ഒരു 87-കാരിയുണ്ട്, അഹമ്മദാബാദ് സ്വദേശിനിയായ മന്ദാകിനി ഷാ. ഈ പ്രായത്തിലും നഗരത്തിരക്കിലൂടെ സഹോദരിയേയും കൂട്ടി സ്‌കൂട്ടറില്‍ കറങ്ങുന്ന മന്ദാകിനി ഷായെ കാണാം. ഇന്‍സ്റ്റഗ്രാം പേജായ ഹ്യൂമന്‍സ് ഓഫ് ബോംബെയിലാണ് ബൈക്കര്‍ ദാദി എന്ന പേരില്‍ ഈ സഹോദരിമാരുടെ ജീവിതം അടയാളപ്പെടുത്തുന്നത്.

ജീവിത സാഹചര്യങ്ങള്‍ തന്നെയാണ് മന്ദാകിനി ഷാ എന്ന സ്ത്രീയെ പോരാളിയാക്കിയത്. അഞ്ച് പെണ്‍കുട്ടികളും ഒരു ആണ്‍കുട്ടിയുമുള്ള കുടുംബത്തില്‍ മൂത്ത മകളായിരുന്നു മന്ദാകിനി. സ്വാതന്ത്ര്യ സമര സേനാനി ആയിരുന്നു പിതാവ്. ഇതുകൊണ്ട് തന്നെ ചെറുപ്രായത്തില്‍ തന്നെ കുടുംബത്തിന്റെ ഉത്തരവാദിത്തം മന്ദാകിനിയെ തേടിയെത്തി. ദാരിദ്ര്യം എല്ലാക്കാലത്തും ഒരു വില്ലനായിരുന്നു. പണത്തിനായി കഷ്ടപ്പെടുന്ന അമ്മയെ കണ്ടാണ് സ്വന്തം കാലില്‍ നില്‍ക്കേണ്ടതിന്റെ ആവശ്യം തിരിച്ചറിഞ്ഞത്.

സ്‌കൂള്‍ വിദ്യാഭ്യാസം കഴിഞ്ഞുടന്‍ തന്നെ മോണ്ടിസോറി ടീച്ചറായി ജോലി. പിന്നീട് സാമൂഹികക്ഷേമ പദ്ധതികളുടെ ഭാഗമായി. ഇതിനിടെയാണ് ഡ്രൈവിങ് പഠിച്ചത്. മോപ്പഡും ജീപ്പും ഓടിക്കാന്‍ പഠിച്ചു. സ്വന്തമായി ഒരു സ്‌കൂട്ടര്‍ വാങ്ങാനും പിന്നീട് കഴിഞ്ഞു മന്ദാകിനി പറയുന്നു.

പ്രായം നവതിയോട് അടുക്കുമ്പോഴും അനുജത്തി ഉഷയെയും കൂട്ടിയുള്ള തന്റെ സ്‌കൂട്ടര്‍ യാത്ര ഇന്നും തുടരുകയാണ് മന്ദാകിനി. കൂട്ടുകാരെ കാണാനാണ് എല്ലാ ദിവസവുമുള്ള ഈ യാത്ര. ''ഞങ്ങള്‍ ഒന്നിച്ച് പാട്ടുകള്‍ പാടും, വിനോദങ്ങളില്‍ ഏര്‍പ്പെടും. ഇപ്പോഴും ജോലികള്‍ ചെയ്യാനും പുതിയ കാര്യങ്ങള്‍ പഠിക്കാനും ഇഷ്ടമാണ്. നമ്മുടെ സമൂഹത്തിന് സങ്കല്‍പ്പിക്കാന്‍ സാധിക്കാത്ത ജീവിതമാണ് ഞാന്‍ ഇതുവരെ ജീവിച്ചത്. സ്‌കൂട്ടര്‍ യാത്രയ്ക്കിടെ ആളുകള്‍ കൗതുകത്തോടെ നോക്കുന്നത് കാണാം. എന്തിനാണ് ഈ പ്രായത്തിലും സ്‌കൂട്ടര്‍ ഓടിക്കുന്നതെന്ന് പൊലീസുകാര്‍ ചോദിക്കും, ഒരു പുഞ്ചിരിമാത്രം മറുപടി നല്‍കും.'' മന്ദാകിനി ഷാ പറയുന്നു. പ്രായം എന്റെ വേഗത കുറച്ചിട്ടുണ്ടാകാം, എന്നാല്‍ എന്റെ കഥ ഇനിയും അവസാനിച്ചിട്ടില്ലെന്നും മന്ദാകിനി ഷാ പറയുന്നു.

Ahmedabad native Mandakini Shah (87) has captured hearts across the country after she opened up about her love for adventure, her bond with her younger sister Usha, and the scooter that has become their trusted companion.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'സെലിബ്രിറ്റി പത്രം വായിക്കാറില്ലേ? പ്രത്യേക പരിഗണന നല്‍കാനാവില്ല'; വി എം വിനുവിന് തിരിച്ചടി; ഹര്‍ജി ഹൈക്കോടതി തള്ളി

നഖങ്ങൾ പൊട്ടുന്നത് തടയാം

എത്ര വൃത്തിയാക്കിയാലും ഈച്ച വരും, ഈച്ചശല്യം ഒഴിവാക്കാൻ ചില പൊടിക്കൈകളുണ്ട്

'ഉമ്മന്‍ചാണ്ടി പമ്പയില്‍ പോയിരുന്ന് ഏകോപനം നടത്തി; ഈ സര്‍ക്കാര്‍ ഒരു ചുക്കും ചെയ്തില്ല, ശബരിമല സീസണ്‍ മനഃപൂര്‍വം കുഴപ്പത്തിലാക്കി'

20,000 പാക് രൂപ വീതം സംഭാവന പിരിച്ചു, പണം സ്വീകരിച്ചത് സഡാപേ ആപ് വഴി; ജെയ്‌ഷെ മുഹമ്മദ് വനിതകളെ ഉപയോഗിച്ചും ചാവേര്‍ ആക്രമണത്തിന് പദ്ധതിയിട്ടു

SCROLL FOR NEXT