റാണി കെയര്‍ ഹോമിലെ ചികിത്സയ്ക്കിടെ  വിഡിയോ സ്‌ക്രീന്‍ഷോട്ട്
Life

റാണി ഇനി 'റാണി'യാണ്! താനെയിലെ തെരുവില്‍ നിന്ന് ടൊറോന്‍റോയിലേക്ക്, സ്നേഹകഥ

ടൊറന്റോയില്‍ നിന്ന് സന്ദര്‍ശനത്തിനെത്തിയ സലില്‍ നവ്ഘരെ കണ്ടെത്തിയ തെരുവ് നായയ്ക്ക് ഇപ്പോള്‍ സ്വന്തമായി മേല്‍വിലാസമൊക്കെയായി.

Author : സമകാലിക മലയാളം ഡെസ്ക്

മുംബൈ: ഓരോരുത്തര്‍ക്ക് ഓരോ നിയോഗമാണ്. വിഷമഘട്ടത്തില്‍ കരുണയുടെ കരങ്ങള്‍ എവിടെ നിന്നാണ് നമ്മുടെ നേര്‍ക്ക് നീളുന്നതെന്ന് അറിയാന്‍ കഴിയില്ല. അങ്ങനെയൊരു ഭാഗ്യം കൈവന്ന കഥയുണ്ട് ഇപ്പോള്‍ റാണി എന്ന് വിളിക്കുന്ന തെരുവുനായയ്ക്ക്

ടൊറന്റോയില്‍ നിന്ന് സന്ദര്‍ശനത്തിനെത്തിയ സലില്‍ നവ്ഘരെ കണ്ടെത്തിയ തെരുവ് നായയ്ക്ക് ഇപ്പോള്‍ സ്വന്തമായി മേല്‍വിലാസമൊക്കെയായി. കടല്‍ കടന്ന് കാനഡയിലെത്തി റാണി എന്ന തെരുവുനായ.

നഗരത്തിലെ വര്‍തക് നഗര്‍ പ്രദേശത്ത് അസുഖബാധിതയായി അവശയായിട്ടാണ് റാണിയെ നവ്ഘരെ കണ്ടെത്തുന്നത്. തുടര്‍ന്ന് നായയെ പരിചരിക്കാന്‍ തയ്യാറായി. റാണിയെ ഒരു താല്‍ക്കാലിക അഭയ കേന്ദ്രത്തിലാക്കി.

പിന്നീട് യാത്രയ്ക്ക് പറ്റുന്ന ആരോഗ്യാവസ്ഥയിലേയ്ക്ക് എത്തിയപ്പോള്‍ കാനഡയിലേയ്ക്ക് കൊണ്ടുപോകാനുള്ള ശ്രമങ്ങള്‍ ആരംഭിച്ചു. നവ്ഘരെയുടെ സുഹൃത്ത് റാണിക്ക് ടിക്കറ്റ് ബുക്ക് ചെയ്തു. വ്യാഴാഴ്ച പാരീസിലേയ്ക്കുള്ള വിമാനത്തില്‍ കയറിയ ഇരുവരും വെള്ളിയാഴ്ച ടൊറന്റോയിലെ വീട്ടിലെത്തി.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

മെസിയുടെ പേരില്‍ തട്ടിപ്പ്: മുന്‍മന്ത്രി അബ്ദുറഹിമാനെ പ്രതി ചേര്‍ക്കാന്‍ ഉത്തരവ്

'ജയിലില്‍നിന്ന് ജീവനോടെ തിരിച്ചെത്തിയേക്കില്ല'; ഹൃദയാഘാതത്തിനും സ്‌ട്രോക്കിനും സാധ്യതയെന്ന് ഇമ്രാന്‍ ഖാന്‍

വെള്ളായണിയില്‍ പറമ്പില്‍ കുഴിച്ചിട്ട നിലയില്‍; ചാല സ്വര്‍ണക്കവര്‍ച്ചയില്‍ കൂടുതല്‍ സ്വര്‍ണം കണ്ടെത്തി

രാജീവും സോണിയയും ആദ്യമായി കണ്ടുമുട്ടിയ റെസ്റ്റോറന്റില്‍ കാമുകിക്കൊപ്പം രാഹുല്‍ ഗാന്ധി; 'പക്ഷേ, ആ ഭക്ഷണം നിരാശപ്പെടുത്തി'

'ഏജന്റ് 007'ന് ഇനി പുതിയ മുഖം; റോബർ‌ട്ട് പാറ്റിൻസൺ പുതിയ ജെയിംസ് ബോണ്ട്