സുരക്ഷാ പരിശോധനയ്ക്കിടെ ഓടക്കുഴല്‍ വായിക്കുന്ന യുവാവ്  
Life

വിമാനത്താവളത്തില്‍ സുരക്ഷാ പരിശോധന, 'ഓടക്കുഴല്‍ വിളി കേട്ടൂ', വൈറല്‍ വിഡിയോ

വിമാനത്താവളത്തിലെ സുരക്ഷാ ജീവനക്കാര്‍ യാത്രക്കാരന്റെ ലഗേജ് പരിശോധിച്ചപ്പോള്‍ ബാഗില്‍ ഓടക്കുഴലുകളുടെ വലിയ ശേഖരം കണ്ടെത്തുകയായിരുന്നു

സമകാലിക മലയാളം ഡെസ്ക്

വിമാനത്താവളത്തില്‍ സുരക്ഷാ പരിശോധനകള്‍ക്കിടെ ഓടക്കുഴല്‍ നാദം കേട്ടാല്‍ എങ്ങനെ ഇരിക്കും. എന്നാല്‍ ഇങ്ങനെയൊരു സംഭവം നടന്നു. രാജസ്ഥാനിലെ റായ്പൂര്‍ വിമാനത്താവളത്തിലെ സുരക്ഷാ പരിശോധനക്കിടെ ഓടക്കുഴല്‍ വായിക്കുന്ന യുവാവിന്റെ വിഡിയോ വൈറലായിരിക്കുകയാണ്.

വിമാനത്താവളത്തിലെ സുരക്ഷാ ജീവനക്കാര്‍ യാത്രക്കാരന്റെ ലഗേജ് പരിശോധിച്ചപ്പോള്‍ ബാഗില്‍ ഓടക്കുഴലുകളുടെ വലിയ ശേഖരം കണ്ടെത്തുകയായിരുന്നു. എന്നാല്‍ അപ്രതീക്ഷിതമായണ് അതിലൊന്ന് എടുത്ത് ആ യുവാവ് ഓടക്കുഴല്‍ വായിച്ചത്. വൈറലായ വിഡിയോയില്‍ രാജസ്ഥാനിലെ ഓടക്കുഴല്‍ കലാകാരന്‍ മെഹബൂബാണുള്ളത്. ബോളിവുഡ് ഗാനമായ 'തേരി മിട്ടി'ക്ക് ഈണമാണ് മെഹബൂബ് ഓടക്കുഴല്‍ വായിച്ച് ശ്രദ്ധനേടിയത്. വിഡിേയാ ഇന്‍സ്റ്റാഗ്രാമില്‍ 44 ദശലക്ഷത്തിലധികം കാഴ്ചക്കാരെ നേടിയിട്ടുണ്ട്.

സുരക്ഷാ ഉദ്യോഗസ്ഥര്‍ മെഹബൂബിന്റെ ലഗേജ് പരിശോധിക്കുന്നതോടെയാണ് വിഡിയോ ആരംഭിക്കുന്നത്, ബാഗില്‍ നിറയെ ഓടക്കുഴലുകളാണ്. ഇതില്‍ നിന്ന് ഒരെണ്ണം എടുത്തായിരുന്നു ആരാധക ശ്രദ്ധ പിടിച്ചു പറ്റിയ മെഹബൂബിന്റെ പ്രകടനം. 'റായ്പൂരിലെ എയര്‍പോര്‍ട്ട് ജീവനക്കാരുടെ അഭ്യര്‍ത്ഥനപ്രകാരം, ഞങ്ങള്‍ ഒരു ചെറിയ പെര്‍ഫോര്‍മന്‍സ് നടത്തി! സംഗീത പ്രേമികളുമൊത്തുള്ള രസകരമായ ഒരു സംഗീത നിമിഷം,'' മെഹബൂബ് വിഡിയോ പങ്കുവെച്ച് കുറിച്ചു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'യുഎസിന് ആരുടേയും സഹായം വേണ്ട'; ഇറാൻ യുദ്ധത്തിൽ ഒന്നിച്ചു ചേരാൻ വിസമ്മതിച്ച നാറ്റോ രാജ്യങ്ങൾക്കെതിരെ ട്രംപ്

Today's Rashi Phalam March 18 2026;പൊതുപ്രവര്‍ത്തനത്തില്‍ താല്‍പ്പര്യം, മനസിന് സന്തോഷം

നിരോധിത സംഘടനയിലുള്ളവർക്ക് ആയുധ പരിശീലനം; യുഎപിഎ കേസിൽ 7 വി​ദേശ പൗരൻമാർ പിടിയിൽ

'കോണ്‍ഗ്രസിന് ദളിത് വോട്ട് വേണ്ടേ? നായന്‍മാര്‍ക്ക് മാത്രം ഇത്രയും സീറ്റ് എവിടുന്ന്? കോണ്‍ഗ്രസിന്റേത് പവര്‍ പൊളിറ്റിക്‌സ്'- അഭിമുഖം

രോഹിത് ശര്‍മ ഇത്തവണയും ഇംപാക്ട് പ്ലെയര്‍? മുംബൈ ഇന്ത്യന്‍സ് കോച്ച് പറയുന്നത്...

SCROLL FOR NEXT