അനന്ത് അംബാനിയും രാധിക മർച്ചന്റും വിവാഹിതരായി എക്സ്
Life

5000 കോടി ചെലവ്, താരനിബിഡം; അനന്ത് അംബാനിയും രാധിക മർച്ചന്റും വിവാഹിതരായി

രാത്രി എട്ട് മണിയോടെ വധൂവരന്മാർ പരസ്പരം ഹാരങ്ങൾ ചാർത്തി

സമകാലിക മലയാളം ഡെസ്ക്

മുംബൈ: അത്യാഡംബരത്തിൽ കണ്ണഞ്ചിപ്പിക്കുന്ന ആഘോഷങ്ങൾക്കൊടുവിൽ റിലയൻസ് ഇ‍ൻഡസ്ട്രീസ് മേധാവി മുകേഷ് അംബാനിയുടെ ഇളയ മകൻ അനന്ത് അംബാനിയുടെയും രാധിക മർച്ചന്റിന്റെയും വിവാഹിതരായി. മുംബൈയിലെ ജിയോ വേൾഡ് സെന്ററിൽ വെച്ച് നടന്ന ആഢംബര വിവാഹ രാഷ്ട്രീയ, കായിക, ബിസിനസ്, സിനിമാ രംഗത്തെ പ്രമുഖർ പങ്കെടുത്തു. രാത്രി എട്ട് മണിയോടെ വധൂവരന്മാർ പരസ്പരം ഹാരങ്ങൾ ചാർത്തി. 9.30ന് ഹോമകുണ്ഠത്തിന് ഏഴ് പ്രതിക്ഷണം ചെയ്യുന്ന ഫേരാ ചടങ്ങും നടന്നു.

ഇന്നലെ തുടങ്ങിയ വിവാഹാഘോഷം ഇന്നും നാളെയുമായി തുടരും

ഇന്നലെ തുടങ്ങിയ വിവാഹാഘോഷം ഇന്നും നാളെയുമായി തുടരും. ഇന്നാണ് കേന്ദ്രമന്ത്രിമാരും മുഖ്യമന്ത്രിമാരും പങ്കെടുക്കുന്ന ശുഭ് ആശിർവാദ് വിരുന്ന് ഒരുക്കിയിരിക്കുന്നത്. ബോളിവുഡ് സെലിബ്രിറ്റികൾ പങ്കെടുക്കുന്ന മം​ഗൾ ഉത്സവ് നാളെ നടക്കും. ഇന്ന് മുംബൈയിലെത്തുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദി ചടങ്ങിൽ പങ്കെടുക്കും. 15-നാണ് റിലയൻസ് ജീവനക്കാർക്കായി പ്രത്യേക വിരുന്നും ഒരുക്കിയിട്ടുണ്ട്.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

പ്രധാനമന്ത്രി നരേന്ദ്ര മോദി ചടങ്ങിൽ പങ്കെടുക്കും

ഏകദേശം 5000 കോടി രൂപയാണു വിവാഹ ആഘോഷത്തിനായി അംബാനി കുടുംബം ചെലവിടുന്നതെന്നാണു റിപ്പോർട്ട്. വിവാഹത്തോട് അനുബന്ധിച്ച് ബികെസിയുടെ റോഡുകളിൽ ഇന്നലെ ഒരു മണി മുതൽ നാല് ദിവസത്തേക്ക് ​ഗതാ​ഗതം പൂർണമായും നിയന്ത്രിച്ചിരിക്കുകയാണ്. അതിഥികൾക്ക് മാത്രമാണ് ഇവിടേക്ക് പ്രവേശനം. കഴിഞ്ഞ വർഷം ഡിസംബർ 29 ന് കുടുംബാംഗങ്ങളും അടുത്ത സുഹൃത്തുക്കളും മാത്രം പങ്കെടുത്ത ചടങ്ങിലായിരുന്നു അനന്തിന്റെയും രാധികയുടെയും വിവാഹനിശ്ചയം. 2017 മുതൽ ഇരുവരും പ്രണയത്തിലായിരുന്നു. വ്യവസായി വിരേൻ മർച്ചന്റിന്റെയും ഷൈല മർച്ചന്റിന്റെയും മകളാണ് രാധിക.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കേരളത്തിന്റെ നികുതി വിഹിതം കൂടി; അധികമായി ലഭിക്കുക 10,000 കോടി, കണക്ക് ഇങ്ങനെ

'തന്നത് എന്തുകൊണ്ട് നടപ്പിലാക്കിയില്ല, കിട്ടുന്നില്ല, കിട്ടുന്നില്ല എന്നല്ല പറയേണ്ടത്': രാജീവ് ചന്ദ്രശേഖര്‍

ജിമ്മിൽ പോയാൽ മാത്രം മസിൽ വരില്ല മിസ്റ്റർ; ഈ ഭക്ഷണങ്ങൾ കൂടെ കഴിക്കണം

നിര്‍മല സീതാരാമന്റെ 'ബജറ്റ്' സാരികൾ

വെറും 1822 പന്തുകള്‍! ടി20യില്‍ പുതിയ റെക്കോര്‍ഡ് സ്ഥാപിച്ച് സൂര്യകുമാര്‍ യാദവ്

SCROLL FOR NEXT