അന്റാര്‍ട്ടിക്ക  എക്‌സ്
Life

അന്റാര്‍ട്ടിക്ക പച്ചപിടിക്കുന്നു, സസ്യജാലങ്ങള്‍ പത്തുമടങ്ങ് വര്‍ധിച്ചെന്ന് പഠനം

1986 നും 2021 നും ഇടയില്‍ അന്റാര്‍ട്ടിക്ക് ഉപദ്വീപിലുടനീളം സസ്യജാലങ്ങള്‍ പതിന്മടങ്ങ് വര്‍ദ്ധിച്ചതായാണ് യുകെയിലെ എക്സെറ്റര്‍ സര്‍വകലാശാലയിലെ ഗവേഷകരുടെ കണ്ടെത്തല്‍

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് അന്റാര്‍ട്ടിക്ക കൂടുതല്‍ ഹരിതാഭമാകുന്നതായി പഠന റിപ്പോര്‍ട്ട്. കഴിഞ്ഞ 30 വര്‍ഷങ്ങളെ അപേക്ഷിച്ച് സമീപ വര്‍ഷങ്ങളില്‍ ഈ പ്രവണത 30 ശതമാനം വര്‍ധിച്ചെന്നും പഠനത്തില്‍ പറയുന്നു.

1986 നും 2021 നും ഇടയില്‍ അന്റാര്‍ട്ടിക്ക് ഉപദ്വീപിലുടനീളം സസ്യജാലങ്ങള്‍ പതിന്മടങ്ങ് വര്‍ദ്ധിച്ചതായാണ് യുകെയിലെ എക്സെറ്റര്‍ സര്‍വകലാശാലയിലെ ഗവേഷകരുടെ കണ്ടെത്തല്‍. ഉപഗ്രഹ ഡേറ്റ ഉപയോഗപ്പെടുത്തിയാണ് അന്റാര്‍ട്ടിക് ഉപദ്വീപിന്റെ 'ഗ്രീന്‍ റേറ്റ്' ഗണ്‍വഷകര്‍ കണക്കാക്കിയത്.

2016-2021 കാലയളവില്‍ സസ്യങ്ങളുടെ വളര്‍ച്ച അന്റാര്‍ട്ടിക്കയിലെ കടല്‍-ഐസ് വിസ്തൃതിയില്‍ ഗണ്യമായ കുറവുണ്ടായതായും നേച്ചര്‍ ജിയോസയന്‍സ് ജേണലില്‍ പ്രസിദ്ധീകരിച്ച പഠനത്തില്‍ പറയുന്നു. അന്റാര്‍ട്ടിക്ക ഉപദ്വീപിലുടനീളം വ്യാപകമായ ഹരിതവല്‍ക്കരണം നടക്കുന്നുവെന്നും ഇത് വളരെ വേഗത്തിലാണെന്നും പഠനം റിപ്പോര്‍ട്ട് പറയുന്നു.

'അന്റാര്‍ട്ടിക്കയില്‍ കണ്ടെത്തിയ സസ്യങ്ങള്‍ഭൂരിഭാഗം പായലുകളും ഒരുപക്ഷേ ഭൂമിയിലെ ഏറ്റവും കഠിനമായ സാഹചര്യത്തിലാണ് വളരുന്നത്. ഭൂപ്രകൃതിയുടെ ഒരു ചെറിയ ഭാഗം മാത്രം പ്രധാനമായും ആധിപത്യം പുലര്‍ത്തുന്നു. മഞ്ഞ്, ഐസ്,പാറ എന്നിവ സസ്യജാലങ്ങളാല്‍ കോളനിവല്‍ക്കരിക്കപ്പെടുന്നതായും' ഗവേഷകമായ തോമസ് റോളണ്ട് പറഞ്ഞു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കണ്ണൂര്‍ പയ്യാമ്പലത്ത് മൂന്ന് മെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍ മുങ്ങിമരിച്ചു

'പട്ടാഭിഷേകത്തിനും രാജവാഴ്ചയ്ക്കും മുമ്പ്...'; ഗേ ആയും പേരില്ലാത്തവനായും താര രാജാവ്; ഷാരൂഖ് ഖാനിലെ നടനെ കണ്ടെത്തിയ ടെലി ഫിലിമുകള്‍

ഡെലിവറി ഡ്രൈവർമാർ ഇക്കാര്യം ശ്രദ്ധിക്കണം, ഇല്ലെങ്കിൽ പിഴ ലഭിക്കും; പുതിയ നിയമവുമായി ബഹ്‌റൈൻ

ചർമം തിളങ്ങും, പൊണ്ണത്തടി കുറയ്ക്കാം; ഉണക്കമുന്തിരി ഇങ്ങനെയൊന്ന് കഴിച്ചു നോക്കൂ

മുഖക്കുരു മാറാൻ ഇതാ ചില ടിപ്സ്

SCROLL FOR NEXT