അപര്‍ണ 
Life

അന്ന് കൈയില്‍ കിടന്ന സ്വര്‍ണ വള ഊരിക്കൊടുത്തു, ആംബുലന്‍സിന് മുന്നിലോടി വഴിയൊരുക്കി പൊലീസുകാരി

സമകാലിക മലയാളം ഡെസ്ക്

തൃശൂര്‍: ഗതാഗതക്കുരുക്കില്‍പ്പെട്ട ആംബുലന്‍സിന് വഴിയൊരുക്കി വനിത പൊലീസ്. ചികിത്സയ്ക്കിടെ മരിച്ച ഒരു സ്ത്രീയുടെ മൃതദേഹം പണം ഇല്ലാത്തത് കാരണം ബന്ധുക്കള്‍ക്ക് വിട്ടുകിട്ടാതിരുന്നപ്പോള്‍ കൈയില്‍ കിടന്ന സ്വര്‍ണ വള ഊരി പണയം വയ്ക്കാന്‍ കൊടുത്ത പൊലീസുകാരിയെ മറക്കാനാകുമോ? അതുപോലെ തന്നെ കാന്‍സര്‍ രോഗികള്‍ക്ക് വിഗ് നിര്‍മിക്കുന്നതിനായി മുടി മുറിച്ച് നല്‍കിയും ഈ പൊലീസുകാരി ശ്രദ്ധ നേടിയിട്ടുണ്ട്. തൃശൂര്‍ സിറ്റി വനിതാ സ്റ്റേഷനിലെ എഎസ് ഐ അപര്‍ണ ലവകുമാറിനെ കുറിച്ചാണ് പറയുന്നത്.

കാക്കിക്കുള്ളില്‍ കരുണയുള്ള ഹൃദയം ഉണ്ടെന്ന് വീണ്ടും തെളിയിച്ചിരിക്കുകയാണ് ഈ വനിതാ പൊലീസ്. ഗതാഗതക്കുരുക്കിനിടെ അത്യാസന്ന നിലയില്‍ രോഗിയുമായി വന്ന ആംബുലന്‍സിന് മുന്നില്‍ ഓടി വഴിയൊരുക്കുന്ന അപര്‍ണയുടെ വിഡിയോ ആണ് ഇപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ നിറയുന്നത്. തൃശൂര്‍ നഗരത്തിലെ അശ്വിനി ജംഗ്ഷനില്‍ ശനിയാഴ്ച ഉച്ചയ്ക്ക് ഒന്നരയോടെയായിരുന്നു സംഭവം. മെഡിക്കല്‍ കോളജില്‍ നിന്ന് തൃശൂര്‍ ജൂബിലി മിഷന്‍ ആശുപത്രിയിലേക്ക് രോഗിയുമായി പോകുകയായിരുന്ന ആംബുലന്‍സാണ് ഗതാഗതക്കുരുക്കില്‍പ്പെട്ടത്.

https://www.facebook.com/share/v/1C49JVdqq8/

ആംബുലന്‍സിന് മുന്നോട്ട് പോകാന്‍ കഴിയാത്ത അവസ്ഥയുണ്ടായി. ഇത് ഡ്യൂട്ടിയിലുണ്ടായിരുന്ന അപര്‍ണ്ണയുടെ ശ്രദ്ധയില്‍പ്പെട്ടു. ഇവര്‍ സ്ഥലത്തേക്ക് ഓടിയെത്തുകയുമായിരുന്നു. ഏറെ പരിശ്രമകരമായ ഉദ്യമത്തിലൂടെ ആംബുലന്‍സിന് വഴിയൊരുക്കികൊടുക്കുകയും ചെയ്തു. ഏറെ ദൂരം ഓടി മറ്റു വാഹനങ്ങളെ റോഡിന്റെ വശങ്ങളിലേക്ക് ഒതുക്കുകയും ആംബുലന്‍സിന് സുഗമമായി പോകാന്‍ വഴിയൊരുക്കുകയും ചെയ്ത ശേഷമാണ് തന്റെ പരിശ്രമം അപര്‍ണ അവസാനിപ്പിച്ചത്.

മെഡി ഹബ് ഹെല്‍ത്ത് കെയറിന്റെ ആബുലന്‍സില്‍ ഉണ്ടായിരുന്ന ഡ്രൈവര്‍ ഫൈസലിനൊപ്പമുണ്ടായിരുന്ന ഇര്‍ഫാന്‍ ഈ ദൃശ്യം പകര്‍ത്തി സാമൂഹ്യമാധ്യമത്തിലൂടെ പങ്കുവയ്ക്കുകയായിരുന്നു. തൃശൂര്‍ സിറ്റി പൊലീസും വിഡിയോ പങ്കുവച്ചിട്ടുണ്ട്.

ASI Aparna Lavakumar runs ahead of an ambulance stuck in traffic, clearing the way for the patient

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

എം ആര്‍ രാഘവവാര്യര്‍ക്ക് കേരള ജ്യോതി; കേരള പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു

ധനലാഭം, അം​ഗീകാരം, ഭാ​ഗ്യം അനു​ഗ്രഹിക്കും; ഈ നക്ഷത്രക്കാർക്ക് നേട്ടം

യുഎഇ ക്യാമ്പിങ് നിയമങ്ങൾ : മാലിന്യം വലിച്ചെറിഞ്ഞാൽ, 30,000 മുതൽ10 ലക്ഷം ദിർഹം വരെ പിഴ

സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്‌കജ്വര മരണം; ഈ മാസം മരിച്ചത് 12 പേര്‍

കെജരിവാളിന്റെ ശീഷ് മഹല്‍ 2; ചണ്ഡിഗഡിലെ ബംഗ്ലാവിന്റെ ചിത്രവുമായി ബിജെപി; മറുപടിയുമായി ആം ആദ്മി

SCROLL FOR NEXT