മക്കാർത്തി ട്വിറ്ററിൽ പങ്കുവച്ച ചിത്രം 
Life

"ഇത് നിങ്ങൾ ഉറപ്പായും സൂം ചെയ്ത് നോക്കും"; ചന്ദ്രന്റെ ഏറ്റവും വ്യക്തമായ പടം, പകർത്തിയത് 2.8ലക്ഷം ചിത്രങ്ങൾ

ചന്ദ്രന്റെ ഉപരിതലം അതിമനോഹരമായി പകർത്തി ഓരോ ചെറിയ ഘടകങ്ങളും ലോകത്തിന് മുന്നിലെത്തിച്ചിരിക്കുകയാണ് ഈ ചിത്രങ്ങൾ

Author : സമകാലിക മലയാളം ഡെസ്ക്

ന്ദ്രന്റെ ഏറ്റവും വ്യക്തമായ ചിത്രം പകർത്തി അമേരിക്കൻ ആസ്ട്രോ ഫൊട്ടോഗ്രാഫർ ആൻഡ്രൂ മക്കാർത്തി. ചന്ദ്രന്റെ ഉപരിതലം അതിമനോഹരമായി പകർത്തി ഓരോ ചെറിയ ഘടകങ്ങളും ലോകത്തിന് മുന്നിലെത്തിച്ചിരിക്കുകയാണ് ഈ ചിത്രങ്ങൾ. സോഷ്യൽ മീഡിയയിൽ പങ്കുവച്ച ചിത്രങ്ങൾ ഇതിനോടകം തന്നെ വൈറലായിക്കഴിഞ്ഞു. 

രണ്ട് ടെലിസ്കോപ്പുകൾ ഉപയോ​ഗിച്ച് ചന്ദ്രന്റെ 2,80,000 ചിത്രങ്ങളാണ് മക്കാർത്തി പകർത്തിയത്. "രണ്ട് ടെലിസ്കോപ്പുകൾ ഉപയോ​ഗിച്ച് 2,80,000ലധികം വ്യക്തിഗത ഫോട്ടോകൾ പകർത്തി‌ ഞാൻ നമ്മുടെ ചന്ദ്രന്റെ ഏറ്റവും വ്യക്തമായ ചിത്രം എടുത്തു. ഫുൾ സൈസ് ഒരു ജിഗാപിക്സലിന് മുകളിലാണ്. നിങ്ങൾ ഇത് സൂം ചെയ്തുകാണാൻ ആ​ഗ്രഹിക്കും എന്നെനിക്ക് ഉറപ്പാണ്", മക്കാർത്തി ട്വിറ്ററിൽ കുറിച്ചു. ചിത്രം പകർത്താൻ കാമറ സെറ്റ് ചെയ്യുന്നതിന്റെ ടൈംലാപ്സ് വിഡിയോ അദ്ദേഹം ഇൻസ്റ്റ​ഗ്രാമിൽ പങ്കുവച്ചിട്ടുമുണ്ട്. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് അതിശക്ത മഴ; പത്തനംതിട്ടയിലും ഇടുക്കിയിലും കോട്ടയത്തും ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; കണ്‍ട്രോള്‍ റും തുറന്നു

'എനിക്ക് നഷ്ടപ്പെട്ടത് അനുജൻ മാത്രമല്ല, എന്റെ വലംകൈ ആണ്'; കലാഭവൻ നവാസ് വിടപറഞ്ഞിട്ട് ഒരു വർഷം, കുറിപ്പുമായി നിയാസ്

മഴ ശക്തം: എച്ച്ഡിസി പരീക്ഷ മാറ്റി, പുതിയ തീയതി പിന്നീട്; 9 ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി

സംസ്ഥാനത്ത് അതിതീവ്ര മഴ; പലയിടത്തും ഉരുള്‍പൊട്ടല്‍; എട്ട് ജില്ലകളില്‍ അവധി; റെഡ് അലര്‍ട്ട്; ഇന്നത്തെ അഞ്ച് പ്രധാന വാര്‍ത്തകള്‍

തെരുവ് നായ്ക്കളുടെ വയറു നിറയ്ക്കാം, ആർക്കും എതിർപ്പില്ലാതെ; മൃഗസംരക്ഷണവകുപ്പ് പുതിയ മാര്‍ഗ്ഗരേഖ പുറത്തിറക്കി