IRAS 04125+2902 ബി നാസ
Life

30 ലക്ഷം വര്‍ഷം പഴക്കം; സൗരയൂഥത്തിന് പുറത്ത് ഏറ്റവും പ്രായം കുറഞ്ഞ ഗ്രഹം, നിര്‍ണായക കണ്ടെത്തല്‍

ഗ്രഹങ്ങള്‍ എങ്ങനെ ഉണ്ടാകുന്നുവെന്നും പരിണമിക്കുന്നുവെന്നും മനസ്സിലാക്കുന്നതില്‍ പുതിയ കണ്ടെത്തല്‍ നിര്‍ണായകമാകും.

Author : സമകാലിക മലയാളം ഡെസ്ക്

വാഷിങ്ടണ്‍: ട്രാന്‍സിറ്റ് രീതിയിലൂടെ ഇതുവരെ കണ്ടെത്തിയിട്ടുള്ളതില്‍ വച്ച് ഏറ്റവും പ്രായം കുറഞ്ഞ ഗ്രഹത്തെ കണ്ടെത്തി ജ്യോതിശാസ്ത്രജ്ഞര്‍. IRAS 04125+2902 ബി എന്നാണ് പുതിയ ഗ്രഹത്തിന് പേര് നല്‍കിയിരിക്കുന്നത്. ഗ്രഹത്തിന് ഏകദേശം 30 ലക്ഷം വര്‍ഷം മാത്രമേ പഴക്കമുള്ളൂ, 430 പ്രകാശവര്‍ഷം അകലെ നവജാത നക്ഷത്രങ്ങള്‍ നിറഞ്ഞ ഒരു നക്ഷത്ര നഴ്‌സറിയായ ടോറസ് മോളിക്യുലാര്‍ ക്ലൗഡിലാണ് കാണപ്പെടുന്നത്.

നോര്‍ത്ത് കരോലിന സര്‍വകലാശാലയിലെ മാഡിസണ്‍ ജി. ബാര്‍ബറിന്റെ നേതൃത്വത്തില്‍ നടത്തിയ പഠന റിപ്പോര്‍ട്ട് നേച്ചര്‍ ജേണലില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഗ്രഹങ്ങള്‍ എങ്ങനെ ഉണ്ടാകുന്നുവെന്നും പരിണമിക്കുന്നുവെന്നും മനസ്സിലാക്കുന്നതില്‍ പുതിയ കണ്ടെത്തല്‍ നിര്‍ണായകമാകും.

പുതിയ ഗ്രഹത്തിന്റെ പിണ്ഡം വ്യാഴത്തിന്റെ പിണ്ഡത്തിന്റെ മൂന്നിലൊന്നില്‍ താഴെയാണ്. എന്നാല്‍ വ്യാഴത്തിന് സമാനമായ വലിപ്പമുണ്ടെന്നാണ് ശാസ്ത്രഞ്ജര്‍ പറയുന്നത്. ഈ ഗ്രഹം ഒടുവില്‍ ഒരു മിനി നെപ്ട്യൂണ്‍ അല്ലെങ്കില്‍ ഒരു സൂപ്പര്‍ ഭൂമി ആയി പരിണമിച്ചേക്കാമെന്നും സൂചനകളുണ്ട്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഓരോ കുഞ്ഞിനും 1.28 ലക്ഷം രൂപയുടെ ബാധ്യത, ആകെ 13.18 ലക്ഷം കോടി കടം'; ധവളപത്രവുമായി വിജയ്‌ സർക്കാർ

മൂന്ന് മാസം കൂടുമ്പോള്‍ കൈയില്‍ കിട്ടുക 60,150 രൂപ; അറിയാം ഈ സുരക്ഷിത പെന്‍ഷന്‍ പദ്ധതി

മുഖ്യമന്ത്രിയുടേത് വ്യക്തിപരമായ അഭിപ്രായമാകാം, പിന്നിൽ ഫാറൂഖ് കോളജിന്റെ ഗൂഢാലോചന; മുനമ്പം വിഷയത്തിൽ കെ എസ് ഹംസ

ആളൊഴിഞ്ഞ പ്രദേശത്ത് കാത്തുനിന്നു, വീടിന് പുറത്തിറങ്ങിയപ്പോള്‍ പെണ്‍കുട്ടിയെ കുത്തി; പ്രണയപ്പകയില്‍ പ്രതി പിടിയില്‍

പാലക്കാട് കരിമ്പുഴയിൽ ഡെങ്കിപ്പനി പടരുന്നു; നാല് ദിവസത്തിനിടെ രണ്ട് മരണം

SCROLL FOR NEXT