

ശ്രദ്ധ കപൂർ നായികയായെത്തുന്ന ചിത്രമാണ് 'ഈഠ'. കഴിഞ്ഞ ദിവസം ചിത്രത്തിന്റെ ട്രെയ്‌ലർ പുറത്തുവന്നിരുന്നു. ലക്ഷ്മൺ ഉതേകർ സംവിധാനം ചെയ്യുന്ന ചിത്രം വിഖ്യാത മറാഠി നാടോടിനൃത്ത കലാകാരി വിതാഭായ് നാരായൺഗാവോങ്കറിന്റെ ജീവിതത്തെ ആസ്പദമാക്കിയാണ് ഒരുക്കിയിരിക്കുന്നത്. 'ഈഠ' ട്രെയ്‍ലർ ലോഞ്ചിൽ വച്ച് ശ്രദ്ധ പറഞ്ഞ വാക്കുകളാണ് വൈറലായി മാറുന്നത്.
താൻ എപ്പോഴും നല്ല കഥകൾക്കായി തിരച്ചിൽ നടത്താറുണ്ടെന്നും, അതുകൊണ്ടാണ് ചിലപ്പോൾ രണ്ട് വർഷം കൂടുമ്പോൾ മാത്രം ഒരു സിനിമയിൽ അഭിനയിക്കുന്നതെന്നും ശ്രദ്ധ കപൂർ വെളിപ്പെടുത്തി. "ഞാൻ റെക്കോർഡുകൾ തകർത്തിട്ടുണ്ടെന്നോ, ബോക്സ് ഓഫീസിൽ വലിയ നേട്ടങ്ങളുണ്ടാക്കിയിട്ടുണ്ടെന്നോ എനിക്ക് തോന്നിയിട്ടില്ല. ഞാൻ അങ്ങനെയൊന്നും ചെയ്തിട്ടില്ല.
എന്നെ സംബന്ധിച്ചിടത്തോളം, അതൊരു നല്ല സിനിമയാണെന്നതാണ് പ്രധാനം. അതുകൊണ്ടാണ് ചിലപ്പോൾ രണ്ട് വർഷം കൂടുമ്പോൾ മാത്രം ഞാൻ ഒരു സിനിമ ചെയ്യുന്നത്. സ്ത്രീ കേന്ദ്രീകൃത സിനിമകളെന്നോ പുരുഷ കേന്ദ്രീകൃത സിനിമകളെന്നോ ഞാൻ ചിന്തിക്കാറില്ല. നമ്മുടെ ഇൻഡസ്ട്രിക്ക് നല്ല കഥകളാണ് ആവശ്യം, അത്തരം കഥകൾ സിനിമയാക്കപ്പെടുകയും വേണം.
സിനിമകളെ ലിംഗഭേദത്തിന്റെ അടിസ്ഥാനത്തിൽ തരംതിരിക്കുന്നത് ഇടുങ്ങിയ ചിന്താഗതിയാണെന്നാണ് എനിക്ക് തോന്നുന്നത്. ഒരു സിനിമയുടെ വിജയം എന്നത് യാദൃശ്ചികമായ ഒന്നാണ്, അത് ആരുടെയും നിയന്ത്രണത്തിലല്ല. 'ഈഠ' എന്ന സിനിമയുടെ ഭാഗമാകാൻ കഴിഞ്ഞതിൽ എനിക്ക് സന്തോഷവും അഭിമാനവുമുണ്ട്".- ശ്രദ്ധ കപൂർ പറഞ്ഞു. ഡിസംബർ നാലിന് ചിത്രം തിയറ്ററുകളിലെത്തും.
കൂടുതല്‍ സിനിമ വാര്‍ത്തകള്‍ക്കായി വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ
ഇവിടെ ക്ലിക്ക് ചെയ്യുക
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates