വൈറലായി പിങ്ക് ബിരിയാണി ഇന്‍സ്റ്റഗ്രാം
Life

വൈറലായി 'പിങ്ക് ബിരിയാണി', 'വഴിതെറ്റി ബാര്‍ബി വേള്‍ഡില്‍ ചെന്നു പെട്ടു' - വിഡിയോ

ബാര്‍ബി തീമില്‍ തയ്യാറാക്കിയ പിങ്ക് ബിരിയാണിയാണ് സോഷ്യല്‍മീഡിയയില്‍ നിറയുന്നത്

Author : സമകാലിക മലയാളം ഡെസ്ക്

സോഷ്യല്‍ മീഡിയയില്‍ വീണ്ടും ബാര്‍ബി തരംഗം. കഴിഞ്ഞ വര്‍ഷം പുറത്തിറങ്ങിയ ഹോളിവുഡ് ചിത്രം ബാര്‍ബിയെ ആരാധകര്‍ ഏറ്റെടുത്തത് പിങ്ക് നിറത്തിലുള്ള വസ്ത്രങ്ങള്‍ ധരിച്ചും വിഭവങ്ങള്‍ ഒരുക്കിയുമായിരുന്നു. ഇപ്പോള്‍ ബാര്‍ബി തീമില്‍ തയ്യാറാക്കിയ പിങ്ക് ബിരിയാണിയാണ് സോഷ്യല്‍മീഡിയയില്‍ നിറയുന്നത്.

പിങ്ക് നിറത്തിലുള്ള കോട്ട് ധരിച്ച്, പിങ്ക് ബലൂണുകള്‍ കൊണ്ട് അലങ്കരിച്ച മുറിയില്‍ പിങ്ക് ബിരിയാണി തയ്യാറാക്കുന്ന യുവതി. 'വഴിതെറ്റി ബാര്‍ബി വേള്‍ഡില്‍ ചെന്നു പെട്ടോ' എന്നായിരുന്നു വിഡിയോയ്‌ക്ക് താഴെ വന്ന രസകരമായ ഒരു കമന്റ്.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവെച്ച ബിരിയാണി വിഡിയോ ചുരുങ്ങിയ സമയം കൊണ്ട് വൈറലായി. ബിരിയാണി എങ്ങനെ ഉണ്ടാക്കണം എന്ന് വിഡിയോയില്‍ വിശദീകരിക്കുന്നുണ്ട്. ബിരിയാണി റൈസും മസാലയും സൈഡ് ഡിഷ് ആയി തയ്യാറാക്കിയ റൈത്തയുമടക്കം പിങ്ക് നിറത്തിൽ. ബിരിയാണിയോടുള്ള ഇഷ്ടം തന്നെ നശിപ്പിച്ചു എന്നായിരുന്നു മറ്റൊരാൾ വിഡിയോയ്ക്ക് താഴെ കമന്റ് ചെയ്‌തത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

എസ് ശ്രീജിത്ത് ഡിജിപി; യോഗേഷ് ഗുപ്ത ബെവ്‌കോ എംഡി

കണ്ണൂർ നഗരത്തിൽ ബൈക്ക് യാത്രികന്റെ പണവും മൊബൈൽ ഫോണും കൊള്ളയടിച്ചു; മൂന്നംഗ സംഘം അറസ്റ്റിൽ

കേരള ആരോഗ്യശാസ്ത്ര സര്‍വകലാശാലയില്‍ നാല് സുപ്രധാന പദ്ധതികള്‍ക്ക് തുടക്കം

നീറ്റ് പ്രതിഷേധം: കേരളത്തിലെടുത്ത കേസുകൾ റദ്ദാക്കും, തുടരന്വേഷണം വേണ്ടെന്ന് ഡി ജി പിക്ക് നിർദേശം

17 കാരിയെ വഴിയിൽ തടഞ്ഞു നിർത്തി ഉപദ്രവിച്ചു; പ്രതിക്ക് ഒരു വർഷം തടവും പിഴയും