ഗാൽബ്രൈത്ത് ​ഗ്രൂപ്പ് വിൽപ്പന അറിയിച്ച് ട്വിറ്ററിൽ പങ്കുച്ച ബാർലോകോ ദ്വീപിന്റെ ചിത്രം 
Life

ഒരു ദ്വീപ് സ്വന്തമാക്കാൻ ആ​​ഗ്രഹമുണ്ടോ? ബാർലോകോ ദ്വീപ് വിൽപ്പനയ്ക്ക്, വില? 

ലണ്ടനും എഡിൻബർഗും ഈ ദ്വീപിൽ നിന്ന് യഥാക്രമം 350, 100 മൈലുകൾ അകലെയാണ്

സമകാലിക മലയാളം ഡെസ്ക്

ച്ചപ്പുല്ലും പാറക്കെട്ടുകളും നിറഞ്ഞ, കടലിലേക്ക് വ്യാപിച്ചുകിടക്കുന്ന, സ്കോട്ട്ലൻഡിലെ അതിമനോഹരമായ ബാർലോകോ ദ്വീപ് വിൽപ്പനയ്ക്ക്. സ്കോട്ട്ലൻഡിന്റെ തെക്കൻ തീരത്ത് സ്ഥിതി ചെയ്യുന്ന ജനവാസമില്ലാത്ത ഈ ദ്വീപ് 190,000 ഡോളറിന് (ഏകദേശം ₹1.5 കോടി രൂപയ്ക്ക്) വിൽപ്പനയ്‌ക്കെത്തിയിക്കുന്നെന്നാണ് സിഎൻഎൻ റിപ്പോർട്ട്. ലണ്ടനും എഡിൻബർഗും ഈ ദ്വീപിൽ നിന്ന് യഥാക്രമം 350, 100 മൈലുകൾ അകലെയാണ്.

സ്കോട്ട്ലൻഡിലെ ഈ മനോഹര ദ്വീപ് സ്വന്തമാക്കുന്നതിനോട് വളരെ റൊമാന്റിക് ആയ ആ​ഗ്രഹം ഇപ്പോഴും ഉണ്ട്. ജീവിതത്തിലെ തിരക്കുകളിൽ നിന്നെല്ലാം മാറി സമാധാനത്തോടെയിരുന്നു പ്രകൃതിയുടെ മാസ്മരികത ആസ്വദിക്കാൻ ഇവിടെ സാധിക്കും, ദ്വീപിന്റെ വിൽപ്പനയുടെ ചുമതലയുള്ള ​ഗാൽബ്രൈത്ത് ​ഗ്രൂപ്പിന്റെ ആരോൺ എഡ്​ഗാർ പറഞ്ഞു. 

25 ഏക്കറോളം വിസ്തൃതിയുള്ള ഈ ദ്വീപിലെ കാഴ്ച്ചകൾ ആരെയും വിസ്മയിപ്പിക്കുന്നതാണ്. അപൂർവയിനം ജന്തു-സസ്യജാലങ്ങളുടെ ആവാസ കേന്ദ്രം കൂടിയാണ് ബാർലോകോ ദ്വീപ്. കടൽപ്പക്ഷികളുടെ സാന്നിദ്ധ്യവും ഇവിടെ കൂടുതലാണ്. ഇവിടെനിന്ന് ഏറ്റവും അടുത്തുള്ള ടൗണിലേക്ക് എത്തണമെങ്കിൽ ഏകദേശം ആറ് മൈൽ സഞ്ചരിക്കണം. റോഡ് മാർഗം അടുത്തുള്ള റെയിൽവേ സ്റ്റേഷനിൽ എത്താൻ ഒരു മണിക്കൂർ സമയമെടുക്കും.

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

നാലാംദിവസവും ശരണ്യ കാണാമറയത്ത്, അഞ്ച് സംഘങ്ങളായി തിരിഞ്ഞ് തിരച്ചില്‍; ശുഭവാര്‍ത്ത പ്രതീക്ഷിച്ച് ബന്ധുക്കള്‍

5000 രൂപ കൈയില്‍ ഉണ്ടോ?, 7.25 ലക്ഷം രൂപ കിട്ടും!; ഇതാ വ്യത്യസ്തമായ പോസ്റ്റ് ഓഫീസ് സ്‌കീം

ഹോളിവുഡ് ലെവൽ പടം എന്ന് റോജിൻ പറഞ്ഞപ്പോൾ ഞാൻ സംശയിച്ചു, ദൈവാനു​ഗ്രഹം കൊണ്ട് എനിക്ക് കിട്ടിയതാണ് കത്തനാർ

അടുക്കളയിലെ ഈ രണ്ട് ഐറ്റം മതി, ചർമ്മത്തിന്റെ പല പ്രശ്നങ്ങളോടും ബൈ പറയാം

വെള്ളം കുടിച്ചത് കൂടിപ്പോയി! എങ്ങനെ തിരിച്ചറിയാം?

SCROLL FOR NEXT