വിഡിയോ സ്ക്രീൻഷോട്ട് 
Life

ചതച്ച മുളക് ലിപ്​ഗ്ലോസിൽ ചേർത്ത് ചുണ്ടിൽ പുരട്ടി, 'ഇനി ഇല്ല'; പണിപാളിയ വൈറൽ ഹാക്ക്, വിഡിയോ 

മുളക് ചതച്ചത് ലിപ്​ഗ്ലോസിൽ ചേർത്ത് ചുണ്ടിൽ പുരട്ടുന്ന വിഡിയോയാണ് വൈറലായിരിക്കുന്നത്

സമകാലിക മലയാളം ഡെസ്ക്

മൂഹ മാധ്യമങ്ങളിൽ ബ്യൂട്ടി ഹാക്കുകളാണ് ഇപ്പോൾ നിറയുന്നത്. ഇത്തരം പൊടികൈകളിൽ ചിലത് വ്യത്യസ്തവും ഫലപ്രദവുമാണെങ്കിൽ മറ്റുപലതും തലവേദനയാകാറാണ് പതിവ്. ഇപ്പോഴിതാ പിരിയൻ മുളക് ചതച്ചത് ലിപ്​ഗ്ലോസിൽ ചേർത്ത് ചുണ്ടിൽ പുരട്ടുന്ന യുവതിയുടെ വിഡിയോയാണ് സോഷ്യൽമീഡിയയിൽ വൈറലായിരിക്കുന്നത്. 

ചുണ്ട് കൂടുതൽ ചുവന്ന് തിളങ്ങാൻ വേണ്ടിയുള്ള ഹാക്കാണ് യുവതി പരീക്ഷിച്ചത്. പക്ഷെ പണി കിട്ടിയെന്ന് യുവതി സമ്മതിച്ചു. ഒരിക്കലും ഇതു പരീക്ഷിക്കരുതെന്ന മുന്നറിയിപ്പോടെയാണ് വിഡിയോ പങ്കുവച്ചിരിക്കുന്നത്. 'വൈറൽ ചില്ലി ലിപ്ഗ്ലോസ്. ഇനി ഇല്ല' എന്ന അടിക്കുറിപ്പോടെ പങ്കുവച്ച വിഡിയോയിൽ ചതച്ച മുളക് ലിപ് ഗ്ലോസിനൊപ്പം ചേർത്ത് യുവതി ചുണ്ടിൽ പുരട്ടുന്നതും അൽപസമയത്തിനു ശേഷം തുടച്ചു കളയുന്നതും കാണാം. 

വിഡിയോ പങ്കുവച്ചതിന് പിന്നാലെ യുവതിയെ വിമർശിച്ചും പരിഹസിച്ചുമാണ് പലരും കമന്റ് കുറിച്ചിരിക്കുന്നത്. ചിലരാകട്ടെ ഇതേ പരീക്ഷണം നടത്തി പണി കിട്ടിയ അനുഭവവും പങ്കുവച്ചിട്ടുമുണ്ട്. "എന്തിനാണ് ഇത്തരം മണ്ടത്തരങ്ങളുടെ പുറകേ പോകുന്നത്, ലിപ് ബാം നേരിട്ട് ഉപയോ​ഗിച്ചാൽ പോരെ", എന്നാണ് ഒരാൾ കമന്റ് ബോക്സിൽ ചോദിച്ചിരിക്കുന്നത്. ട്രെൻഡിന് പിന്നാലെ പോയി വൈറലാകാനുള്ള ശ്രമമാണെന്നും ചിലർ വിമർശിച്ചു. 

ഈ വാർത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

തൃക്കരിപ്പൂരില്‍ സന്ദീപ് വാര്യര്‍?, മത്സരിക്കാന്‍ ആളെയിറക്കേണ്ട!, എതിര്‍പ്പുമായി കാസര്‍കോട് ഡിസിസി

ഗ്യാസ് ബുക്കിങ്ങിന്റെ മറവില്‍ സൈബര്‍ തട്ടിപ്പ്; ബാങ്ക് വിവരങ്ങളടക്കം ചോര്‍ത്തും, പൊലീസ് മുന്നറിയിപ്പ്

ബിജെപിയുടെ പ്രതീക്ഷ, മുഖം രക്ഷിക്കാന്‍ യുഡിഎഫ്; കരുത്ത് തുടരാന്‍ എല്‍ഡിഎഫ്

കടുത്ത വേനലില്‍ പാലും തൈരും കേടുകൂടാതെ സൂക്ഷിക്കാം; മാര്‍ഗനിര്‍ദേശവുമായി മില്‍മ

നോർക്കയുടെ IELTS ഓഫ്‌ലൈൻ ബാച്ചിലേക്ക് ഇപ്പോൾ അപേക്ഷിക്കാം,കിക്മയിലും കിറ്റ്സിലും എംബിഎ പ്രവേശന നടപടികൾ ആരംഭിച്ചു

SCROLL FOR NEXT