സായ്ശ്വരി പാട്ടീല്‍ ഇന്‍സ്റ്റഗ്രാം
Life

കൂടുതല്‍ സമയം ഉറങ്ങി 'സ്ലീപ്പ് ചാംപ്യന്‍'; ലക്ഷങ്ങള്‍ സമ്പാദിച്ച് ബംഗളൂരു സ്വദേശിനി

പ്രോഗ്രാമില്‍ അവസാന ലാപ്പില്‍ 12 സ്ലീപ്പ് ഇന്റേണുകളാണ് മത്സരത്തിനുണ്ടായിരുന്നത്

Author : സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: ഏറ്റവും കൂടുതല്‍ സമയം ഉറങ്ങി ലക്ഷങ്ങള്‍ സമ്പാദിച്ച് ബംഗളൂരു സ്വദേശിനി. ബാംഗളൂരു സ്റ്റാര്‍ട്ടപ്പ് സംരംഭമായ വേക്ക്ഫിറ്റിന്റെ സ്ലീപ്പ് ഇന്റേണ്‍ഷിപ്പ് പ്രോഗ്രാമിന്റെ മൂന്നാം സീസണില്‍ 'സ്ലീപ്പ് ചാംപ്യനായ' സായ്ശ്വരി പാട്ടീല്‍ 9 ലക്ഷം രൂപയാണ് നേടിയത്.

പ്രോഗ്രാമില്‍ അവസാന ലാപ്പില്‍ 12 സ്ലീപ്പ് ഇന്റേണുകളാണ് മത്സരത്തിനുണ്ടായിരുന്നത്. ഉറങ്ങാന്‍ ബുദ്ധിമുട്ട് നേരിടുന്ന മത്സരാര്‍ഥികള്‍ രാത്രിയില്‍ എട്ട് മുതല്‍ ഒമ്പത് മണിക്കൂര്‍ വരെ ഉറങ്ങുകയെന്നതായിരുന്നു ടാസ്‌ക്. ടാസ്‌കില്‍ പങ്കെടുക്കുന്നവര്‍ പകല്‍ സമയത്ത് 20 മിനിറ്റ് ഉറങ്ങാനും നിര്‍ദേശമുണ്ട്.

ഉറക്കത്തിന്റെ ഗുണനിലവാരം നിരീക്ഷിക്കുന്നതിനും മെച്ചപ്പെടുത്തുന്നതിനുമായി പ്രീമിയം കിടക്കയും കോണ്‍ടാക്റ്റ് ലെസ് സ്ലീപ്പ് ട്രാക്കറും നല്‍കിയിരുന്നു. ഉറക്കം മെച്ചപ്പെടുത്തുന്നതിന് ഇന്റേണുകള്‍ വിദഗ്ധരുടെ നേതൃത്വത്തില്‍ വര്‍ക്ക്‌ഷോപ്പുകളിലും പങ്കെടുത്തിരുന്നു.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

50 ശതമാനം ഇന്ത്യക്കാരും ഉറങ്ങി എഴുനേല്‍ക്കുന്നത് ക്ഷീണത്തോടെയാണെന്നാണ് 2024-ലെ വേക്ക്ഫിറ്റിന്റെ ഗ്രേറ്റ് ഇന്ത്യന്‍ സ്ലീപ്പ് സ്‌കോര്‍കാര്‍ഡിന്റെ റിപ്പോര്‍ട്ട് പറയുന്നത്. നീണ്ട ജോലി സമയം, മോശമായ അന്തരീക്ഷം, സമ്മര്‍ദ്ദം, ശാരീരിക അസ്വസ്ഥകള്‍ എന്നിവയുള്‍പ്പെടെയുള്ള പൊതു കാരണങ്ങളാലാണിതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

മൂന്ന് സീസണുകളിലായി 10 ലക്ഷത്തിലധികം അപേക്ഷകരാണ് വര്‍ക്ക്‌ഷോപ്പില്‍ പങ്കെടുക്കാന്‍ സമീപിച്ചത്. അപേക്ഷകരില്‍ നിന്ന് 51 ഇന്റേണുകളെ തെരഞ്ഞെടുത്തതായും 63 ലക്ഷം രൂപയാണ് ഇവര്‍ക്ക് സ്റ്റൈപ്പന്‍ഡായി നല്‍കിയതെന്ന് വക്ക്ഫിറ്റിന്റെ ചീഫ് മാര്‍ക്കറ്റിങ് ഓഫീസര്‍ കുനാല്‍ ദുബെ പറഞ്ഞു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

രാജ്യത്ത് ഇന്ധന വില വര്‍ധിച്ചേക്കും; പെട്രോള്‍, ഡീസല്‍ വില 5 രൂപവരെ ഉയരും; ഗാര്‍ഹിക എല്‍പിജിക്ക് 50 രൂപവരെ വര്‍ധന; റിപ്പോര്‍ട്ട്

കനത്ത മഴ; ഇടുക്കിയില്‍ വീട് ഭാഗികമായി തകര്‍ന്നു; മരങ്ങള്‍ കടപുഴകി വീണ് ഗതാഗത തടസം

വിവാഹ ഘോഷയാത്രയ്ക്കിടെ ബൈക്കിലെത്തിയ സംഘം വരനെ വെടിവച്ചു കൊന്നു; അക്രമികള്‍ക്കായി തിരച്ചില്‍

രാജ്യത്ത് ഇന്ധനവില വര്‍ധിച്ചേക്കും; ജനവിധി അറിയാന്‍ ഇനി രണ്ടുനാള്‍ കൂടി; ശക്തമായ വേനല്‍ മഴയ്ക്ക് സാധ്യത; ഇന്നത്തെ അഞ്ച് പ്രധാന വാര്‍ത്തകള്‍

വീണ്ടും താരിഫ് ഭീഷണിയുമായി ട്രംപ്; യൂറോപ്പില്‍ നിന്നുള്ള വാഹനങ്ങള്‍ക്ക് തിരുവ 25 ശതമാനമാക്കും

SCROLL FOR NEXT