umbrella ഫയൽ
Life

കടുത്ത വെയിലില്‍ ഏതെങ്കിലും കുട ചൂടിയത് കൊണ്ട് മാത്രം രക്ഷയില്ല?; അറിഞ്ഞിരിക്കണം ചില കാര്യങ്ങള്‍

ഇപ്പോള്‍ തന്നെ അന്തരീക്ഷ ഊഷ്മാവ് 37 ഡിഗ്രി സെല്‍ഷ്യസില്‍ എത്തി നില്‍ക്കുകയാണ്

സമകാലിക മലയാളം ഡെസ്ക്

ടുത്ത വേനലിലേക്ക് കേരളം കടന്നിരിക്കുകയാണ്. വരുംമാസങ്ങളിലും കടുത്ത ചൂട് തുടരാനാണ് സാധ്യത. ഇപ്പോള്‍ തന്നെ അന്തരീക്ഷ ഊഷ്മാവ് 37 ഡിഗ്രി സെല്‍ഷ്യസില്‍ എത്തി നില്‍ക്കുകയാണ്. ചൂട് കൂടിയതോടെ വെയിലില്‍ നിന്ന് രക്ഷപ്പെടാന്‍ ഒട്ടുമിക്ക ആളുകളും കൈയില്‍ കുട കരുതാറുണ്ട്. എന്നാല്‍ എല്ലാ കുടകളും സൂര്യപ്രകാശത്തില്‍ നിന്ന് ഒരുപോലെ സംരക്ഷിക്കുമെന്ന് കരുതുന്നുണ്ടോ? അങ്ങനെ കരുതുന്നുണ്ടെങ്കില്‍ അത് തെറ്റാണെന്നാണ് വിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്.

സൂര്യപ്രകാശത്തില്‍ നിന്ന് രക്ഷപ്പെടണമെങ്കില്‍ കുടയുടെ തുണിയും നിറവും പ്രധാനമാണ്. കറുത്ത കുടകള്‍ സൂര്യപ്രകാശത്തിലെ മാരകമായ അള്‍ട്രാ വയലറ്റ് (UV) രശ്മികളെ 90 മുതല്‍ 95 ശതമാനം വരെ ആഗിരണം ചെയ്യുമെന്നത് ശരിയാണ്. ഇത് ചര്‍മ്മത്തിന് സംരക്ഷണം നല്‍കുമെങ്കിലും കുടയുടെ തുണി വലിയ തോതില്‍ ചൂടാകാന്‍ കറുത്ത നിറം കാരണമാകും. ഇതോടെ കുടയ്ക്ക് താഴെയുള്ള താപനില 5 മുതല്‍ 10 ഡിഗ്രി വരെ ഉയരുകയും വിയര്‍ത്തു കുളിക്കുകയും ചെയ്യുന്നു.

വെളുത്ത കുടകളാകട്ടെ പ്രകാശത്തെ പ്രതിഫലിപ്പിച്ച് കുടയ്ക്ക് താഴെ തണുപ്പ് നല്‍കുമെങ്കിലും മറ്റൊരു വലിയ അപകടം ഒളിഞ്ഞു കിടക്കുന്നുണ്ട്. പ്രത്യേക കോട്ടിങ്ങുകള്‍ ഇല്ലാത്ത വെളുത്ത തുണികള്‍ 40 മുതല്‍ 50 ശതമാനം വരെ യുവി രശ്മികളെ കടത്തിവിടുന്നു. അതായത് വെളുത്ത കുടയ്ക്ക് താഴെ ഇരിക്കുമ്പോള്‍ ചൂട് കുറഞ്ഞതായി തോന്നുമെങ്കിലും ചര്‍മ്മത്തിന് സണ്‍ബേണ്‍ ഏല്‍ക്കാന്‍ സാധ്യത കൂടുതലാണ്. ഈ പ്രതിസന്ധിക്ക് പരിഹാരമായാണ് ഇന്ന് വിദഗ്ധര്‍ 'ഡ്യുവല്‍ ലെയര്‍' കുടകള്‍ നിര്‍ദ്ദേശിക്കുന്നത്. പുറംഭാഗം സില്‍വര്‍ കോട്ടിങ്ങും ഉള്‍ഭാഗം കറുപ്പുമുള്ള കുടകളാണ് വെയിലത്ത് ഏറ്റവും സുരക്ഷിതം.

പുറത്തെ സില്‍വര്‍ ഭാഗം വെയിലിനെയും ചൂടിനെയും പുറത്തേക്ക് പ്രതിഫലിപ്പിക്കുമ്പോള്‍, റോഡില്‍ നിന്നും മറ്റും തട്ടി പ്രതിഫലിച്ച് വരുന്ന ബാക്കി രശ്മികളെ ഉള്‍വശത്തെ കറുപ്പ് നിറം ആഗിരണം ചെയ്യുന്നു. സാധാരണ കുടയേക്കാള്‍ 15 ഡിഗ്രി വരെ കുറഞ്ഞ താപനില നല്‍കാന്‍ ഇത്തരം കുടകള്‍ക്ക് സാധിക്കുമെന്ന് പഠനങ്ങള്‍ വ്യക്തമാക്കുന്നു.

best colour umbrella for sun protection, details

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

അതൊക്കെ ഒരു കുടുംബത്തിലെ കാര്യം പോലെ; ദൈവമേ, കേരളം എങ്ങോട്ടാണ് പോകുന്നത്; 'ഷാഫി തളളലില്‍' വിഡി സതീശന്‍

'ലോക്‌സഭാംഗത്വത്തില്‍ നിന്നും പുറത്താക്കണം'; രാഹുല്‍ ഗാന്ധിക്കെതിരെ ബിജെപി എംപിയുടെ നോട്ടീസ്

'ഒന്നിനുപിറകെ ഒന്നൊന്നായി കുത്തി'; അമേരിക്കയില്‍ നിന്നും മടങ്ങിയെത്തിയ ടെക്കി മാതാപിതാക്കളെ കുത്തിക്കൊന്നു

17,000 രൂപയില്‍ താഴെ വില, 6,500എംഎഎച്ച് ബാറ്ററി; ഓപ്പോയുടെ പുതിയ ഫോണ്‍ വിപണിയില്‍, അറിയാം ഫീച്ചറുകള്‍

ചൂടുകാലത്ത് മുടികൊഴിച്ചിൽ കൂടുന്നോ? പരിഹാരം ഉണ്ട്

SCROLL FOR NEXT