Milk Storing tips
Milk Storing tipsMeta AI Image

ഫ്രിഡ്ജിൽ വെച്ചിട്ടും പാലു പിരിഞ്ഞു പോയോ? ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ

ഫാമിൽ നിന്ന് നേരിട്ട് വാങ്ങുന്നതാണെങ്കിലും പാക്കറ്റ് പാൽ ആണെങ്കിലും വാങ്ങിയ ഉടനെ തന്നെ തിളപ്പിക്കുന്നതാണ് നല്ലത്.
Published on

പാൽ നമ്മുടെ നിത്യജീവിതത്തിന്റെ ഒരു ഭാ​ഗമാണ്. ചായയാണെങ്കിലും കാപ്പിയാണെങ്കിലും അൽപം പാലൊഴിക്കുന്നത് അതിന്റെ രുചിയും ​ഗുണവുമെല്ലാം കൂട്ടാൻ സഹായിക്കും. അതുകൊണ്ട് തന്നെ പാക്കറ്റ് പാൽ വീട്ടിലെ ഫ്രിഡ്ജിൽ സ്റ്റോക്ക് ഉണ്ടാകും. എന്നാൽ എത്രയൊക്കെ സൂക്ഷിച്ചാലും പാലു പിരിഞ്ഞു പോകുന്നത് പലർക്കും പതിവു സംഭവമാണ്.

പാലു പിരിഞ്ഞു പോകാതിരിക്കാൻ ചില പൊടിക്കൈകൾ പരീക്ഷിക്കാം..

  • ഫാമിൽ നിന്ന് നേരിട്ട് വാങ്ങുന്നതാണെങ്കിലും പാക്കറ്റ് പാൽ ആണെങ്കിലും വാങ്ങിയ ഉടനെ തന്നെ തിളപ്പിക്കുന്നതാണ് നല്ലത്. ഇത് ബാക്ടീരിയകളുടെ വളർച്ച തടയാൻ സഹായിക്കും. പാൽ തിളപ്പിച്ചശേഷം നല്ലതു പോലെ തണുത്ത ശേഷം മാത്രം ഫ്രിഡ്ജിൽ വയ്ക്കുക.

  • പലരും പാൽ ഫ്രിഡ്ജിന്റെ വാതിലിലാണ് സൂക്ഷിക്കാറുള്ളത്. എന്നാൽ ഫ്രിഡ്ജ് തുറക്കുമ്പോഴെല്ലാം വാതിലിലെ താപനിലയിൽ മാറ്റമുണ്ടാകുന്നത് പാൽ പെട്ടെന്ന് കേടാകാൻ കാരണമാകും. പകരം ഫ്രിഡ്ജിന്റെ ഉൾവശത്തുള്ള തണുപ്പ് കൂടിയ ഭാഗത്ത് പാൽ വയ്ക്കുന്നതാണ് നല്ലത്.

Milk Storing tips
കറിവേപ്പിലയും മല്ലിയിലയും ഇനി വാടില്ല, മാസങ്ങളോളം സൂക്ഷിക്കാൻ ചില വഴികൾ
  • പാൽ തിളപ്പിക്കാനും സൂക്ഷിക്കാനും ഉപയോഗിക്കുന്ന പാത്രങ്ങൾ വൃത്തിയുള്ളതായിരിക്കണം. പഴയ പാലിന്റെ അംശമോ സോപ്പിന്റെ അംശമോ പാത്രത്തിലുണ്ടെങ്കിൽ പാൽ പെട്ടെന്ന് പിരിഞ്ഞുപോകാൻ കാരണമാകും.

  • ഫ്രിഡ്ജ് ഇല്ലാത്ത സാഹചര്യമാണെങ്കിൽ, പാൽ ഓരോ 5-6 മണിക്കൂർ കൂടുമ്പോഴും തിളപ്പിക്കുന്നത് നന്നായിരിക്കും. ഇത് പാലിന്റെ ആയുസ്സ് വർധിപ്പിക്കും. എന്നാൽ ഓരോ തവണ തിളപ്പിക്കുമ്പോഴും പാൽ പാത്രം നന്നായി അടച്ചു വയ്ക്കണം.

Milk Storing tips
​പ്രാണിയോ പൂപ്പലോ ഇല്ലാതെ ​ഗോതമ്പു മാവ് ദീർഘകാലം സൂക്ഷിക്കാം
  • നേരിട്ടുള്ള സൂര്യപ്രകാശമോ ശക്തമായ കൃത്രിമ വെളിച്ചമോ പാലിന്റെ ഗുണമേന്മ കുറയ്ക്കാൻ സാധ്യതയുണ്ട്. വെളിച്ചം തട്ടുന്നത് പാലിന്റെ രുചി മാറാനും പോഷകഗുണം നശിക്കാനും കാരണമാകും. അതിനാൽ പാൽ എപ്പോഴും ഇരുണ്ടതും തണുപ്പുള്ളതുമായ സ്ഥലത്ത് സൂക്ഷിക്കുക.

  • പാൽ തിളപ്പിക്കുമ്പോൾ അല്പം വെള്ളം ചേർക്കുന്നത് പാത്രം അടിയിൽ പിടിക്കാതിരിക്കാൻ സഹായിക്കും. പാൽ പാത്രത്തിൽ നിന്ന് എടുത്ത ശേഷം ബാക്കി വന്ന പാൽ ഒരിക്കലും തിരിച്ചു പാക്കറ്റിലേക്കോ പ്രധാന പാത്രത്തിലേക്കോ ഒഴിക്കരുത്.

Summary

How to store milk fresh

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
sticky_ads
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com