ആശുപത്രിയില്‍ പാമ്പുമായെത്തിയ പ്രകാശ് മണ്ഡല്‍ വിഡിയോ സ്ക്രീന്‍ഷോട്ട്
Life

ആശുപത്രിയില്‍ ചികിത്സയ്‌ക്കെത്തി, തോളില്‍ ഉഗ്രവിഷമുള്ള അണലി-വിഡിയോ

വിഷമുള്ള അണലി വര്‍ഗത്തില്‍പ്പെട്ട ചേനത്തണ്ടന്‍ എന്ന പാമ്പിനെ കഴുത്തില്‍ ചുറ്റിയാണ് ഇയാള്‍ ആശുപത്രിയിലെത്തിയത്.

സമകാലിക മലയാളം ഡെസ്ക്

പട്‌ന: പാമ്പുകളെക്കുറിച്ചുള്ള വാര്‍ത്തകളും വിഡിയോകളും എപ്പോഴും വൈറലാകാറുണ്ട്. ഇപ്പോഴിതാ ബിഹാറിലെ ഒരു ആശുപത്രിയില്‍ പാമ്പിനെ കഴുത്തില്‍ ചുറ്റി ഒരാള്‍ എത്തിയ വീഡിയോ വൈറലായിരിക്കുകയാണ്. വിഷമുള്ള അണലി വര്‍ഗത്തില്‍പ്പെട്ട ചേനത്തണ്ടന്‍ എന്ന പാമ്പിനെ കഴുത്തില്‍ ചുറ്റിയാണ് ഇയാള്‍ ആശുപത്രിയിലെത്തിയത്.

പാമ്പിനെ കഴുത്തില്‍ ചുറ്റിയ പ്രകാശ് മണ്ഡല്‍ എന്നയാളിനെ കണ്ടപ്പോള്‍ ആശുപത്രിയിലെത്തിയ മറ്റ് രോഗികളും ബന്ധുക്കളും പരിഭ്രാന്തരായി. പാമ്പിന്റെ വായില്‍ മുറുക്കെ പിടിച്ചു കൊണ്ട് പാമ്പുമായി ഇയാള്‍ നിലത്ത് കിടക്കുന്നതും വിഡിയോയില്‍ കാണാം.

ആശുപത്രിയിലുള്ള മറ്റുള്ളവര്‍ക്ക് അപകടം ഒന്നും പറ്റാതിരിക്കാന്‍ ഒരാള്‍ അയാളെ വരാന്തയുടെ മറ്റൊരു ഭാഗത്തേയ്ക്ക് മാറ്റി. അപ്പോള്‍ തന്നെ അയാള്‍ തറയില്‍ പാമ്പിനൊപ്പം കിടന്നു. മറ്റൊരു വിഡിയോയില്‍ പ്രകാശ് പാമ്പിനൊപ്പം സ്്ട്രക്ചറില്‍ കിടക്കുന്നതും കാണാം.

പാമ്പിനെ കൈയില്‍ നിന്ന് വിടാതെ പരിശോധന നടത്തില്ലെന്ന് ഡോക്ടര്‍ പറഞ്ഞതോടെ ഇയാള്‍ പാമ്പിനെ കൈയില്‍ നിന്നും വിട്ടു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'വീടുകയറി വസ്തുത വിരുദ്ധമായ കാര്യങ്ങള്‍ പറയുന്നു, എല്‍ഡിഎഫിനെതിരെ ഗീബല്‍സീയന്‍ നുണപ്രചാരണം'

പോസ്റ്റര്‍ അടിച്ചത് പാര്‍ട്ടി പോസിറ്റീവായി പറഞ്ഞതു കൊണ്ട്, സീറ്റില്ലെങ്കിലും പ്രശ്‌നമില്ല; ദീപ്തി മേരി വര്‍ഗീസ്

ലൊക്കേഷന്‍ സ്‌കെച്ച് അനുവദിക്കുന്നതിന് കൈക്കൂലി; വില്ലേജ് ഫീല്‍ഡ് അസിസ്റ്റന്റ് പിടിയില്‍

ഇനി കൂടെയുള്ളവര്‍ക്ക് ഒപ്പം ഇരുന്ന് യാത്ര ചെയ്യാം, വിമാനങ്ങളിലെ 60 ശതമാനം സീറ്റുകള്‍ക്ക് അധിക നിരക്ക് ഈടാക്കരുത്; കേന്ദ്ര നിര്‍ദേശം

മൂന്നു രാത്രിയും രണ്ടു പകലും; ഗോവ യാത്രയുമായി കെഎസ്ആര്‍ടിസി

SCROLL FOR NEXT