ചെളിയിൽ അകപ്പെട്ടു പോയ പശുവിനെ പുറത്തെടുത്തു/ ഇൻസ്റ്റ​ഗ്രാം 
Life

ചെളിയിൽ മുങ്ങിത്താണ് പശു, രക്ഷകരായി ബൈക്ക് റൈഡേഴ്‌സ്; അഭിനന്ദിച്ച് സോഷ്യൽമീഡിയ 

ചെളിയിൽ അകപ്പെട്ടു പോയ പശുവിനെ പുറത്തെടുത്ത് യുവാക്കൾ

സമകാലിക മലയാളം ഡെസ്ക്

ന്നത്തെ കാലത്ത് നന്മ നിറഞ്ഞ കാഴ്‌ചകൾ കാണുക തന്നെ വിരളമാണ്. അത്തരത്തിലൊരു വിഡിയോയാണ് ഇപ്പോൾ സോഷ്യൽമീഡിയയിൽ വൈറലാകുന്നത്. മഴയെ തുടർന്ന് ചെളിയിൽ അകപ്പെട്ടു പോയ പശുവിനെ പുറത്തെടുക്കുന്ന രണ്ട് ബൈക്ക് റൈഡേഴ്‌സ്. 

കർണാടക ഉടുപ്പിയിലെ അമാസെബൈലു എന്ന പ്രദേശത്ത് കനത്ത മഴയെ തുടർന്ന് റോഡരിൽ ചെളിയിൽ നാലുകാലുകളും അകപ്പെട്ട് പകുതിയോളം മുങ്ങിയ അവസ്ഥയിലായിരുന്നു പശു ഉണ്ടായിരുന്നത്. അതു വഴിപോയ രണ്ട് ബൈക്ക് റൈഡേഴ്‌സാണ് പശുവിനെ പുറത്തെടുത്തത്. അന്നി അരുൺ എന്ന ഇൻസ്റ്റ​ഗ്രാം പേജിൽ പങ്കുവെച്ച വിഡിയോ വളരെ ചുരുങ്ങിയ സമയം കൊണ്ട് തന്നെ വൈറലായി. ഏതാണ്ട് പത്ത് മില്യൺ ആളുകളാണ് വിഡിയോ ഇതുവരെ കണ്ടത്. 

അമാസെബൈലുവിലൂടെ പോകുന്നതിനിടെ ഒരു പശു വഴിയരികിൽ ചെളിയിൽ അകപ്പെട്ടു കിടക്കുന്നത് ശ്രദ്ധയിൽപെട്ടു. ഞങ്ങളുടെ സഹായത്തിന് എംപിയിൽ നിന്നുള്ള ഒരു കച്ചവടക്കാരനും ചേർന്നു. എല്ലാവരും കൂടി പശുവിനെ പുറത്തെടുത്തു. സമീപവാസിയായ ഒരു സ്ത്രീ ഞങ്ങൾക്ക് കൈകഴുകാൻ വെള്ളം തന്നു എന്നും വിഡിയോ പങ്കുവെച്ചു കൊണ്ട് യുവാവ് പറഞ്ഞു. യുവാക്കളുടെ പ്രവൃത്തിയെ പ്രശംസിച്ച് നിരവധി ആളുകളാണ് കമന്റു ചെയ്‌ത് രംഗത്തെത്തിയത്. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'യുഎസിന് ആരുടേയും സഹായം വേണ്ട'; ഇറാൻ യുദ്ധത്തിൽ ഒന്നിച്ചു ചേരാൻ വിസമ്മതിച്ച നാറ്റോ രാജ്യങ്ങൾക്കെതിരെ ട്രംപ്

നിരോധിത സംഘടനയിലുള്ളവർക്ക് ആയുധ പരിശീലനം; യുഎപിഎ കേസിൽ 7 വി​ദേശ പൗരൻമാർ പിടിയിൽ

'കോണ്‍ഗ്രസിന് ദളിത് വോട്ട് വേണ്ടേ? നായന്‍മാര്‍ക്ക് മാത്രം ഇത്രയും സീറ്റ് എവിടുന്ന്? കോണ്‍ഗ്രസിന്റേത് പവര്‍ പൊളിറ്റിക്‌സ്'- അഭിമുഖം

രോഹിത് ശര്‍മ ഇത്തവണയും ഇംപാക്ട് പ്ലെയര്‍? മുംബൈ ഇന്ത്യന്‍സ് കോച്ച് പറയുന്നത്...

'കുഞ്ഞികൃഷ്‌നെ പിന്തുണയ്‌ക്കേണ്ട ഗതികേട്'; വിമതനായി മത്സരിക്കുമെന്ന് മുതിര്‍ന്ന നേതാവ്; പയ്യന്നൂര്‍ സീറ്റിനെച്ചൊല്ലി കോണ്‍ഗ്രസില്‍ പൊട്ടിത്തെറി

SCROLL FOR NEXT