വിഡിയോ സ്ക്രീൻഷോട്ട് 
Life

തന്തൂരി ചിക്കന്‍ ഐസ്‌ക്രീം; ഞെട്ടിപ്പിച്ച് ഇതാ പുതിയൊരു കോമ്പിനേഷന്‍, വിഡിയോ വൈറല്‍ 

തന്തൂരി ചിക്കന്‍ ഐസ്‌ക്രീം തയ്യാറാക്കുന്ന ഒരു വിഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്

Author : സമകാലിക മലയാളം ഡെസ്ക്


റെസ്‌റ്റോറന്റില്‍ കുടുംബത്തോടൊപ്പമോ കൂട്ടുകാര്‍ക്കൊപ്പമോ ഭക്ഷണം കഴിക്കാന്‍ പോകുമ്പോഴും, വീട്ടില്‍ അതിഥികളാരെങ്കിലും വരുമ്പോള്‍ സ്‌പെഷ്യല്‍ ആയി തയ്യാറാക്കാനുമെല്ലാം പെട്ടെന്ന് മനസ്സില്‍ വരുന്ന ഒരു ഓപ്ഷന്‍ ആണ് പലര്‍ക്കും തന്തൂരി ചിക്കന്‍. പിസ മുതല്‍ മൊമോസ് വരെ പല വെറൈറ്റി വിഭവങ്ങളും തന്തൂരി ചിക്കന്‍ ഉപയോഗിച്ച് പരീക്ഷിക്കാനും പറ്റും. എന്നാല്‍, ഇതില്‍ നിന്നെല്ലാം വ്യത്യസ്തമായി തന്തൂരി ചിക്കന്‍ ഐസ്‌ക്രീം തയ്യാറാക്കുന്ന ഒരു വിഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്.

'ഈ വേനല്‍ചൂടിനെ പ്രതിരോധിക്കാന്‍ പറ്റിയ മാര്‍ഗ്ഗം കണ്ടെത്തി!' എന്ന് പറഞ്ഞാണ് തന്തൂരി ചിക്കന്‍ ഐസ്‌ക്രീം തയ്യാറാക്കുന്ന വിഡിയോ പങ്കുവച്ചിരിക്കുന്നത്. ഐസ്‌ക്രീം പ്ലാറ്റ്‌ഫോമിന് മുകളിലായി ചെറിയ കഷ്ണങ്ങളായി മുറിച്ച തന്തൂരി ചിക്കന്‍ വച്ച് അതിലേക്ക് കുറച്ച് പാലും ചോക്ലേറ്റ് ചിപ്‌സും ചോക്ലേറ്റ് സോസുമെല്ലാം ചേര്‍ത്ത് നന്നായി ഉടച്ച് മിക്‌സ് ചെയ്ത് ഐസ്‌ക്രീം രൂപക്കിലാക്കും. ഇത് മുറിച്ച് ചെറിയ റോളുകളാക്കിയാണ് വിളമ്പുന്നത്. 

വിഡിയോ കണ്ടതും ശക്തമായ വിയോജിപ്പുമായി ആളുകള്‍ കമന്റ് ബോക്‌സില്‍ നിറഞ്ഞു. ചിക്കന്‍ സ്‌നേഹികളെയും ഐസ്‌ക്രീം പ്രേമികളെയും ഒരുപോലെ നിരാശപ്പെടുത്തുന്നതായിരുന്നു ഈ പുതിയ കണ്ടുപിടുത്തം. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

പൊലീസ് തലപ്പത്ത് വൻ അഴിച്ചുപണി; പി.വിജയൻ ക്രമസമാധാന ചുമതലയുള്ള എഡിജിപി, ദിനേന്ദ്ര കശ്യപ് ഇന്റലിജൻസ് മേധാവി

മൂന്ന് റെഡ് കാര്‍ഡുകള്‍; ലോകകപ്പില്‍ പതിവ് തെറ്റിച്ച് മെക്‌സിക്കോ, ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ മിന്നും ജയം

Today's Rashi Phalam June 12 |ധനപരമായ സ്ഥിതി മെച്ചപ്പെടും; ഇഷ്ടപ്പെട്ട ഭൂമി സ്വന്തമാക്കും

'ദൈവത്തിന്റ ​ഗോളും നൂറ്റാണ്ടിന്റെ ​ഗോളും' പിറന്ന മണ്ണ്, മറഡോണയുടെ ഫുട്ബോൾ 'കത്തീഡ്രൽ'; ലോകകപ്പിലെ ഉദ്ഘാടന വേദി വെറുമൊരു സ്റ്റേഡിയമല്ല!

'കാപ്ച' കണ്ട് മടുത്തോ?; ഇനി റിസര്‍വേഷന്‍ ഞൊടിയിടയില്‍; ജൂലൈ പതിനഞ്ചിനകം ഐആര്‍സിടിയുടെ പുതിയ വെബ്‌സൈറ്റ്

SCROLL FOR NEXT