മിനറല്‍ വാട്ടര്‍  
Life

കുപ്പിവെള്ളം വാങ്ങുമ്പോള്‍ അടപ്പിന്റെ നിറം ശ്രദ്ധിക്കാറുണ്ടോ? എന്താണ് ഇത് സൂചിപ്പിക്കുന്നത്?

പല നിറങ്ങളില്‍ കാണുന്ന ബോട്ടില്‍ ക്യാപ്പുകള്‍ കുപ്പിക്കകത്തുള്ള വെള്ളത്തെ കുറിച്ചുള്ള സൂചനകള്‍ നല്‍കുന്നുണ്ട്.

Author : സമകാലിക മലയാളം ഡെസ്ക്

നിങ്ങള്‍ വാങ്ങുന്ന കുപ്പിവെള്ളത്തിന്‍റെ ബോട്ടില്‍ ക്യാപ്പ് പല നിറങ്ങളില്‍ കാണാം. എന്നാല്‍ ഇവ എന്തിനെ സൂചിപ്പിക്കുന്നതാണെന്ന് പറയാന്‍ കഴിയുമോ? പല നിറങ്ങളില്‍ കാണുന്ന ബോട്ടില്‍ ക്യാപ്പുകള്‍ കുപ്പിക്കകത്തുള്ള വെള്ളത്തെ കുറിച്ചുള്ള സൂചനകള്‍ നല്‍കുന്നുണ്ട്.

വ്യത്യസ്ത നിറങ്ങളിലുള്ള ബോട്ടില്‍ ക്യാപ്പുകള്‍ കൊണ്ട് അടച്ച കുപ്പികളിലെ പാനീയങ്ങള്‍ വിപണിയില്‍ കാണാറുണ്ട്. കുപ്പിയുടെ അടപ്പ് നീല നിറത്തിലുള്ളതാണെങ്കില്‍ അതിനര്‍ത്ഥം വെള്ളം മിനറല്‍ വാട്ടറാണെന്നാണ്. ബോട്ടില്‍ ക്യാപ്പ് പച്ച നിറത്തിലാണെങ്കില്‍ വെള്ളത്തില്‍ രുചികള്‍ ചേര്‍ത്തിട്ടുണ്ടെന്നാണ് അര്‍ത്ഥമാക്കുന്നത്.

വാട്ടര്‍ ബോട്ടിലിന് വെളുത്ത നിറമുള്ള അടപ്പാണെങ്കില്‍ അതിനര്‍ത്ഥം വെള്ളം മെഷീന്‍ ഉപയോഗിച്ച് ശുദ്ധീകരിച്ചിട്ടുണ്ടെന്നാണ് (പ്രോസസ്സ് ചെയ്തിട്ടുണ്ടെന്നാണ്).

കുപ്പിയുടെ അടപ്പ് കറുത്തതാണെങ്കില്‍ വെള്ളം ആല്‍ക്കലൈന്‍ സ്വഭാവമുള്ളതാണ്, ഈ വെള്ളം വില കൂടിയതും സാധാരണ വെള്ളത്തേക്കാള്‍ ആരോഗ്യത്തിന് വളരെ നല്ലതുമാണ്. വാട്ടര്‍ ബോട്ടിലിന്റെ അടപ്പ് മഞ്ഞ നിറത്തിലാണെങ്കില്‍, വെള്ളത്തില്‍ വിറ്റാമിനുകളും ഇലക്ട്രോലൈറ്റുകളും കലര്‍ന്നിട്ടുണ്ടെന്നാണ് അര്‍ത്ഥമാക്കുന്നത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഇനി മണിക്കൂറുകൾ മാത്രം; ഭരണത്തുടർച്ചയെന്ന് എൽഡിഎഫ്, അധികാരത്തിൽ എത്തുമെന്ന് യുഡിഎഫ്; ജനവിധി കാത്ത് രാഷ്ട്രീയ കേരളം

കടലിനടിയില്‍ ലോകത്തിലെ ഏറ്റവും വലിയ ദേശീയ പതാക; ആന്റമാന് ഗിന്നസ് റെക്കോര്‍ഡ് (വിഡിയോ)

വീണ്ടും കടല്‍ക്കൊള്ളക്കാര്‍; യെമന്‍ തീരത്തു നിന്നും എണ്ണക്കപ്പല്‍ തട്ടിക്കൊണ്ടുപോയി

കൊട്ടിയൂര്‍ വൈശാഖോത്സവം 28ന് തുടങ്ങും; ജൂണ്‍ എട്ടിന് ഇളനീരാട്ടം

കേരളം ആര് ഭരിക്കും... ജനവിധി അറിയാൻ ഇനി മണിക്കൂറുകൾ മാത്രം, ഗ്രേറ്റ് നിക്കോബാറിൽ രാഹുലിന് കേന്ദ്രത്തിന്റെ മറുപടി... ഇന്നത്തെ 5 പ്രധാന വാർത്തകൾ

SCROLL FOR NEXT