വീഡിയോ ദൃശ്യം 
Life

വിവാഹച്ചടങ്ങിനിടെ ഉറങ്ങി വധു; വൈറല്‍ വീഡിയോ 

ചുറ്റും നില്‍ക്കുന്ന ബന്ധുക്കളും സുഹൃത്തുക്കളും ഇതു കാണുന്നുണ്ടെങ്കിലും വധുവിനെ ഉണര്‍ത്താന്‍ ശ്രമിക്കുന്നില്ല.

Author : സമകാലിക മലയാളം ഡെസ്ക്

വിവാഹം അതിമനോഹരമാക്കാനായിരിക്കും എല്ലാവരും ശ്രമിക്കുക. അതിനായി ആഴ്ചകളും മാസങ്ങളും നീണ്ട തയ്യാറെടുപ്പുകള്‍ നടത്തുന്നവരും ധാരാളം. ചിലര്‍ ആഴ്ചകള്‍ നീണ്ട വിവാഹാഘോഷങ്ങളം സംഘടിപ്പിക്കും. താലിക്കെട്ടാന്‍ മൂഹൂര്‍ത്തം നോക്കുന്നവരാണ് ഭൂരിഭാഗവും

വിവാഹദിനത്തിലും നിരവധി ചടങ്ങുകളുണ്ടാകും. രാത്രി ഏറെ വൈകി ആരംഭിച്ച് പുലര്‍ച്ചെ വരെ നീളുന്ന ചടങ്ങുകള്‍ വരെ ഇക്കൂട്ടത്തിലുണ്ട്. അത്തരത്തില്‍ ഒരു ചടങ്ങിലിരിക്കെ ക്ഷീണം മൂലം ഉറങ്ങിപ്പോയ വധുവിന്റെ വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്.ഷിംലയിലെ ഒരു വിവാഹച്ചടങ്ങില്‍ നിന്നുള്ള ദൃശ്യങ്ങളാണിത്. വധു തന്നെയാണ് രസകരമായ ഈ വീഡിയോ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചത്. 'ഇതാ ഉറക്കം തൂങ്ങുന്ന ഒരു വധു (അത് ഞാന്‍ തന്നെയാണ്). ഇപ്പോള്‍ സമയം രാവിലെ 6.30 കഴിഞ്ഞു. ചടങ്ങുകള്‍ തുടരുകയാണ്' എന്ന കുറിപ്പോടെയാണ് വധു വീഡിയോ പങ്കിട്ടത്. 

വധു മയങ്ങിയെങ്കിലും തൊട്ടടുത്ത് നില്‍ക്കുന്ന വരന്‍ വിവാഹ ആചാരങ്ങള്‍ തുടരുന്നുണ്ട്. ചുറ്റും നില്‍ക്കുന്ന ബന്ധുക്കളും സുഹൃത്തുക്കളും ഇതു കാണുന്നുണ്ടെങ്കിലും വധുവിനെ ഉണര്‍ത്താന്‍ ശ്രമിക്കുന്നില്ല.ലക്ഷക്കണക്കിന് ആളുകളാണ് ഈ വീഡിയോ കണ്ടത്. വീഡിയോക്ക് താഴെയായി നിരവധി രസകരമായ കമന്റുകളുമുണ്ട്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് മഴക്കെടുതി രൂക്ഷം, മരണസംഖ്യ ഉയരുന്നു, നദികളും കരകവിയുന്നു; അതീവ ജാഗ്രതാ നിര്‍ദേശം

'തട്ടമിട്ട ഒരു പെണ്‍കുട്ടി പോലും ആ വൃത്തികെട്ട പ്രകടനം നടത്തിയില്ല, നമ്മുടെ പെണ്‍മക്കളോ?' -കങ്കണ റണാവത്

ബോക്‌സിങില്‍ ഇന്ത്യക്ക് ഇരട്ട സ്വര്‍ണം; തിളങ്ങി പ്രീതിയും ജയ്‌സ്മിനും

ഡിഗ്രി കഴിഞ്ഞവർക്ക് ബാങ്ക് ജോലി! 11,403 ഒഴിവുകൾ, കേരളത്തിലും അവസരം; അവസാന തീയതി ഓഗസ്റ്റ് 21

പകല്‍ സമയം 6 മിനിറ്റോളം ഇരുട്ടിലാകും; 75 വര്‍ഷത്തിനിടെ ആദ്യം, സൗദിയില്‍ നൂറ്റാണ്ടിലെ അപൂര്‍വ്വ പ്രതിഭാസം