വീഡിയോ സ്‌ക്രീന്‍ഷോട്ട് 
Life

പാത്രം കഴുകുന്ന സ്‌പോഞ്ചിന്റെ മാതൃകയിൽ കേക്ക്; ഇത് കഴിക്കാൻ തന്നെയാണോ? 

കാഴ്ചയിൽ യഥാർത്ഥ ഡിഷ് സ്‌പോഞ്ച് പോലെയാണിതെന്നും എന്നാൽ ഏറെ രുചികരണമാണെന്നുമാണ് അഭിപ്രായം

Author : സമകാലിക മലയാളം ഡെസ്ക്

കേക്കിൽ ഓരോ ദിവസവും പുത്തൻ പരീക്ഷണങ്ങളാണ് നടക്കുന്നത്. രുചികളിൽ മാത്രമല്ല ആകൃതികളിലും ഈ പരീക്ഷണം മുന്നേറുകയാണ്. മുമ്പ് പൂവും പഴങ്ങളുമൊക്കെയാണ് കേക്കിൽ വിരിഞ്ഞിരുന്നതെങ്കിൽ ഇപ്പോൾ പല തീമുകളിലുള്ള കേക്കുകൾ സുലഭമാണ്. എന്നാലിപ്പോൾ അത്ര പ്രതീക്ഷിക്കാത്ത ഒരു കേക്ക് ഷേപ്പാണ് ഇൻസ്റ്റ​ഗ്രാമിൽ വൈറലാകുന്നത്. 

പാത്രം വൃത്തിയാക്കാൻ ഉപയോഗിക്കുന്ന ഡിഷ് സ്‌പോഞ്ചിന്റെ മാതൃകയിൽ തയ്യാറാക്കിയതാണ് ഈ കേക്ക്. പെട്ടെന്ന് കാണുമ്പോൾ ഇത് ഡിഷ് സ്‌പോഞ്ച് തന്നെയാണെന്ന് തെറ്റിദ്ധരിച്ചാലും കുറ്റം പറയാനാകില്ല. ഒരു ഫോർക്ക് ഉപയോ​ഗിച്ച് ഇത് മുറിക്കുന്നതും വിഡിയോയിൽ കാണാം. ഫുഡ് ബ്‌ളോഗറായ ആൻഡ്രി സാർവോണോ ആണ് കേക്ക് രുചിച്ചുനോക്കിയത്. കാഴ്ചയിൽ യഥാർത്ഥ ഡിഷ് സ്‌പോഞ്ച് പോലെയാണിതെന്നും എന്നാൽ ഏറെ രുചികരണമാണെന്നുമാണ് അദ്ദേഹത്തിന്റെ അഭിപ്രായം. 

എന്നാൽ ഇങ്ങനൊരു കേക്ക് കഴിക്കാൻ പറ്റില്ലെന്നാണ് കമന്റിൽ പലരും കുറിച്ചിരിക്കുന്നത്. ഇത് കണ്ടിട്ട് കഴിക്കാൻ തോന്നുന്നില്ലെെന്നും കഴിവിനെ ആദരിക്കുന്നു പക്ഷെ ഇത് കഴിക്കില്ലെന്നുമൊക്കെയാണ് കമന്റുകൾ. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഉരലിന്റെ താളവും പട്ടുതട്ടത്തിന്റെ ശോഭയും; ഗൃഹാതുരതയുണർത്തി 'അരികുത്ത് കല്യാണം' വീണ്ടും: സോഷ്യൽ മീഡിയയിൽ വൈറലായി പഴയ മാപ്പിള പാരമ്പര്യം

സുവേന്ദു അധികാരി ഒഴിഞ്ഞ നന്ദിഗ്രാമിൽ സഹതാപതരംഗം ലക്ഷ്യമിട്ട് ബിജെപി; മുഖ്യമന്ത്രിയുടെ കൊല്ലപ്പെട്ട മുൻ സഹായിയുടെ അമ്മ സ്ഥാനാർത്ഥി

കറുത്ത പൊന്നിന് പൊന്നുംവില; കിലോയ്ക്ക് 700 കടന്നു, പത്തുവര്‍ഷത്തിനിടയിലെ റെക്കോര്‍ഡ് മുന്നേറ്റം

ISRO-യിൽ കുക്ക് മുതൽ ഫയർമാൻ വരെ 22 ഒഴിവുകൾ; പത്താം ക്ലാസ് യോഗ്യത, തമിഴ്‌നാട്ടിൽ അവസരം !

സെൻസർ പൂർത്തിയാക്കി 'ഇറ്റ്സ് എ മെഡിക്കൽ മിറക്കിൾ'; സംഗീത് പ്രതാപ്-ഷറഫുദ്ദീൻ ചിത്രം തിയേറ്ററുകളിലേക്ക്