വീഡിയോ ദൃശ്യത്തിൽ നിന്ന് 
Life

മുറിക്കുള്ളില്‍ പതുങ്ങിയിരുന്നത് കൂറ്റന്‍ രാജവെമ്പാല; കൊത്താന്‍ ശ്രമിച്ചത് നിരവധി തവണ; അതിസാഹസികമായി പിടികൂടി ( വീഡിയോ)

പാമ്പിനെ പിടിക്കാന്‍ ശ്രമിക്കുന്നതിനിടെ പല തവണ മുരളിയെ കൊത്താനും രാജവെമ്പാല ശ്രമിച്ചു

Author : സമകാലിക മലയാളം ഡെസ്ക്

ഭുവനേശ്വര്‍: മുറിക്കുള്ളില്‍ പതുങ്ങിയിരുന്ന കൂറ്റന്‍ രാജവെമ്പാലയെ അതിസാഹസികമായി പിടികൂടി. ഏറെ നേരത്തെ തിരച്ചിലിനൊടുവിലാണ് ഭിത്തിയുടെ വിടവില്‍ ഒളിച്ച വിഷപ്പാമ്പിനെ കണ്ടെത്തുന്നത്. പാമ്പിനെ പിടികൂടുന്ന വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലായി മാറിയിട്ടുണ്ട്. 

ഒഡിഷയിലെ ഉപേക്ഷിക്കപ്പെട്ട ഒരു വീടിനുള്ളിലാണ് പാമ്പ് പതുങ്ങിയിരുന്നത്. പാമ്പുപിടുത്തക്കാരനായ മുരളിവാലെ ഹോസ്‌ലയാണ് മുറിക്കുള്ളില്‍ ഒളിച്ചുകഴിഞ്ഞ രാജവെമ്പാലയെ പിടികൂടിയത്.

പാമ്പിനെ പിടിക്കാന്‍ ശ്രമിക്കുന്നതിനിടെ പല തവണ മുരളിയെ കൊത്താനും രാജവെമ്പാല ശ്രമിച്ചു. എന്നാല്‍ ഓരോ തവണയും വഴുതിമാറി  മുരളിവാലെ പാമ്പിന്റെ കടിയേല്‍ക്കാതെ രക്ഷപ്പെട്ടു. 

പിടികൂടിയ പാമ്പിനെ പിന്നീട് സുരക്ഷിതമായി വനപ്രദേശത്ത് തുറന്നുവിട്ടു. ഇത്രയും വലിയ രാജവെമ്പാലയെ പിടികൂടുന്നത് ഇതാദ്യമായിട്ടാണെന്ന് മുരളിവാലെ ഹോസ്‌ല പറഞ്ഞു. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കുതിച്ചുയർന്ന് ജിഎസ്എൽവി എഫ്- 18; 'നാവിക്' പരമ്പരയിലെ 'എൻവിഎസ്- 03' ഭ്രമണപഥത്തിൽ

ഒറ്റ ഓവറില്‍ വഴങ്ങിയത് 32 റണ്‍സ്, 4 ഓവറില്‍ 64! 'നാണക്കേട്' റെക്കോര്‍ഡില്‍ നിതീഷ്

സെന്‍സസ്: വീടുകള്‍ തോറുമുള്ള ജനസംഖ്യാ കണക്കെടുപ്പ് ജനുവരി 25 മുതല്‍, 13 പുതിയ ചോദ്യങ്ങള്‍, വിശദാംശങ്ങള്‍

കുതിച്ചുയർന്ന് ജിഎസ്എൽവി എഫ്- 18; നാളെ മുതൽ ഇരുട്ടിലാകുമോ?: ഇന്നത്തെ അഞ്ചു പ്രധാന വാർത്തകൾ

ഫോണിൽ ചാറ്റ് ചെയ്തത് ഭർത്താവ് ചോദ്യം ചെയ്തു; ആത്മഹത്യയ്ക്ക് ശ്രമിച്ച യുവതി മരിച്ചു