കഫേയിൽ തന്റെ ജീവനക്കാരോട് മാന്യമായി പെരുമാറണമെന്ന നിർബന്ധത്തിൽ പുതിയ തീരുമാനവുമായി കടയുടമ. കടയിലെ ജീവനക്കാരോട് മാന്യമായി പെരുമാറിയില്ലെങ്കിൽ പോക്കറ്റ് കാലിയാക്കുന്നതാണ് ഉടമയുടെ നീക്കം. പ്രെസ്റ്റണിലെ ഒരു ഇന്ത്യൻ കഫേയിലാണ് പുതിയ നടപടി.
'ചായ് സ്റ്റോപ്പ്’ എന്നാണ് കടയുടെ പേര്. സാധനങ്ങൾക്കൊപ്പം ജീവനക്കാരോടുള്ള പെരുമാറ്റം കൂടി കണക്കിലെടുത്ത് ബില്ല് നൽകേണ്ടി വരുമെന്നതാണ് പുതിയ നടപടി മൂലമുണ്ടാകുന്ന മാറ്റം. ജീവനക്കാരോട് വളരെ മോശമായും ദേഷ്യത്തിലും പെരുമാറിയാൽ അയാൾക്ക് കഴിച്ച സാധനത്തിന്റെ ഇരട്ടി വിലയിലാവും ബില്ല് നൽകേണ്ടിവരിക. കടയിലെത്തുന്നവർ തന്റെ ജീവനക്കാരോടും മറ്റ് ഉപഭോക്താക്കളോടും മാന്യമായി പെരുമാറണമെന്ന കടയുടമയായ ഉസ്മാൻ ഹുസ്സെന്റെ നിർബന്ധമാണ് ഇതിലേക്കെത്തിയത്.
ഒരാൾ ‘ഒരു ചായ’ എന്ന് മാത്രം പറഞ്ഞാൽ അയാൾക്ക് ചായയുടെ ബില്ല് വരിക 5 പൗണ്ട് (അതായത് 460രൂപ) ആയിരിക്കും. എന്നാൽ, ‘ഒരു ചായ പ്ലീസ്’ എന്ന് പറയുന്ന ഒരാൾക്ക് ചായയുടെ ബില്ല് മൂന്ന് പൗണ്ട് (276 രൂപ) മാത്രമായിരിക്കും. എന്നാ, ‘ഹലോ ഒരു ചായ തരൂ പ്ലീസ്’ എന്ന് ചോദിച്ചാൽ അയാൾക്ക് ചായയ്ക്ക് വെറും 1.90 പൗണ്ട് (175 രൂപ) നൽകിയാൽ മതിയാവും എന്നതാണ് വ്യത്യാസം.
ഈ വാർത്ത കൂടി വായിക്കൂ പാടത്ത് പാമ്പും കീരിയും തമ്മില്‍ പൊരിഞ്ഞ പോരാട്ടം, ഒടുവില്‍- വീഡിയോ
സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates