Life

'അതിരുകളില്ലാത്ത, കളങ്കമില്ലാത്ത സ്‌നേഹം'- രക്ഷിച്ചവരെ കെട്ടിപ്പിടിച്ച് നന്ദി പ്രകടിപ്പിക്കുന്ന ചിമ്പാന്‍സി; വൈറല്‍ വീഡിയോ

'അതിരുകളില്ലാത്ത, കളങ്കമില്ലാത്ത സ്‌നേഹം'- രക്ഷിച്ചവരെ കെട്ടിപ്പിടിച്ച് നന്ദി പ്രകടിപ്പിക്കുന്ന ചിമ്പാന്‍സി; വൈറല്‍ വീഡിയോ

സമകാലിക മലയാളം ഡെസ്ക്

നുഷ്യരോട് ഏറ്റവും അടുത്തു നില്‍ക്കുന്ന ജീവികളാണ് ചിമ്പാന്‍സികള്‍. വന്‍ വേട്ടയാടലുകളെ തുടര്‍ന്ന് വംശനാശ ഭീഷണിയുടെ വക്കില്‍ നില്‍ക്കുന്നവര്‍ കൂടിയാണ് ഈ കുരങ്ങ് വര്‍ഗം. അതുകൊണ്ടു തന്നെ ഇവയെ പ്രത്യേക പരിചരണം നല്‍കി ലോകത്തിന്റെ വിവിധയിടങ്ങളില്‍ സംരക്ഷിക്കുന്നുണ്ട്. 

തന്നെ രക്ഷപ്പെടുത്തിയവരെ കെട്ടിപ്പിടിച്ച് സ്‌നേഹം പ്രകടിപ്പിക്കുന്ന ഒരു ചിമ്പാന്‍സിയുടെ വീഡിയോ നേരത്തെ വൈറലായി മാറിയിരുന്നു. ഏഴ് വര്‍ഷം മുന്‍പുള്ള ഈ വീഡിയോ ഇപ്പോള്‍ വീണ്ടും ശ്രദ്ധേയമാകുന്നു.

വേട്ടയാടപ്പെടുന്നത് ഒഴിവാക്കാനായി ഈ ചിമ്പാന്‍സിയെ പ്രൈമറ്റോളജിസ്റ്റ് ജെയ്ന്‍ ഗൂഡലിന്റെ നേതൃത്വത്തിലുള്ള സംഘം ഒരു ദ്വീപിലുള്ള കാട്ടിലേക്ക് സുരക്ഷിതമായി മാറ്റിയതിന് പിന്നാലെയാണ് ചിമ്പാന്‍സിയുടെ സ്‌നേഹ പ്രകടനം. ജെയ്‌നിനെ ചിമ്പാന്‍സി ആലിംഗനം ചെയ്യുന്നതാണ് വീഡിയോയിലുള്ളത്. ഇന്ത്യന്‍ ഫോറസ്റ്റ് ഉദ്യോഗസ്ഥ സുധ രാമന്‍ പങ്കിട്ട വീഡിയോയാണ് വീണ്ടും വൈറലായി മാറിയത്. 

വൗണ്ട എന്ന് പേരുള്ള ചിമ്പാന്‍സിയെയാണ് ജെയ്‌നിന്റെ നേതൃത്വത്തിലുള്ള സംഘം ജീവിതത്തിലേക്ക് മടക്കി കൊണ്ടു വന്നത്. മാംസക്കച്ചവട വിപണി ലക്ഷ്യമിട്ട് വൗണ്ടയെ വേട്ടയാടാനുള്ള ശ്രമം നടന്നിരുന്നു. മരണത്തിന്റെ വക്കില്‍ നിന്നാണ് ജെയ്ന്‍ അടങ്ങുന്ന സംഘം വൗണ്ടയെ ജീവിതത്തിലേക്ക് മടക്കിയെത്തിച്ചത്.

'സ്‌നേഹത്തിന് അതിരുകളില്ല. രക്ഷപ്പെടുത്തി തിരികെ കാട്ടിലേക്ക് പോകാന്‍ സഹായിച്ച ആളുകളോട് ഈ ചിമ്പാന്‍സി പ്രകടിപ്പിക്കുന്ന നിരുപാധിക സ്‌നേഹം  കാണുക. അവര്‍ തിരികെ പോകുന്നതിനു മുമ്പ്, ഡോ. ജെയ്ന്‍ ഗുഡലിനും സംഘത്തിനും അവള്‍ നന്ദിയര്‍പ്പിക്കുന്നു'- എന്ന കുറിപ്പോടെയാണ് സുധ വീഡിയോ പങ്കിട്ടത്. 

വീഡിയോയ്ക്ക് താഴെ നിരവധി പേരാണ് കമന്റുമായി എത്തിയത്. ശുദ്ധമായ, കളങ്കമില്ലാത്ത സ്‌നേഹം എന്നായിരുന്നു ഒരാളുടെ കമന്റ്. സമീപകാലത്ത് കണ്ട് ഏറ്റവും ഹൃദയസ്പര്‍ശിയായ വീഡിയോ എന്നായിരുന്നു മറ്റൊരാള്‍ അഭിപ്രായപ്പെട്ടത്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'യുഎസിന് ആരുടേയും സഹായം വേണ്ട'; ഇറാൻ യുദ്ധത്തിൽ ഒന്നിച്ചു ചേരാൻ വിസമ്മതിച്ച നാറ്റോ രാജ്യങ്ങൾക്കെതിരെ ട്രംപ്

Today's Rashi Phalam March 18 2026;പൊതുപ്രവര്‍ത്തനത്തില്‍ താല്‍പ്പര്യം, മനസിന് സന്തോഷം

നിരോധിത സംഘടനയിലുള്ളവർക്ക് ആയുധ പരിശീലനം; യുഎപിഎ കേസിൽ 7 വി​ദേശ പൗരൻമാർ പിടിയിൽ

'കോണ്‍ഗ്രസിന് ദളിത് വോട്ട് വേണ്ടേ? നായന്‍മാര്‍ക്ക് മാത്രം ഇത്രയും സീറ്റ് എവിടുന്ന്? കോണ്‍ഗ്രസിന്റേത് പവര്‍ പൊളിറ്റിക്‌സ്'- അഭിമുഖം

രോഹിത് ശര്‍മ ഇത്തവണയും ഇംപാക്ട് പ്ലെയര്‍? മുംബൈ ഇന്ത്യന്‍സ് കോച്ച് പറയുന്നത്...

SCROLL FOR NEXT