Cat പ്രതീകാത്മക ചിത്രം
Life

'എന്റെ പൂച്ചയെ നോക്കാമോ? സ്വത്ത് മുഴുവനും എഴുതിത്തരാം'; അഭ്യര്‍ഥനയുമായി 82 കാരന്‍

വാര്‍ത്ത ചൈനീസ് സമൂഹ മാധ്യമങ്ങളില്‍ വൈറലായതോടെ ആയിരക്കണക്കിന് ആളുകളാണ് പൂച്ചയുടെ സംരക്ഷണം ഏറ്റെടുക്കാമെന്ന് അറിയിച്ച് രംഗത്തെത്തിയത്. ചൈനീസ് സമൂഹ മാധ്യമങ്ങളില്‍ പൂച്ചയുടെ സംരക്ഷണം വലിയ ചര്‍ച്ചയായെന്ന് സൗത്ത് ചൈന മോണിംഗ് പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്യുന്നു.

സമകാലിക മലയാളം ഡെസ്ക്

ബെയ്ജിങ്: തന്റെ വളര്‍ത്തു പൂച്ചയെ പരിപാലിക്കുന്ന ഏതൊരാള്‍ക്കും മുഴുവന്‍ സമ്പാദ്യവും വാഗ്ദാനം ചെയ്തിരിക്കുകയാണ് ചൈനയില്‍ നിന്നുള്ള 82കാരനായ ഒരു വൃദ്ധന്‍. വാര്‍ത്ത ചൈനീസ് സമൂഹ മാധ്യമങ്ങളില്‍ വൈറലായതോടെ ആയിരക്കണക്കിന് ആളുകളാണ് പൂച്ചയുടെ സംരക്ഷണം ഏറ്റെടുക്കാമെന്ന് അറിയിച്ച് രംഗത്തെത്തിയത്. ചൈനീസ് സമൂഹ മാധ്യമങ്ങളില്‍ പൂച്ചയുടെ സംരക്ഷണം വലിയ ചര്‍ച്ചയായെന്ന് സൗത്ത് ചൈന മോണിംഗ് പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്യുന്നു.

തെക്കന്‍ ചൈനയിലെ ഗ്വാങ്ഡോങ് പ്രവിശ്യയില്‍ താമസിക്കുന്ന ലോങ് എന്ന് വിളിപ്പേരുള്ള 82-കാരനാണ് ഇത്തരമൊരു ആവശ്യം മുന്നോട്ട് വച്ചത്. പത്ത് വര്‍ഷം മുമ്പ് ഭാര്യയെ നഷ്ടപ്പെട്ട ശേഷം, ലോങ് തന്റെ വളര്‍ത്തു പൂച്ചയായ സിയാങ്ബയ്ക്കൊപ്പമാണ് താമസം. ശക്തമായ മഴയുള്ള ഒരു ദിവസം തെരുവില്‍ നിന്ന് ലോങാണ് സിയാന്‍ബയെയും അവളുടെ മൂന്ന് കുഞ്ഞുങ്ങളെയും രക്ഷപ്പെടുത്തി വീട്ടില്‍ കൊണ്ടുവന്നത്. പിന്നീട് കുഞ്ഞുങ്ങള്‍ മൂന്നും മരിച്ച് പോയി. ഇന്ന് ലോങും സിയാങ്ബയും മാത്രമാണ് ഇവിടെ താമസം.

മരണ ശേഷം സിയാങ്ബയ്ക്ക് എന്തുസംഭവിക്കുമെന്ന ആശങ്കയാണ് അദ്ദേഹത്തെ കൊണ്ട് ഇത്തരമൊരു വാഗ്ദാനത്തിന് പ്രേരിപ്പിച്ചത്. പൂച്ചയെ 'നന്നായി പരിപാലിക്കാന്‍' സമ്മതിക്കുന്ന ഏതൊരാള്‍ക്കും തന്റെ ഫളാറ്റ്, സമ്പാദ്യം, മറ്റ് സ്വത്തുക്കള്‍ എന്നിവ കൈമാറാന്‍ തയ്യാറാണെന്ന് ലോങ് വ്യക്തമാക്കി. എന്നാല്‍ ഒത്ത ഒരാളെ ഇതുവരെ കണ്ടെത്താന്‍ ലോങിന് കഴിഞ്ഞിട്ടില്ല. നിരവധി പേര്‍ പണം വേണ്ടെന്നും പൂച്ചയെ നോക്കാമെന്നും പറഞ്ഞും എത്തിയിട്ടുണ്ട്.

അതേസമയം ലോങിന്റെ കരാറെന്താണെന്ന് ഇതുവരെ വ്യക്തമാക്കിയിട്ടില്ല. ഇത് നിയമപരമായ സങ്കീര്‍ണതകള്‍ക്ക് കാരണമാകുമോയെന്നും ചിലര്‍ സമൂഹ മാധ്യമങ്ങളില്‍ ആശങ്കപ്പെട്ടു. 2021 -ല്‍ വന്ന ചൈനയുടെ സിവില്‍ കോഡ് അനുസരിച്ച് ഒരു വ്യക്തിക്ക് തന്റെ സ്വത്തിന്റെ അവകാശം വ്യക്തിക്കോ ഒരു സ്ഥാപനത്തിനോ അല്ലെങ്കില്‍ ഒരു സംസ്ഥാനത്തിനോ വില്‍പത്രം വഴി വല്‍കാന്‍ അനുവദിക്കുന്നു.

An 82-year-old man in southern China wants to leave his entire inheritance to anyone willing to care for his cat after he dies. The man, identified only by his surname Long, lives alone in Guangdong province.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

അയ്യപ്പനെയും ശരണമന്ത്രത്തെയും അപമാനിച്ചു; 'പോറ്റിയേ കേറ്റിയേ' ഗാനത്തില്‍ കേസ്

നിങ്ങള്‍ പ്രണയത്തിലാണ്, ഈ ആഴ്ച എങ്ങനെയെന്നറിയാം

ഈ രാശിക്കാര്‍ക്ക് ചെറുയാത്രകൾ ഗുണകരം

നീലലോഹിതദാസന്‍ നാടാരെ കുറ്റവിമുക്തമാക്കിയ ഹൈക്കോടതി വിധിക്കെതിരെ അപ്പീലുമായി പരാതിക്കാരി സുപ്രീം കോടതിയില്‍

യാത്രക്കാരുടെ ലഗേജിന് ട്രയിനിലും പരിധിയുണ്ട്, അധികമായാല്‍ പണം നല്‍കണം

SCROLL FOR NEXT