വിഡിയോ സ്ക്രീൻഷോട്ട് 
Life

ഗുലാബ് ജാമുന് ചോക്ലേറ്റ് മേക്കോവർ; "ദൈവത്തെയോർത്ത് വെറുതേ വിടൂ" എന്ന് കമന്റ്

ഒറിജിനൽ ഗുലാബ് ജാമുന് അടിമുടി ചോക്ലേറ്റ് മേക്കോവർ നൽകി ഇതാ ഒരു പരീക്ഷണം. ചോക്ലേറ്റ് കൊണ്ടുള്ള ഗുലാബ് ജാമുൻ ആണിത്.

Author : സമകാലിക മലയാളം ഡെസ്ക്

ഗുലാബ് ജാമുൻ പലരുടെയും പ്രിയപ്പെട്ട മധുരപലഹാരങ്ങളിൽ ഒന്നാണ്. പഞ്ചസാര പാനിയിൽ മുങ്ങിക്കിടക്കുന്ന ബോളുകൾ ഓരോന്നായി അകത്താക്കുമ്പോൾ എന്തെന്നില്ലാത്ത സന്തോഷമാണ് പലർക്കും. എന്നാലിതാ ഗുലാബ് ജാമുന്റെ ഒരു പുതിയ വെറൈറ്റിയാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. ചോക്ലേറ്റ് കൊണ്ടുള്ള ഗുലാബ് ജാമുൻ ആണിത്.

ഒറിജിനൽ ഗുലാബ് ജാമുന് അടിമുടി ചോക്ലേറ്റ് മേക്കോവർ നൽകിയാണ് പുതിയ വിഭവം തയ്യാറാക്കിയിരിക്കുന്നത്. ഒരു പാത്രത്തിൽ തയ്യാറാക്കിവച്ചിരിക്കുന്ന ചോക്ലേറ്റ് ബോളിലേക്ക് ചോക്ലേറ്റ് സോസ് ഒഴിക്കുന്നതാണ് വിഡിയോയിലുള്ളത്. പക്ഷെ ഗുലാബ് ജാമുൻ ഫാൻസിന് സംഗതി അത്രക്കങ്ങ് ഇഷ്ടപ്പെട്ടിട്ടില്ല. "ദൈവത്തെയോർത്ത് ഗുലാബ് ജാമുനെ വെറുതേ വിടൂ" എന്നാണ് ഇവർ പറയുന്നത്. 

"ഇത് ഗുലാബ് ജാമുൻ അല്ല കേക്ക് പോപ്‌സ് ആണ്", "എന്തിനാണ് എല്ലാവരും തനത് രുചികൾ തല്ലിക്കെടുത്താൻ നോക്കുന്നത്, ഗുലാബ് ജാമുൻ ചോക്ലേറ്റിനേക്കാൾ നൂറ് ഭേദമാണ്", എന്നെല്ലാമാണ് കമന്റുകൾ.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

പെയ്‌തൊഴിയാതെ പേമാരി; ഒന്‍പത് ജില്ലകളില്‍ റെഡ് അലര്‍ട്ട്; അഞ്ച് നദികളില്‍ ഓറഞ്ച് അലര്‍ട്ട്

പന്തിന്റെ പരിശീലനം ധോനിക്കൊപ്പം!

കാസര്‍കോട് തൃക്കരിപ്പൂരില്‍ വീട്ടമ്മ കിണറ്റില്‍ വീണ് മരിച്ചു

മലപ്പുറത്ത് തോട്ടില്‍ വീണ് നാലുവയസുകാരന്‍ മരിച്ചു

കണ്ണൂരിലെ മലയോര മേഖലയില്‍ കനത്ത മഴ; പാല്‍ചുരം റോഡ് തകര്‍ന്നു, പഴശ്ശി ഡാം തുറക്കും