പ്രതീകാത്മക ചിത്രം 
Life

പ്രണയം നിറച്ച് ഒരു കപ്പ് ചായ എടുക്കട്ടേ? ട്വിറ്ററില്‍ വൈറലായ ആ 'ചായക്കഥ' 

ഭര്‍ത്താവ് പതിവായി തന്നോട് ചോദിക്കുന്ന ഒരു ചോദ്യത്തെക്കുറിച്ചാണ് ഭാര്യ ട്വീറ്റില്‍ കുറിച്ചിരിക്കുന്ന കഥ

സമകാലിക മലയാളം ഡെസ്ക്

ചായ പ്രേമികള്‍ ഒരുപാടുണ്ട്, അതുകൊണ്ടുതന്നെ പുതിയ ചായ റെസിപ്പികളും ചായയുടെ ഗുണങ്ങളുമൊക്കെ പലപ്പോഴും സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകാറുണ്ട്. എന്നാലിപ്പോള്‍ പ്രണയത്തില്‍ ചാലിച്ച ഒരു ചായക്കഥയാണ് ട്വിറ്ററില്‍ ശ്രദ്ധനേടുന്നത്. ഭര്‍ത്താവ് പതിവായി തന്നോട് ചോദിക്കുന്ന ഒരു ചോദ്യത്തെക്കുറിച്ച് ഭാര്യ കുറിച്ച ട്വീറ്റ് ആണ് ഇത്. 

ചായ ഇഷ്ടമല്ലെന്നറിഞ്ഞിട്ടും, ഒരിക്കലും കുടിക്കാതിരുന്നിട്ടും എല്ലാ ദിവസവും ഭര്‍ത്താവ് തന്നെ മുടങ്ങാതെ ചായക്കായി ക്ഷണിക്കുന്നതിനെക്കുറിച്ചാണ് ട്വീറ്റില്‍ കുറിച്ചിരിക്കുന്ന കഥ. 'ഇപ്പോഴും എല്ലാ ദിവസവും മുടങ്ങാതെ എന്നോട് ചായ വേണോ എന്ന് ചോദിക്കുന്ന ഭര്‍ത്താവ്, ഞാന്‍ ഒരിക്കലും ചായ കുടിക്കില്ലെങ്കിലും,  ഒരിക്കല്‍പ്പോലും എന്റെ ഭാഗത്ത് നിന്ന് 'യെസ്' എന്ന ഉത്തരം ലഭിച്ചിട്ടില്ലെങ്കിലും, ഈ ചോദ്യത്തിന് മുടക്കം വരുത്തിയിട്ടില്ല. ഇതേക്കുറിച്ചാണോ 'ഹൃദയത്തിന്റെ ആര്‍ദ്രതയുടെ മനോഹാരിതയ്ക്ക് തുല്യമായി മറ്റൊന്നുമില്ല' എന്ന് ജെയ്ന്‍ ഓസ്റ്റിന്‍ പറഞ്ഞത്', എന്നാണ് ആ വൈറല്‍ ട്വീറ്റ്. ചായക്കപ്പിന്റെ ഇമോജിക്കൊപ്പം ഒരു ചോദ്യചിഹ്നം ചേര്‍ത്തുള്ള വാട്‌സാപ്പ് ചാറ്റിന്റെ സ്‌ക്രീന്‍ഷോട്ടിനൊപ്പമാണ് കഥ പങ്കുവച്ചിരിക്കുന്നത്. 

കഥ വായിച്ച പലര്‍ക്കും ഇത് വളരെ സുന്ദരമായൊരു സ്‌നേഹപ്രകടനമായി തോന്നി. ഇത് പലരും കമന്റുകളില്‍ കുറിച്ചു. ചിലര്‍ ട്വീറ്റ് റീട്വീറ്റ് ചെയ്തുകൊണ്ട് അവരുടെ സന്തോഷമറിയിച്ചു. 'ഇതെന്നെ ഒരുപാട് വികാരഭരിതയാക്കി. വ്യത്യസ്തമായ ഒരു മറുപടി കൊതിച്ച് ആവര്‍ത്തിച്ച് വരുന്ന ചോദ്യം', എന്നാണ് ഒരാള്‍ കുറിച്ചത്. ചിലര്‍ തങ്ങളുടെ അനുഭവവും കുറിച്ചിട്ടുണ്ട്. എന്നും ഇതേ ചോദ്യം ലഭിക്കാറുണ്ടെന്നും, ചായ കുടിക്കാറില്ലെങ്കില്‍ ആ ചോദ്യം വന്നില്ലെങ്കില്‍ വിഷമം തോന്നുമെന്ന് പറയുന്നവരും ഇക്കുട്ടത്തിലുണ്ട്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കേരളത്തിന്റെ നികുതി വിഹിതം കൂടി; അധികമായി ലഭിക്കുക 11,000 കോടി, കണക്ക് ഇങ്ങനെ

വീണ്ടും ഇന്ത്യ- പാക് ബ്ലോക്ക്ബസ്റ്റര്‍; വീണ്ടും കൈ കൊടുക്കാതെ ക്യാപ്റ്റന്‍മാര്‍

തിലക് വർമ തിരിച്ചെത്തുന്നു, സന്നാഹ മത്സരം കളിക്കും; ഇന്ത്യൻ ടീമിന് ആശ്വാസം

'ഭയപ്പെടുത്തുന്ന സിനിമ; വെറുപ്പും അക്രമവും ഡിഎന്‍എയുടെ ഭാഗം'; ധുരന്ധറിനെതിരെ ഷാസിയ ഇക്ബാല്‍

'എല്ലാം മാറാൻ ഒരു വർഷം കൂടി കാത്തിരിക്കണം, ചേർത്ത് പിടിച്ചതിന് പിഷാരടിക്ക് നന്ദി'; ഉല്ലാസ് പന്തളം

SCROLL FOR NEXT