പ്രതീകാത്മക ചിത്രം 
Life

'25 വർഷം വീട്ടുകാര്യങ്ങൾ നോക്കി, ഒന്നും സമ്പാദിച്ചില്ല'; ഭാര്യയ്‌ക്ക് ഒന്നേമുക്കാൽ കോടി രൂപ നഷ്ടപരിഹാരം നൽകാൻ കോടതി വിധി

ഡിവോഴ്സ് സെറ്റിൽമെന്റ് തുകയായി ഭാര്യയ്‌ക്ക് ഒന്നേമുക്കാൽ കോടി രൂപ നൽകണമെന്ന് കോടതി വിധി

Author : സമകാലിക മലയാളം ഡെസ്ക്

സ്വന്തം വീട്ടിലെ പണിയെടുക്കുന്നതിന് എന്തിനാണ് ശബളം, അതൊരു ജോലിയാണോ...? വീട്ടമ്മമാർ സ്ഥിരം കേൾക്കുന്ന ചോദ്യങ്ങളായിരിക്കും ഇത്. എന്നാൽ വീട്ടുജോലിക്കും മറ്റു ജോലികൾ പോലെ തന്നെ മൂല്യമുണ്ടെന്ന് വ്യക്തമാക്കുന്നതാണ് സ്‌പെയിനിലെ കോടതി അടുത്തിടെ പറഞ്ഞ ഒരു വിധി. 25 വർഷം ശബളമില്ലാതെ വീട്ടുജോലി ചെയ്‌ത ഭാര്യയ്‌ക്ക് ഒന്നേമുക്കാൽ കോടി രൂപ ഭർത്താവ് നഷ്ടപരിഹാരമായി നൽകണമെന്നായിരുന്നു കോടതി വിധി.

ഇവാന മോറൽ എന്ന സ്ത്രീയുടെ പരാതിയിലാണ് മുൻ ഭർത്താവിനോട് ഡിവോഴ്സ് സെറ്റിൽമെന്റ് തുകയായി 1,80,000 പൗണ്ട് (1.79 കോടി) നൽകണമെന്ന് കോടതി ആവശ്യപ്പെട്ടത്. കുറഞ്ഞ വേതനം അടിസ്ഥാനമാക്കിയാണ് 25 വർഷത്തെ ജോലിക്ക് ഇത്രയും വലിയ തുക കണക്കാക്കിയിരിക്കുന്നത്. രണ്ടു മക്കളുടെ അമ്മയായ ഇവാന രണ്ടര പതിറ്റാണ്ട് കാലമായി വീട്ടുജോലികൾ തനിച്ചാണ് ചെയ്‌തിരുന്നത്.

വീട്ടുകാര്യങ്ങളും കുടുംബാം​ഗങ്ങളുടെയും കാര്യങ്ങൾ നോക്കാനാണ് തന്റെ 25 വർഷങ്ങൾ ചിലവഴിച്ച്. അതിനാൽ മറ്റൊരു ജോലിക്ക് പോകാനോ സമ്പാദിക്കാനോ ആയില്ലെന്ന് ഇവാന പരാതിയിൽ പറഞ്ഞു. വീട്ടു ജോലികൾ താൻ തന്നെ ചെയ്യണമെന്ന് ഭർത്താവിന് നിർബന്ധമായിരുന്നു. ഭർത്താവ് നടത്തിയിരുന്ന ജിമ്മിലെ ജോലികളും ചെയ്‌തിരുന്നു. താൻ വീട്ടുകാര്യങ്ങൾ നോക്കിയത് കൊണ്ടാണ് ഭർത്താവിന്റെ ബിസിനസ് സംരംഭങ്ങൾ വിജയത്തിലെത്തിയതെന്നും ഇവാന ചൂണ്ടിക്കാട്ടി. 

വിവാഹമോചന സമയം ഇരു കക്ഷികളും സമ്പാദിച്ച സ്വത്തുക്കൾ അവരവർക്ക് മാത്രം എന്നായിരുന്നു തീർപ്പ് എന്നാൽ വീട്ടുകാര്യങ്ങൾ നോക്കിയിരുന്ന ഇവാനയ്‌ക്ക് സ്വന്തമായി സമ്പാദ്യമൊന്നും ഉണ്ടായിരുന്നില്ല. ഇതേ തുടർന്നാണ് ഇവാനയ്‌ക്ക് നഷ്ടപരിഹാരം നൽകാൻ കോടതി വിധിച്ചത്. മുൻ ഭർത്താവിന്റെ സമ്പാദ്യം ഏതാണ്ട് 4.2 മില്യൺ ഡോളറാണ്. ഇത് കണക്കിലെടുത്താണ് നഷ്ടപരിഹാര തുക നിശ്ചയിച്ചത്.
 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കേരളമടക്കം 17 ഇടങ്ങളിൽ എസ്എസ്ആർ; പുതിയ വോട്ടർമാരെ ചേർക്കാം, അന്തിമപട്ടിക 2027 ജനുവരി നാലിന്

രാജ്യം വിടാനുള്ള ഉത്തരവ്: എഫ്ആര്‍ആര്‍ഒക്കെതിരെ ഇമ്രാന്‍ ഖാന്‍ ഹൈക്കോടതിയില്‍

ഇടുക്കിയില്‍ ഇന്ന് സിപിഎം ഹര്‍ത്താല്‍; പിന്തുണച്ച് വ്യാപാരികളും; പരീക്ഷകള്‍ മാറ്റി

അറബിക്കടലില്‍ ചക്രവാതച്ചുഴി; സംസ്ഥാനത്ത് ഇന്ന് അതിശക്തമഴ മുന്നറിയിപ്പ്; എല്ലാ ജില്ലകളിലും യെല്ലോ അലര്‍ട്ട്

Today's Rashi Phalam October 16| ആരാധനാലയ സന്ദർശനത്തിന് അവസരമുണ്ടാകും, പണം കടം കൊടുക്കുന്നത് ഒഴിവാക്കുക