curry leaves AI Image
Life

കറിവേപ്പില തഴച്ചു വളരാന്‍ കഞ്ഞിവെള്ള പ്രയോഗം; ഈ വിദ്യ അറിഞ്ഞാല്‍ കടയില്‍ നിന്ന് വാങ്ങേണ്ട

കൃത്യമായി പരിപാലിച്ചാല്‍ ഒരു കറിവേപ്പില്‍ നിന്ന് 50 വര്‍ഷത്തില്‍ കൂടുതല്‍ വിളവെടുക്കാം

Author : സമകാലിക മലയാളം ഡെസ്ക്
Edited By : ബിജീഷ് ബാലകൃഷ്ണൻ

അടുക്കളയിലെ പ്രധാനിയായ കറിവേപ്പിലയില്ലാതെ നമ്മുടെ പാചകം പൂര്‍ണ്ണമാകില്ല. എന്നാല്‍, വിപണിയില്‍ നിന്ന് വാങ്ങുന്ന കറിവേപ്പിലകളാകട്ടെ മാരകമായ കീടനാശിനി നിറഞ്ഞതുമാണ്. കടകളിലേക്ക് ഓടാതെ, വീട്ടുവളപ്പില്‍ തന്നെ സമൃദ്ധമായി കറിവേപ്പില വളര്‍ത്തിയെടുക്കാന്‍ പ്രകൃതിദത്തമായ ഒരു വഴിയുണ്ട് - നമ്മുടെ സ്വന്തം കഞ്ഞിവെള്ളം.

കറിവേപ്പിലയുടെ വളര്‍ച്ച മുരടിപ്പിക്കുന്ന പ്രധാന വില്ലനാണ് കറുത്ത നിറത്തിലുള്ള അരക്ക് പ്രാണികള്‍. ഇവ ഇലകളില്‍ പറ്റിപ്പിടിച്ച് നീരൂറ്റിക്കുടിക്കുന്നു. ഇതിന് രാസകീടനാശിനികള്‍ക്ക് പകരം ഉപയോഗിക്കാവുന്ന ഏറ്റവും മികച്ച ഔഷധമാണ് കഞ്ഞിവെള്ളം.

കഞ്ഞിവെള്ളം ഇരട്ടി വെള്ളം ചേര്‍ത്ത് നേര്‍പ്പിച്ച് ഇലകളില്‍ തളിച്ചാല്‍ ഈ പ്രാണികള്‍ അപ്രത്യക്ഷമാകും. കഞ്ഞിപ്പശ ഉണങ്ങുമ്പോള്‍ ഉണ്ടാകുന്ന പാട അരക്കിനെ പിടിച്ചുമാറ്റുന്നു. ആഴ്ചയിലൊരിക്കല്‍ ഈ വിദ്യ പരീക്ഷിച്ചാല്‍ കറിവേപ്പില തഴച്ചുവളരും. ഒപ്പം ചാണകപ്പൊടിയും മേല്‍മണ്ണും തുല്യ അളവില്‍ ചേര്‍ത്ത് തടം കോരിനല്‍കുകയും വേണം.

curry leaves

നടീലും പരിപാലനവും

പുതുമഴ ലഭിക്കുന്ന സമയമാണ് കറിവേപ്പ് നടാന്‍ അനുയോജ്യം. വേരില്‍ നിന്ന് മുളച്ച കരുത്തുറ്റ തൈകള്‍ നടുന്നതാണ് ഉത്തമം.രണ്ട് അടിയെങ്കിലും ആഴവും വിസ്താരവുമുള്ള കുഴിയെടുത്ത്, ചാണകപ്പൊടിയോ കമ്പോസ്‌റ്റോ നിറച്ച് തൈ നടാം. മൂന്ന് മാസം കൂടുമ്പോള്‍ ഉണങ്ങിപ്പൊടിഞ്ഞ കാലിവളമോ കമ്പോസ്റ്റോ നല്‍കുക. തടത്തില്‍ മുട്ടത്തോട് പൊടിച്ചിടുന്നതും നല്ലതാണ്. കടലപ്പിണ്ണാക്ക്- പച്ചചാണക തെളി ഒഴിച്ചുകൊടുത്താല്‍ കൂടുതല്‍ തളിരിലകള്‍ വരും.

കറിവേപ്പിന് ഒരാള്‍പ്പൊക്കം ആകുമ്പോള്‍ തലയറ്റം ഒടിച്ചു വെക്കണം. അപ്പോള്‍ താഴെ നിന്ന് കൂടുതല്‍ ശിഖരങ്ങള്‍ പൊട്ടി മുളയ്ക്കും. വിളവെടുക്കുമ്പോള്‍ ഇലകള്‍ അടര്‍ത്തി എടുക്കാതെ ശിഖരങ്ങള്‍ ഓടിച്ചെടുക്കണം. വളര്‍ച്ച എത്താത്ത തൈയില്‍ നിന്ന് വിളവെടുക്കരുത്. കൃത്യമായി പരിപാലിച്ചാല്‍ ഒരു കറിവേപ്പില്‍ നിന്ന് 50 വര്‍ഷത്തില്‍ കൂടുതല്‍ വിളവെടുക്കാം.

ആരോഗ്യത്തിന്റെ കലവറ

നമ്മുടെ ഔഷധസസ്യങ്ങളുടെ പട്ടികയില്‍ മുന്‍പന്തിയിലാണ് കറിവേപ്പില. തലമുടി തഴച്ചുവളരാനും താരന്‍ അകറ്റാനും കറിവേപ്പിലയിട്ട് കാച്ചിയ എണ്ണ മികച്ചതാണ്. കൂടാതെ, ദഹനശേഷി കൂട്ടാനും, കാഴ്ചശക്തി വര്‍ധിപ്പിക്കാനും, കൊളസ്‌ട്രോള്‍ നിയന്ത്രിക്കാനും കറിവേപ്പില ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നത് ഫലപ്രദമാണ്. ലളിതമായ ഈ കൃഷിരീതി ഇന്നുതന്നെ തുടങ്ങിയാല്‍ കറിവേപ്പിലയ്ക്കായി ഒരിക്കലും കടകളെ ആശ്രയിക്കേണ്ടി വരില്ല.

Curry leaves farming tips; simple rice water trick for pest control

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'അങ്ങനെയൊരു ഈഗോ ഞങ്ങള്‍ക്കില്ല'; വീടുകളില്‍ എംബ്ലം പതിക്കുന്നതിന്റെ പേരില്‍ കേന്ദ്രസഹായം വേണ്ടെന്ന് വെയ്ക്കില്ലെന്ന് മുഖ്യമന്ത്രി

വിവാദങ്ങൾക്ക് മറുപടി; 'മിസ' നാടകം വീണ്ടും പ്രദർശിപ്പിക്കുമെന്ന് ഡിവൈഎഫ്ഐ

മക്കൾക്കായി വാങ്ങിയ മണ്ണിൽ ശിവൻകുട്ടിക്ക് കണ്ണീരോടെ വിട; സ്വപ്നവീടുകൾ ബാക്കിയാക്കി അന്ത്യയാത്ര

'സംരക്ഷിക്കേണ്ടയാൾ നടത്തിയ ക്രൂരത'; പെൺകുട്ടികളെ ലൈംഗികമായി പീഡിപ്പിച്ച പാസ്റ്റർക്ക് വധശിക്ഷ

നിർമ്മാണ സാമഗ്രികളുടെ നിയന്ത്രണം: കേരളത്തെ ഒഴിവാക്കുന്നത് പരിഗണിക്കുമെന്ന് തമിഴ്നാട് മുഖ്യമന്ത്രിയുടെ ഉറപ്പ്