എഐ ആർട്ട് സീരിസ്/ ട്വിറ്റർ 
Life

ഇന്ത്യയിലെ തെരുവുകളിൽ സൂപ്പർമാനും ബാറ്റ്മാനും വണ്ടർവുമണും; സോഷ്യൽമീഡിയയിൽ തരം​ഗമായി ഡിസി സൂപ്പർഹിറോസ്

സോഷ്യൽ മീഡിയയിൽ തരം​ഗമായി ഡിസി സൂപ്പർഹീറോസ്

സമകാലിക മലയാളം ഡെസ്ക്

ലോകമെമ്പാടും ഇപ്പോൾ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് തരം​ഗമാണ്. കലാകാരന്മാരുടെ ഭാ​വനയ്‌ക്കനുസരിച്ച് രൂപവും ഭാവവും മാറുന്ന കഥാപാത്രങ്ങൾ, പ്രദേശങ്ങൾ. ഡിസി സൂപ്പർഹീറോസായ സൂപ്പർമാനും ബാറ്റ് മാനും വണ്ടർവുമണുമൊക്കെ ഇന്ത്യയിൽ അവതരിച്ചാൽ എങ്ങനെ ഇരിക്കുമെന്ന് ചിന്തിച്ചിട്ടുണ്ടോ? ദാ ഇങ്ങനെയൊക്കെ ഇരിക്കും... 

സൺ ​ഗ്ലാസ് വെച്ച് തിരക്കിനിടെ നിൽക്കുന്ന സൂപ്പർമാൻ, മം​ഗൽസൂത്ര ധരിച്ച് മാർക്കറ്റിൽ വന്നിരിക്കുന്ന വണ്ടർ വുമൺ, കുടവയറൻ അക്വമാൻ തുടങ്ങി തികച്ചും ഇന്ത്യൻ പശ്ചാത്തലത്തിലാണ് സൂപ്പർ ഹീറോസിനെ അണിനിരത്തിയിരിക്കുന്നത്. എഐയുടെ സഹായത്തോടെ ചെയ്‌ത ഡിസി സൂപ്പർഹീറോസിന്റെ ഈ ആർട്ട് സീരിസ് ഇപ്പോൾ സോഷ്യൽ മീ‍ഡിയയിൽ തരം​ഗമാവുകയാണ്.

ഇന്ത്യയുടെ തിരക്കുപിടിച്ച തെരുവുകളിൽ സൂപ്പർമാനും ബാറ്റ് മാനും വണ്ടർവുമണും അക്വമാനും ​ഗ്രീൻ ലാന്റേണും ഫ്ലാഷും ജോക്കറുമൊക്കെ അണിനിരക്കുന്നുണ്ട് ഈ സീരിസിൽ. രഥൻ ചാർ എന്ന എഐ ആർട്ടിസ്റ്റ് ആണ് ഇതിന് പിന്നിൽ. നിരവധി ആളുകളാണ് പ്രശംസയുമായി രം​ഗത്തെത്തിയത്. ഇന്ത്യയ്‌ക്ക് ഇനിയും സൂപ്പർഹിറോകൾ വേണമെന്നാണ് കമന്റുകൾ. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഇറാന്‍ ഇന്റലിജന്‍സ് മന്ത്രി കൊല്ലപ്പെട്ടു; സ്ഥിരീകരിച്ച് ഇസ്രയേല്‍

പഴങ്ങൾ കഴിക്കാൻ കൃത്യമായ സമയം ഏതാണ്?

'276 ദിവസമാണ് ഞാൻ ഇതിനായി കാത്തിരുന്നത്'; സൂര്യയ്ക്കൊപ്പമുള്ള ചിത്രം പങ്കുവച്ച് ആന്റണി പെപ്പെ

ടി എം നാരായണന്‍ നമ്പൂതിരി ഗുരുവായൂര്‍ മേല്‍ശാന്തി

കേരള ഫിനാൻഷ്യൽ കോർപ്പറേഷനിൽ ഓഫീസ് എക്സിക്യൂട്ടീവ് മുതൽ മാനേജർ വരെയുള്ള തസ്തികകളിൽ ഒഴിവുകൾ, ഏപ്രിൽ 18 വരെ അപേക്ഷിക്കാം

SCROLL FOR NEXT