Grated Coconut Meta AI Image
Life

ചിരവയില്ലാതെ തേങ്ങ ചിരകിയെടുക്കാം, എളുപ്പ വഴി

കറികൾക്കും തോരനുമായി തേങ്ങ ചെറുതായി നുറുക്കിയ ശേഷം മിക്സിയിൽ ചതച്ചെടുക്കാം.

സമകാലിക മലയാളം ഡെസ്ക്

മ്മുടെ മിക്ക കറികളിലെയും പ്രധാന ചേരുവയാണ് നാളികേരം അല്ലെങ്കിൽ തേങ്ങ. തോരനാണെങ്കിലും തീയലിനാണെങ്കിലും ചമ്മന്തിക്കാണെങ്കിലും തേങ്ങ ചിരകണം. അടുക്കളയിലെ ഏറ്റവും പ്രയാസമുള്ള പണികളിൽ ഒന്നാണ് തേങ്ങ ചിരകുക എന്നത്. എന്നാൽ ചിരവയില്ലാതെ തേങ്ങ ചിരകിയെടുക്കാനുള്ള ഒരു ട്രിക്ക് പറഞ്ഞുതന്നാലോ!

ഒരു പരന്ന പാത്രത്തിൽ കുറച്ചു വെള്ളം ചൂടാക്കാൻ വയ്ക്കുക. അതിൽ പൊട്ടിച്ച തേങ്ങ കമഴ്ത്തി, താഴെ ഭാ​ഗം മാത്രം മുങ്ങുന്ന രീതിയിൽ വയ്ക്കുക. ശേഷം വെള്ളം തിളച്ചു കഴിഞ്ഞാൽ വെള്ളത്തിൽ നിന്ന് എടുത്തു അപ്പോൾ തന്നെ തേങ്ങ ചിരട്ടയിൽ നിന്ന് അടർത്തി എടുക്കുക. കറികൾക്കും തോരനുമായി തേങ്ങ ചെറുതായി നുറുക്കിയ ശേഷം മിക്സിയിൽ ചതച്ചെടുക്കാം.

പുട്ടിനും അടയ്ക്കുമെല്ലാമായി തേങ്ങയുടെ പുറമെയുള്ള ബ്രൗൺ ഭാ​ഗം പീൽ ചെയ്തു മാറ്റിയ ശേഷം, ​ഗ്രേറ്റർ ഉപയോ​ഗിച്ച് തേങ്ങ ചീകിയെടുക്കാവുന്നതാണ്. സാധാരണ ചിരവ ഉപയോ​ഗിച്ച് തേങ്ങ ചിരകുന്നതു പോലെ തന്നെ കിട്ടും. ആവശ്യത്തിന് ഉപയോ​ഗിച്ച ശേഷം എയർടൈറ്റ് കണ്ടയ്നറിൽ ആക്കി ബാക്കി തേങ്ങ ഫ്രിഡ്ജിൽ സൂക്ഷിക്കാവുന്നതാണ്.

Easy Method of grating coconut

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കസ്റ്റഡിയിലെടുത്ത ഭര്‍ത്താവിനെ തേടിയെത്തി; പൊലീസ് സ്റ്റേഷനില്‍ ഗര്‍ഭിണിക്ക് ക്രൂരമര്‍ദനം; ഒടുവില്‍ ഇടപെട്ട് മുഖ്യമന്ത്രി

കൂച്ച് ബെഹാർ ട്രോഫി: ബറോഡയ്ക്കെതിരെ കേരളത്തിന് മുന്നിൽ റൺ മല

​'കുറ്റകൃത്യത്തിൽ പങ്കില്ല, വെറുതെ വിടണം'; നടിയെ ആക്രമിച്ച കേസിലെ 5, 6 പ്രതികൾ ഹൈക്കോടതിയിൽ

വാതില്‍ ചവിട്ടിത്തുറന്ന് സ്റ്റേഷനിലെത്തി; കൈക്കുഞ്ഞുങ്ങളെ എറിഞ്ഞ് കൊല്ലാന്‍ ശ്രമിച്ചു; ദൃശ്യങ്ങള്‍ തെളിവ്; ഗര്‍ഭിണിയെ മുഖത്തടിച്ച സംഭവത്തില്‍ സിഐ

'ഇതാണോ പിണറായി വിജയന്‍ സര്‍ക്കാരിന്റെ സ്ത്രീസുരക്ഷ?; ഏത് യുഗത്തിലാണ് ജീവിക്കുന്നത്?'

SCROLL FOR NEXT