Life

'ഹായ് മീനാക്ഷിയേ, നാന് പിങ്കി ടീച്ചറാണ്ഞ്ഞാ....'നിലമ്പൂരില്‍ കാട്ടാന ആക്രമണത്തില്‍ കൊല്ലപ്പെട്ട മണിയുടെ മകളെ ചേര്‍ത്ത് പിടിച്ച് വിദ്യാഭ്യാസ വകുപ്പ്

മീനാക്ഷിക്ക് കണ്ടും കേട്ടും പഠിക്കാന്‍ ഗോത്ര ഭാഷയില്‍ ഓഡിയോ വിഷ്വല്‍ ഗ്രന്ഥങ്ങള്‍ തയ്യാറാക്കി വിദ്യാഭ്യാസ വകുപ്പ്. ഇതിനായി 30 ഓഡിയോ വിഷ്വല്‍ ഗ്രന്ഥങ്ങളാണ് തയ്യാറാക്കിയിട്ടുള്ളത്

Author : സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: നിലമ്പൂരില്‍ കാട്ടാന ആക്രമണത്തില്‍ കൊല്ലപ്പെട്ട പൂച്ചപ്പാറ മണിയുടെ പ്രത്യേക പരിഗണന അര്‍ഹിക്കുന്ന മകള്‍ മീനാക്ഷിക്ക് കണ്ടും കേട്ടും പഠിക്കാന്‍ ഗോത്ര ഭാഷയില്‍ ഓഡിയോ വിഷ്വല്‍ ഗ്രന്ഥങ്ങള്‍ തയ്യാറാക്കി വിദ്യാഭ്യാസ വകുപ്പ്. ഇതിനായി 30 ഓഡിയോ വിഷ്വല്‍ ഗ്രന്ഥങ്ങളാണ് തയ്യാറാക്കിയിട്ടുള്ളത്.

കഴിഞ്ഞ മാസം ആദ്യം കാട്ടാനയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ട നിലമ്പൂരിലെ പൂച്ചപ്പാറയിലെ മണിയുടെ മൂത്തമകളാണ് 12 വയസുള്ള മീനാക്ഷി എന്ന പെണ്‍കുട്ടി.

മറ്റ് ആദിവാസി സമൂഹങ്ങളില്‍ നിന്ന് വ്യത്യസ്തമായി ചോലനായ്ക്കര്‍ മുഖ്യധാരാ സമൂഹത്തില്‍ നിന്ന് അകന്ന് മാറി കാട്ടിനുള്ളില്‍ തന്നെയാണ് താമസിക്കുന്നത്. പിതാവിന്റെ മരണശേഷം വനം വകുപ്പ് ഉദ്യോഗസ്ഥര്‍ മീനാക്ഷിയുടെ കുടുംബത്തെ വനമേഖലയില്‍ നിന്ന് ഗസ്റ്റ് ഹൗസിലേയ്ക്ക് മാറ്റിയിട്ടുണ്ട്.

പെണ്‍കുട്ടിയുടെ വിദ്യാഭ്യാസം മലപ്പുറം ജില്ലയിലെ പ്രോഗ്രാം ഓഫീസര്‍മാര്‍ ആഴ്ചതോറും സന്ദര്‍ശിച്ച് നടത്തുന്നുവെന്ന് എസ്എസ്‌കെ സംസ്ഥാന പ്രൊജക്ട് ഡയറക്ടര്‍ സുപ്രിയ എ ആര്‍ പറഞ്ഞു. സംസ്ഥാനത്തുടനീളമുള്ള 6,168 വിദ്യാര്‍ഥികള്‍ക്ക് എസ്എസ്‌കെ ഗൃഹാധിഷ്ഠിത വിദ്യാഭ്യാസം നല്‍കുന്നുണ്ടെന്നും അവരുടെ വീടുകള്‍ സന്ദര്‍ശിക്കുകയും വെര്‍ച്വല്‍ ക്ലാസുകള്‍ നല്‍കുകയും ചെയ്യുന്നുണ്ടെന്നും അവര്‍ പറഞ്ഞു. മീനാക്ഷി വളരെ പെട്ടെന്ന് തന്നെ പാഠഭാഗങ്ങളോട് നന്നായി പ്രതികരിക്കുന്നുണ്ടെന്ന് സംസ്ഥാന പ്രോഗ്രാം ഓഫീസര്‍ സിന്ധു എസ് എസ് പറഞ്ഞു.

ചോലയ്‌നായ്ക്കര്‍ വിഭാഗത്തില്‍പ്പെട്ടവര്‍ അവരുടേതായ ഗോത്ര ഭാഷയാണ് സംസാരിക്കുന്നത്. മീനാക്ഷിക്ക് വേണ്ടി തയ്യാറാക്കിയ സംഭാഷണ പാഠങ്ങള്‍ക്ക് തങ്ക, ബാണ, ബെല്ലി ( ചന്ദ്രന്‍, ആകാശം, നക്ഷത്രം) എന്നിങ്ങനെയാണ് പേര് നല്‍കിയിരിക്കുന്നത്. ഉള്‍ക്കൊള്ളലിന്റേയും ഉള്‍ച്ചേര്‍ക്കലിന്റേയും മറ്റൊരു കേരള മാതൃകയാണിതെന്ന് വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടി ഫെയ്‌സ്ബുക്ക് കുറിപ്പില്‍ പറഞ്ഞു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഇമ്രാന്‍ ഖാന് ആശ്വാസം; ജയിലില്‍ നിന്ന് ആശുപത്രിയിലേക്ക് മാറ്റണം; ഉത്തരവിട്ട് പാക് സുപ്രീം കോടതി

ഓണമെത്താൻ ഒരാഴ്ച, 'ബെത്ലഹേം കുടുംബ യൂണിറ്റിന്' 4 ദിവസം മാത്രം; നിവിൻ പോളി-മമിത ചിത്രം അഡ്വാൻസ് ടിക്കറ്റ് ബുക്കിംഗ് തുടങ്ങി

'മുന്നിലുള്ളത് വെറും മാസങ്ങൾ മാത്രം...', കാൻസർ പോരാട്ടത്തെ കുറിച്ച് ജോർദൻ ബ്രുണോലി

ഒരു കോടിയുടെ ഭാഗ്യശാലി ആര്?; സ്ത്രീശക്തി ലോട്ടറി ഫലം പ്രഖ്യാപിച്ചു|Sthree Sakthi SS 533 lottery result

'ദളപതിയുടെ വെറിയാട്ടം കാണാൻ റെഡിയായിക്കോ!' തിയറ്ററിലെ സ്വീകാര്യത ഒടിടിയിൽ കിട്ടുമോ ? 'ജന നായകൻ' എവിടെ കാണാം