കുന്നിറങ്ങുമ്പോള്‍ വീണുപോകുന്ന കാട്ടാന 
Life

'അടി തെറ്റിയാല്‍ ആനയും വീഴും'; രസകരമായ വീഡിയോ 

സുധാ രാമന്‍ ഐഎഫ്എസാണ് വീഡിയോ പങ്കുവെച്ചത്

Author : സമകാലിക മലയാളം ഡെസ്ക്

കരയിലെ വലിയ ജീവിയായ ആന വീഴുന്ന കാര്യം ചിന്തിക്കാനെ സാധിക്കില്ല. അമിത ആത്മവിശ്വാസം കൊണ്ട് പ്രശ്‌നങ്ങളില്‍ ചെന്ന് ചാടുമ്പോള്‍  അടി തെറ്റിയാല്‍ ആനയും വീഴുമെന്ന പഴഞ്ചൊല്ല് പതിവായി ഉപയോഗിക്കാറുണ്ട്. ഇപ്പോള്‍ 'സാക്ഷാല്‍' ആന തന്നെ വീഴുന്ന ദൃശ്യങ്ങളാണ് വൈറലാകുന്നത്.

സുധാ രാമന്‍ ഐഎഫ്എസാണ് വീഡിയോ പങ്കുവെച്ചത്. കാട്ടാന
കുടുംബത്തിന്റെ ബുദ്ധിമുട്ടുകളാണ് വീഡിയോയിലുള്ളത്. ഒരു പ്രദേശത്ത് നിന്ന് മറ്റൊരിടത്തേയ്ക്ക് പോകാന്‍ ആന കുടുംബം നേരിടുന്ന വെല്ലുവിളിയാണ് വീഡിയോയുടെ ഉള്ളടക്കം. ചെളി നിറഞ്ഞ് തെന്നി കിടക്കുന്ന കുന്ന് ഇറങ്ങുമ്പോള്‍ ആന വീഴുന്ന ദൃശ്യങ്ങളാണ് വൈറലാകുന്നു.

ഒന്നിന് പിറകേ ഒന്നായാണ് ആനകള്‍ കുന്നിറങ്ങുന്നത്. രണ്ടാമത്തെ ആനയാണ് വീണത്. ഇതിന് പിന്നാലെ എത്തുന്ന കുട്ടിയാന എന്നാല്‍ വീഴാതെ പിടിച്ചുനില്‍്ക്കുന്നത് കാണാം. തൊട്ടുപിന്നാലെ വന്ന ചില ആനകള്‍ താഴേയ്ക്ക് ഇറങ്ങാന്‍  മടിച്ച് മറ്റു വഴികള്‍ തേടുന്നതാണ് വീഡിയോയുടെ അവസാനം.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ആര്‍ലേക്കറെ മാറ്റി; ഓം പ്രകാശ് മാഥൂര്‍ കേരള ഗവര്‍ണര്‍

'ഭീഷണിക്ക് മുന്‍പില്‍ ഭയപ്പെടില്ല'; പ്രതിഷേധത്തില്‍ പങ്കെടുത്തവര്‍ക്ക് നന്ദി അറിയിച്ച് രാഹുല്‍

'ഭരണകൂടത്തിന്റെ പിന്തുണയോടെ കോടീശ്വരന്‍ എറിഞ്ഞു പിടിച്ച് കീശയിലിടുന്നതാണോ നീതി'; മുഖ്യമന്ത്രി മറുപടി തരണം; കുറിപ്പ്

രണ്ടു ചിത്രങ്ങളില്‍ അമ്മ; നാനാ പടേക്കറുടെ മരണത്തിന് പിന്നാലെ നടി മധു കാംബികര്‍ അന്തരിച്ചു

എൽദോസ് പോളും ട്രീസ ജോളിയും മികച്ച കായികതാരങ്ങൾ; ജി.വി. രാജ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു