കുട്ടിക്ക് ഷൂ തിരികെ കൊടുന്നു/ വിഡിയോ സ്ക്രീൻഷോട്ട് 
Life

തുമ്പിക്കൈ നീട്ടി കുഞ്ഞിക്കൈകളിലേക്ക് ഷൂ മടക്കി നൽകി, 'മൃ​ഗങ്ങൾ മനുഷ്യത്വം കാണിക്കുന്നു, മനുഷ്യർ കാടത്തവും'; വിഡിയോ

ചൈനയിലെ ഷാന്‍ഡോഗ് മൃ​ഗശാലയിൽ നിന്നുള്ളതാണ് ദൃശ്യങ്ങൾ

Author : സമകാലിക മലയാളം ഡെസ്ക്

സോഷ്യൽ മീഡിയയുടെ മനം കവർന്ന് 25കാരനായ ഷാന്‍ മായ് എന്ന കാട്ടാന. ചൈനയിലെ ഷാന്‍ഡോഗ് മൃ​ഗശാലയിൽ നിന്നുള്ള ആനയുടെ വിഡിയോയാണ് ഇപ്പോൾ വൈറലാകുന്നത്. കാലിനടിയില്‍ പെട്ട ഒരു കുഞ്ഞു ഷൂ തുമ്പിക്കൈ കൊണ്ട് എടുത്തു ഇരുമ്പു വേലിക്കപ്പുറത്തു നിന്ന് നീളുന്ന കുഞ്ഞി കൈകളിലേക്ക് വച്ചു നീട്ടുന്നതാണ് വിഡിയോ. 

ഐഎഫ്എസ് ഉദ്യോഗസ്ഥന്‍ സുശാന്ത നന്ദ എക്‌സ് പ്ലാറ്റ്‌ഫോമിലൂടെ പങ്കുവെച്ച വിഡിയോ ചുരുങ്ങിയ നേരം കൊണ്ട് സോഷ്യയില്‍ മീഡിയയെ കയ്യിലെടുത്തു.
'അവന്‍ മെരുങ്ങിയിരിക്കുന്നു, അവന്റെ അനുകമ്പയിൽ നിന്നല്ല. അബദ്ധത്തില്‍ താഴെ വീണ ഷൂ കുട്ടിക്ക് തിരികെ നല്‍കുന്നു. കാടിനെ കൂട്ടില്‍ നിന്നും സ്വതന്ത്രമാക്കൂ' എന്ന കുറിപ്പോടെയാണ് അദ്ദേഹം വിഡിയോ പങ്കുവെച്ചിരിക്കുന്നത്. സോഷ്യൽ മീഡിയയിൽ ഒരു ചർച്ചയ്‌ക്ക് തന്നെ വഴി വെച്ചിരിക്കുകയാണ്.

നിരവധി ആളുകളാണ് വിഡിയോയ്‌ക്ക് താഴെ കമന്റുമായി എത്തിയത്. 'മനുഷ്യരും മൃഗങ്ങളും തമ്മില്‍ സ്ഥാനങ്ങള്‍ മാറാന്‍ സമയമായി. ഈ വിഡിയോയില്‍ ഉള്ളത് മനുഷ്യത്വമാണ് എന്നാല്‍ ഇപ്പോള്‍ മനുഷ്യന്റെത് കാടത്ത സ്വഭാവമാണെന്നുമായിരുന്നു ഒരാളുടെ കമന്റ്. മൃഗങ്ങളെ കൂട്ടില്‍ നിന്നും സ്വതന്ത്രരാക്കണം എന്നായിരുന്നു മറ്റു ചിലരുടെ അഭിപ്രായം.
 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഉമ്മന്‍ ചാണ്ടിയെ പുറകില്‍ നിന്ന് കുത്തി, പിആര്‍ വര്‍ക്കിലൂടെ സതീശന്‍ നേതാക്കളെ മണ്ടന്മാരാക്കുന്നു'; ലീഗ് നേതൃത്വത്തെ വിമര്‍ശിച്ച് ബാനര്‍

'കോഴിക്കറിയില്‍ തൂവല്‍ ഫ്രീ, ചോറില്‍ പാറ്റയും'; മൈസൂരില്‍ മലയാളി വിദ്യാര്‍ഥികള്‍ക്ക് ദുരിതജീവിതം

ഗ്ലാസ് വൃത്തിയാക്കിയിട്ടും ചീഞ്ഞ മുട്ടയുടെ നാറ്റം വരുന്നോ? കാരണം ഇതാണ്

'ടോസ് സമയത്ത് സൂര്യ കൈ തന്നില്ല, ഇന്ത്യയുടെ ഡ്രസിങ് റൂമില്‍ പോയപ്പോള്‍ ഒരു താരവും മൈന്‍ഡ് ചെയ്തില്ല'

ഇറാനില്‍നിന്നു മടങ്ങുംവഴി ക്യൂബയേയും ഞങ്ങളിങ്ങെടുക്കും; വിവാദ പരാമര്‍ശവുമായി ട്രംപ്

SCROLL FOR NEXT