തിരക്കിട്ടുള്ള ഓട്ടപ്പാച്ചിലുകള്‍ക്കിടയില്‍ കുടുംബവുമൊത്തിരിക്കാന്‍ സമയം കണ്ടെത്താറുണ്ടോ? വീട്ടിലെ എല്ലാം അംഗങ്ങളും ഒന്നിച്ചുള്ള സമയം ഐക്യവും സുരക്ഷിതത്വവുമൊക്കെ തോന്നുന്ന നിമിഷങ്ങളാണ്. ആഘോഷങ്ങള്‍ക്കും വിശേഷ ദിവസങ്ങളിലുമെല്ലാം ഒന്നിച്ചായിരിക്കാന്‍ പലരും ശ്രമിക്കാറുണ്ട്. എന്നാല്‍ ഒരു കുടുംബം എന്ന നിലയില്‍ കുറച്ചുകൂടി സമയം ഒന്നിച്ചിരിക്കുന്നത് വീട്ടിലെ എല്ലാ അംഗങ്ങളുടെയും മാനസികാരോഗ്യത്തിനും ബന്ധങ്ങളുടെ ദൃഢതയ്ക്കും നല്ലതാണ്, പ്രത്യേകിച്ച് കുട്ടികളുടെ.
ഒന്നിച്ച് കളിക്കാം ചിരിക്കാം
വീട്ടില്‍ അല്‍പസമയമെങ്കിലും ഒന്നിച്ചിരുന്ന് വ്യത്യസ്തമായ കളികളില്‍ ഏര്‍പ്പെടുന്നത് നല്ലതാണ്. ഇത് കുടുംബാംഗങ്ങള്‍ക്കിടയിലെ ആശയവിനിമയം കൂട്ടാനും സന്തോഷത്തോടെയിരിക്കാനും സഹായിക്കും.
അത്താഴം ഒന്നിച്ചാകാം
തിരക്കില്‍ ഓടുന്നതിനിടയില്‍ പ്രഭാതഭക്ഷണവും ഉച്ചയൂണുമൊക്കെ പലപ്പോഴാണെങ്കിലും അത്താഴത്തിനെങ്കിലും എല്ലാവരും ഒന്നിച്ചിരിക്കുന്നത് നല്ലതാണ്. ആ ദിവസം എങ്ങനെ പോയെന്ന് എല്ലാവരും ഒന്നിച്ച് സംസാരിക്കാന്‍ ഏറ്റവും അനുയോജ്യമായ സമയമാണിത്. എല്ലാവരുടെയും സന്തോഷങ്ങളും പ്രശ്‌നങ്ങളും ആകുലതകളുമൊക്കെ പങ്കുവയ്ക്കപ്പെടുമ്പോള്‍ തമ്മില്‍ കൂടുതല്‍ മനസ്സിലാക്കാന്‍ നിസാരമെന്ന് തോന്നുന്ന ഇത്തരം സന്ദര്‍ഭങ്ങള്‍ സഹായിക്കും.
സിനിമ കാണാം
മാസത്തിലൊന്നെങ്കിലും വീട്ടില്‍ എല്ലാവരും കൂടി ചേര്‍ന്നിരുന്ന് ഒരു സിനിമ ആസ്വദിക്കാം. പ്രത്യേകിച്ച് കുട്ടികളുള്ള വീടുകളില്‍ ഇത്തരം നിമിഷങ്ങള്‍ അവരുടെ മനസ്സില്‍ കൂടുതല്‍ സന്തോഷം നിറയ്ക്കും
ഒന്നിച്ച് പുറത്തുപോകാം
ജോലിക്കും മറ്റ് ആവശ്യങ്ങള്‍ക്കുമായി മാത്രം പുറത്തിറങ്ങിയാല്‍ പോര. കുടുംബവുമൊത്ത് ഇടയ്‌ക്കെങ്കിലും ഇങ്ങനെ ഒരു ഔട്ടിങ് വേണം. ചിലപ്പോള്‍ ഒരു ചെറിയ നടത്തമാകാം അതല്ലെങ്കില്‍ അടുത്തുള്ള ഐസ്‌ക്രീം കടവരെ ഒന്ന് പോയിട്ടുവരാം. ഇങ്ങനെ ചെറുതും വലുതുമായ യാത്രകള്‍ ബന്ധങ്ങള്‍ ആസ്വദിക്കാനുള്ള നിമിഷങ്ങളായി മാറുമെന്നുറപ്പ്.
വീട്ടുജോലിയിലും ഒന്നിച്ച്
വെറുതെയിരുന്ന് മാത്രമല്ല ബന്ധങ്ങള്‍ നിലനിര്‍ത്തേണ്ടത്. വീട്ടുജോലികള്‍ ഒന്നിച്ച് ചെയ്യുന്നതും ഒന്നാണെന്ന ചിന്ത ഉണ്ടാക്കാന്‍ നല്ലതാണ്. ഒന്നിച്ച് പാത്രം കഴുകിയും ഭക്ഷണം പാകം ചെയ്തും വീട് വൃത്തിയാക്കിയുമൊക്കെ ഇത് ശീലിക്കാം. ജോലികള്‍ അനായസമായി തോന്നും എന്നുമാത്രമല്ല എല്ലാവരും ഒന്നിച്ചുള്ള സമയം കൂടുകയും ചെയ്യും.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates