മകനെ പരസ്യമായി ചെരുപ്പൂരി തല്ലി പിതാവ്/ ട്വിറ്റർ സ്ക്രീൻഷോട്ട് 
Life

സ്ത്രീധനമായി ബൈക്ക് വേണം, വരനെ പരസ്യമായി ചെരുപ്പൂരി തല്ലി പിതാവ്; വിഡിയോ വൈറൽ

വരൻ കരഞ്ഞുകൊണ്ട് മാപ്പ് പറഞ്ഞ ശേഷമാണ് വിവാഹ വേദിയിൽ നിന്നും മടങ്ങിയത് 

സമകാലിക മലയാളം ഡെസ്ക്

ധുവിന്റെ വീട്ടുകാരോട് സ്ത്രീധനം ചോദിച്ച മകനെ പരസ്യമായി ചെരുപ്പൂരി തല്ലി പിതാവ്. സ്ത്രീധനമായി ബൈക്ക് വേണമെന്ന് ആവശ്യപ്പെട്ട മകനെ വിവാഹ പന്തലിൽ വെച്ച് അച്ഛൻ ചെരുപ്പൂരി തല്ലുന്ന വിഡിയോയാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത്. വിവാഹം കഴിഞ്ഞ് വധുവിന്റെ വീട്ടിൽ നിന്നും ഇറങ്ങുമ്പോഴായിരുന്നു സംഭവം. വിഡിയോയിൽ വരന്റെ കോളറിൽ കുത്തിപ്പിടിച്ച് ചെരുപ്പു കൊണ്ട് ഒരു മുതിർന്ന് ആൾ പൊതുരെ തല്ലുന്നത് കാണാം. 

'ഞാൻ എന്റെ സ്ഥലം വിറ്റ് നിനക്ക് ബൈക്ക് വാങ്ങിത്തരാം, എന്റെ മരുമകളെയും കൂട്ടി വീട്ടിലേക്ക് വന്നാ മതി' എന്ന് വിഡിയോയിൽ തല്ലുന്നതിനിടെ പിതാവ് പറയുന്നുണ്ട്. വിവാഹ വേദിയിൽ അതിഥികളുടെ മുന്നിൽ വെച്ചായിരുന്നു പിതാവിന്റെ പെരുമാറ്റം. ചുറ്റും കൂടി നിന്നവരാണ് അദ്ദേഹത്തെ പിടിച്ചുമാറ്റിയത്. വരൻ കരഞ്ഞു കൊണ്ട് പിതാവിനോടും വധുവിനോടും ക്ഷമ ചോദിക്കുന്നതും വിഡിയോയിൽ കാണാം.  

രാജ്യത്ത് സ്ത്രീധന നിരോധനം നിലവിൽ ഉണ്ടെങ്കിലും മിക്കപ്പോഴും ആരും അത് പാലിക്കാറില്ല. സ്ത്രീധനത്തെ നിഷേധിക്കാനുള്ള ഒരു നല്ല വഴിയാണെതെന്ന് ചൂണ്ടിക്കാട്ടി ഷഹീർ നഡീം 70 എന്ന ട്വിറ്റർ പേജിലാണ് വിഡിയോ പ്രത്യക്ഷപ്പെട്ടത്. വിഡിയോ വളരെ പെട്ടന്ന് വൈറലായി. നിരവധി ആളുകൾ സ്ത്രീധന നിരോധനത്തെ അനുകൂലിച്ച് രം​ഗത്തെത്തി. ജനങ്ങൾക്കിടയിൽ ബോധവൽക്കരണം നടത്താൻ ഈ വിഡിയോ ഉപയോഗിക്കണമെന്ന തരത്തിലും കമന്റുകൾ വന്നു. ഇതിനോടകം ഒരു മില്യൺ ആളുകളാണ് വിഡിയോ കണ്ടത്. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

എം ആര്‍ രാഘവവാര്യര്‍ക്ക് കേരള ജ്യോതി; കേരള പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു

ധനലാഭം, അം​ഗീകാരം, ഭാ​ഗ്യം അനു​ഗ്രഹിക്കും; ഈ നക്ഷത്രക്കാർക്ക് നേട്ടം

യുഎഇ ക്യാമ്പിങ് നിയമങ്ങൾ : മാലിന്യം വലിച്ചെറിഞ്ഞാൽ, 30,000 മുതൽ10 ലക്ഷം ദിർഹം വരെ പിഴ

സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്‌കജ്വര മരണം; ഈ മാസം മരിച്ചത് 12 പേര്‍

കെജരിവാളിന്റെ ശീഷ് മഹല്‍ 2; ചണ്ഡിഗഡിലെ ബംഗ്ലാവിന്റെ ചിത്രവുമായി ബിജെപി; മറുപടിയുമായി ആം ആദ്മി

SCROLL FOR NEXT