വൈറലായ പിറന്നാൾ ആ​ഘോഷം/ ചിത്രം ഇൻസ്റ്റാ​ഗ്രാം 
Life

ഫ്ലാഷ് ലൈറ്റുകൾ 'ഊതിക്കെടുത്തി' പിറന്നാളുകാരി; വൈറലായി വിഡിയോ

മെഴുകുതിരിക്ക് പകരം ഫ്ലാഷ് ലൈറ്റുകൾ ഊതിക്കെടുത്തി പിറന്നാളുകാരി

Author : സമകാലിക മലയാളം ഡെസ്ക്

സുഹൃത്തുക്കളുടെ പിറന്നാൾ ആഘോഷം പലരീതിയിലും വ്യത്യസ്തമാക്കാൻ നമ്മൾ ശ്രമിക്കാറുണ്ട്. ഇപ്പോഴിതാ അങ്ങനെ വെറൈറ്റിയായി ആഘോഷിച്ച ഒരു പിറന്നാളാണ് സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത്. പിറന്നാളിന് കേക്ക് മുറിക്കുന്നതിന് മുൻപ് മെഴുകുതിരി ഊതിക്കെടുത്തുക എന്നൊരു ചടങ്ങുണ്ടല്ലോ.

എന്നാൽ ഇവിടെ മെഴുകുതിരിക്ക് പകരം സുഹൃത്തുക്കൾ ഒരുക്കിയത് ഒരു ക്യൂട്ട് സർപ്രൈസായിരുന്നു. ഫോണിലെ ഫ്ലാഷ് ലൈറ്റുകൾ ഓൺ ചെയ്‌തു പിറന്നാളുകാരിക്ക് ചുറ്റും പിടിച്ചു. ഓരോ ഫ്ലാഷ്‌ ലൈറ്റിലേക്കും പിറന്നാളുകാരി ഊതുന്ന സമയത്ത് സുഹൃത്തുക്കൾ ഓരോരുത്തരും ലൈറ്റ് ഓഫാക്കും. ടൈമിങ് കൂടാതെ കൃത്യമായപ്പോൾ സംഭവം പൊളിയായി.

അങ്ങനെ ഫ്ലാഷ് മെഴുകുതിരികൾ സമൂഹമാധ്യമങ്ങളിലും ഹിറ്റായി. ഡിജിറ്റർ ക്രിയേറ്റർ അരിന്ദം ആണ് തന്റെ ഇൻസ്റ്റാ​ഗ്രാമിലൂടെ ഈ വിഡിയോ പങ്കുവെച്ചത്.  ഇങ്ങനൊരു ഐഡിയയ്‌ക്ക് പിന്നിൽ സുഹൃത്ത് സോഹം ബാനർജിയാണെന്ന് അരിന്ദം വിഡിയോയ്‌ക്കൊപ്പം പറഞ്ഞു. നേഹ എന്നാണ് പിറന്നാളുകാരിയുടെ പേര്.

ഏതാണ്ട് ഒരു കോടിയിലേറെ ആളുകളാണ് ഇൻസ്റ്റാ​ഗ്രാമിൽ ഈ വിഡിയോ കണ്ടത്. 22 ലക്ഷത്തോളം ലൈക്കുകളും വിഡിയോയ്‌ക്ക് ലഭിച്ചു. സുഹൃത്തുക്കളുടെ ഈ ഐഡിയയെ പ്രശംസിച്ച് നിരവധി കമന്റുകളാണ് വിഡിയോയ്‌ക്ക് താഴെ വന്നത്. ഉറപ്പായി ഈ ഐഡിയ പരീക്ഷിക്കുമെന്ന തരത്തിലാണ് കമന്റുകൾ.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

പിഎം ശ്രീ പദ്ധതി: നാലംഗ മന്ത്രിസഭാ ഉപസമിതി രൂപീകരിച്ചു; സമിതി റിപ്പോര്‍ട്ടിന് ശേഷം തുടര്‍നടപടി

കോഴിക്കോട്ട് വൺവേ പരീക്ഷണം പാളി; ബൈപ്പാസ് സർവീസ് റോഡുകളിൽ വാഹന കുരുക്കും ജനകീയ പ്രതിഷേധവും; ഒടുവിൽ പിൻവലിച്ച് ട്രാഫിക് പൊലീസ്

ആദ്യഗോള്‍ നേടിയതിന് പിന്നാലെ പൊട്ടിക്കരഞ്ഞു; കാരണം വെളിപ്പെടുത്തി മെസി

'വാരിയെല്ലിന് ചതവുണ്ട്, ആയുസ് നീട്ടി കിട്ടിയത് ഭാ​ഗ്യം'; കോൺക്രീറ്റ് വാട്ടർ ടാങ്കിൽ വീണ് പരിക്കേറ്റെന്ന് നടൻ വിനോദ് കോവൂർ

ഇറാന്റെ പുനരധിവാസം; 300 ബില്യണ്‍ ഡോളറിന്റെ ധനസഹായ പദ്ധതി യുഎസ് രൂപീകരിക്കണം, ഉപരോധങ്ങളും പിന്‍വലിക്കണം; ധാരണാപത്രത്തിന്റെ വിശദാംശങ്ങള്‍ പുറത്ത്

SCROLL FOR NEXT