പൊലീസിന് സല്യൂട്ട് നൽകുന്ന കുട്ടി/ ചിത്രം ഇൻസ്റ്റാ​ഗ്രാം 
Life

'ക്യൂട്ട് സല്യൂട്ടിന് ഒരു ബി​ഗ് സല്യൂട്ട്'; വൈറലായി വിഡിയോ 

'കുഞ്ഞുമോളുടെ സ്‌നേഹാഭിവാദ്യം' എന്ന അടിക്കുറുപ്പോടെ പോസ്റ്റ് ചെയ്ത വിഡിയോ ഇപ്പോള്‍ സമൂഹമാധ്യമങ്ങളും ഏറ്റെടുത്തു കഴിഞ്ഞു

Author : സമകാലിക മലയാളം ഡെസ്ക്

കോവിഡ്‌ സമയത്ത് പാട്ടുപാടിയും ഡാന്‍സ് കളിച്ചും സമൂഹമാധ്യമങ്ങളില്‍ കയ്യടി നേടിയ കേരളപൊലീസിന്റെ ഫെയ്‌സ്ബുക്ക് ഇന്‍സ്റ്റാഗ്രാം പേജുകൾ എപ്പോഴും സജീവമാണ്. അതിൽ പ്രത്യക്ഷപ്പെടുന്ന വിഡിയോകള്‍ എല്ലാം വളരെ തന്നെ വൈറലാകാറുമുണ്ട്.

പൊലീസിന്റെ പേജില്‍ പോസ്റ്റ് ചെയ്ത ഒരു 'കുഞ്ഞന്‍ സല്യൂട്ടാണ്' ഇപ്പോള്‍ വൈറല്‍. ഓറഞ്ച് ഫ്രോക്ക് ധരിച്ച് പൊലീസ് ജീപ്പിനെ വലം വെച്ച് പൊലീസ് ഉദ്യോഗസ്ഥനെ നോക്കി ഒരു കൊച്ചു മോള്‍ സല്യൂട്ട് ചെയ്യുന്നതാണ് വിഡിയോ. ഇന്‍സ്റ്റാഗ്രാം പേജില്‍ വിഡിയോ പോസ്റ്റ് ചെയ്‌തതിന് പിന്നാലെ ഒരു കമന്റും വന്നു. 

'എന്റെ കുഞ്ഞാണ് നേഹക്കുട്ടി. അവള്‍ സല്യൂട്ട് ചെയ്തിരിക്കുന്നത് പൂവാര്‍ കോസ്റ്റല്‍ പൊലീസ് സ്റ്റേഷനിലെ സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ശ്രീ ബിജു സാറിനെ ആണ്'. സ്റ്റെഫിവിപിൻ എന്ന ഇൻസ്റ്റാ​ഗ്രാം അക്കൗണ്ടിൽ നിന്നാണ് കമന്റ് ചെയ്‌തിരിക്കുന്നത്. 'കുഞ്ഞുമോളുടെ സ്‌നേഹാഭിവാദ്യം' എന്ന അടിക്കുറുപ്പോടെ പോസ്റ്റ് ചെയ്ത വിഡിയോ ഇപ്പോള്‍ സമൂഹമാധ്യമങ്ങളും ഏറ്റെടുത്തു കഴിഞ്ഞു.  

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഭൂട്ടാനില്‍ ഹിമാനി തടാകം പൊട്ടി വെള്ളപ്പൊക്കം, പശ്ചിമ ബംഗാളിലും അസമിലും മിന്നല്‍ പ്രളയത്തിന് സാധ്യത; മുന്നറിയിപ്പ്

'ശിക്ഷിച്ചില്ലെങ്കിൽ ഗോമാതാവ് ഭൂമുഖത്തുനിന്ന് ഇല്ലാതാകും'; പശുഹത്യ കേസിൽ 3 പേർക്ക് ജീവപര്യന്തം തടവ്: വിധിന്യായത്തിൽ മനുസ്മൃതിയും വേദങ്ങളും ഉദ്ധരിച്ച് ഗുജറാത്ത് കോടതി

ഐപിഎല്‍ ഫ്രാഞ്ചൈസികളുടെ 'നോട്ടപ്പുള്ളി'യായി ഗംഭീര്‍; പരിശീലകനാക്കാന്‍ നാല് ടീമുകള്‍ രംഗത്ത്

കണ്ണൂരിൽ വ്ലോഗർമാരുടെ മരണം: സമഗ്ര അന്വേഷണത്തിന് നിർദ്ദേശം നൽകി ആഭ്യന്തര മന്ത്രി

മോഹന്‍ലാല്‍-അനൂപ് സത്യന്‍ സിനിമയ്ക്ക് തുടക്കം; L 368 ലൂടെ ആ ഹിറ്റ് കോമ്പോ വീണ്ടും...